വാർത്തമാനകാലത്തിൽ നിന്നും ഭാവികാലത്തിലോട്ടുള്ള ഒരു എത്തി നോട്ടം,,, പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ പങ്കുവെച്ച് രഞ്ജിത്ത് രാജ്!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് സീരിയലും അതിലെ കഥാപാത്രങ്ങളെയും വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകർ മറന്നിട്ടില്ല. പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ച് സുഹൃത്തുക്കളുടെ കഥയായിരുന്നു പരമ്പര. ഓട്ടോഗ്രാഫിലെ ജെയിംസായി വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് രഞ്ജിത്ത് രാജ്. നടനിപ്പോൾ ശ്രീനിഷ് അരവിന്ദിനൊപ്പം സത്യ എന്ന പെൺകുട്ടി എന്ന പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രഞ്ജിത്ത് ഇപ്പോൾ സൈബറിടത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. രഞ്ജിത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ തന്നെ പലപ്പോഴും വലിയ ശ്രദ്ധ നേടാറുള്ളതാണ്.

ഇപ്പോഴിതാ താരം പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് രഞ്ജിത്ത് പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുന്നത്. ”വാർത്തമാനകാലത്തിൽ നിന്നും ഭാവികാലത്തിലോട്ടുള്ള ഒരു എത്തി നോട്ടം,,, എന്താകുമോ എന്തോ ദൈവത്തിനറിയാം….2021?’ എന്നാണ് രഞ്ജിത്ത് കുറിച്ചിരിക്കുന്നത്. കമൻ്റുകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തിയിട്ടുണ്ട്

‘ഈ നോട്ടം നല്ലൊരു നേട്ടത്തിന് ആവട്ടെ’ എന്നാണ് ആരാധകർ ആശംസിച്ചിരിക്കുന്നത്. ‘എല്ലാം ശരിയാകും’ എന്നും ‘ആർക്കും ഒരാപത്തും വരുത്തരുതെന്ന് പ്രാർത്ഥിക്കുന്നുന്നു’ ‘ചിത്രം സൂപ്പർ ആണ്’ എന്നും ചിലർ കുറിച്ചിരിക്കുന്നു

Noora T Noora T :