തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. ഏഴ് വര്‍ഷമായുള്ള പ്രണയത്തിന് ശേഷമാണ് താരം വിവാഹം കഴിച്ചത്. അത്യാഢംബര പൂര്‍വമായ വിവാഹമായിരുന്നു കഴിഞ്ഞത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിര്‍വാദത്തോടെയാണ് വിഘ്നേഷ് ശിവന് ദില്‍ഷയെ താലി ചാര്‍ത്തിയത്. ഇതിന് പിന്നാലെ നയന്‍താര വിഘ്നേഷിനും കുടുംബാംഗങ്ങള്‍ക്കും വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍ നല്‍കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിഘ്നേഷിനായി നയന്‍താര ആഡംബര ബംഗ്ലാവ് വാങ്ങിയതുള്‍പ്പെടയുള്ള വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. വിവാഹ ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന ആഭരണം മുഴുവന്‍ വിഗ്നേഷ് വാങ്ങിയത് രണ്ടര മുതല്‍ മൂന്ന് കോടി രൂപ വരെ ചിലവിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ നയന്‍താരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഗ്നേഷ് സമ്മാനമായി നല്‍കിയിരുന്നു.
എന്നാല്‍ നയന്‍താര 20 കോടി വിലവരുന്ന അത്യാഢംബര ബംഗ്ലാവ് ആണ് വിഗ്നേഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് വിവരം. വിഗ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന് സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കള്‍ക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചുവെന്നുമാണ് വിവരം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, രജനികാന്ത്, കമല്‍ ഹാസന്, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി എന്നിവരെയും ക്ഷണിച്ചിരുന്നു. വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും ക്ഷണിതാക്കളില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദമ്പതികള്‍ 129 മുറികളുള്ള ഒരു മുഴുവന്‍ റിസോര്‍ട്ടും ബുക്ക് ചെയ്തിരുന്നു. ഈ വാരാന്ത്യം വരെ റിസോര്‍ട്ട് പൂര്‍ണമായും ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് ശേഷം സല്‍ക്കാരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
കാര്‍ത്തി, വിജയ് സേതുപതി, സൂര്യ, ആര് ശരത് കുമാര്‍, രാധിക ശരത് കുമാര്‍, ദിവ്യ ദര്‍ശിനി, വസന്ത് രവി, സംവിധായകന് ആറ്റ്ലി തുടങ്ങിയവരും നയന്‍സിന്റെ വിവാഹത്തിന് എത്തിയിരുന്നു. കാതല്‍ ബിരിയാണി മുതല്‍ ഇളനീര്‍പായസം വരെയുളള വിഭവങ്ങള്‍ കരുതിയിട്ടുണ്ട്. ഇവ കൂടാതെ കേരള വിഭവങ്ങളായ അവിയല്‍, കാളന്, ചേന കൊണ്ടുള്ള സ്പെഷ്യല്‍ ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. കാതല്‍ ബിരിയാണിയാണ് വിവാഹസദ്യയിലെ ഹൈലൈറ്റ്. പലര്‍ക്കും ഈ പേര് അത്ര സുപരിചിതമല്ല.
ചക്ക കൊണ്ട് തയ്യാറാക്കിയ ബിരിയാണിയാണ് കാതല്‍ ബിരിയാണി. ഇത് കൂടാതെ ബദാം ഹല്‍വ, ഇളനീര് പായസം, ഐസ്ക്രീം തുടങ്ങിയവായാണ് മറ്റുളള വിഭവങ്ങള്‍. വിവാഹത്തിനോടനുബന്ധിച്ച് തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്കും ഒരു ലക്ഷത്തോളം ആളുകള്‍ക്കും താരങ്ങള്‍ വിവാഹ സദ്യ നല്‍കിയിട്ടുണ്ട്. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയന്‍സും വിഘ്നേഷും ഇത്രയും ആളുകള്‍ക്ക് ഉച്ചഭക്ഷണം നല്കാന് തീരുമാനിച്ചത്.