തലച്ചോറിന്റെ രണ്ട് ഭാഗത്തും കഴുത്തിന് പിന്നിലേയ്ക്കും സുഷ്മ നാഡിയിലുമൊക്കെ ട്യൂമര്‍ പടര്‍ന്നിരുന്നു. ഭക്ഷണം പേലും ഇറക്കാന്‍ പറ്റാത്ത അവസ്ഥ; ഒന്ന് എഴുന്നേല്‍ക്കാനോ കൈ കാലുകള്‍ ചലിപ്പിക്കാനോ കഴിഞ്ഞില്ല; ശരണ്യയുടെ അവസാന നാളുകളെ കുറിച്ച് അനിയന്‍ !

ആരാധകരേയും സഹപ്രവർത്തകരേയും ഏറെ ഞെട്ടിച്ച വിയോഗമായരുന്നു നടി ശരണ്യയുടേത്. ആഗസ്റ്റ് 9 ന് ആയിരുന്നു നടിയുടെ അപ്രതീക്ഷിത വിയോഗം. ക്യാൻസറിനോട് പോരാടിയ ശരണ്യ ജീവിത്തിലേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു വിധി വീണ്ടും വില്ലനാവുന്നത്. ഇന്നും സഹപ്രവർത്തകർക്ക് നടിയുടെ വിയോഗം പൂർണ്ണമായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. സിനിമ- സീരിയൽ താരം സീമ ജി നായരായിരുന്നു ശരണ്യയ്ക്ക് താങ്ങായ നിന്നിരുന്നത്. ശരണ്യയുടെ അവസാന നിമിഷ വരെ സീമ ഒപ്പമുണ്ടായിരുന്നു. ഇപ്പോഴും ശരണ്യയുടെ അമ്മയ്ക്ക് താങ്ങായി നട കൂടെയുണ്ട്.

ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുന്ന ശരണ്യയെ കാണാന്‍ കാത്തിരുന്നവരുടെ കാതുകളെ മരവിപ്പിച്ചു കൊണ്ടാണ് ആ വിയോഗ വാര്‍ത്ത എത്തിയത്. മലയാളി പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു ഇത്. ഇപ്പോഴിതാ ശശരണ്യയുടെ സഹോദരൻ ശരണ്‍ജിത്ത് അവസാന നാളുകളെ കുറിച്ച പറയുന്നതാണ് വൈറൽ ആകുന്നത് .

എട്ടാമത്തെ സര്‍ജറിയ്ക്ക് ശേഷം ചേച്ചിയുടെ ആരോഗ്യനില അത്രസുഖകരമായിരുന്നില്ല. ആകെ അവശയായിരുന്നു’ അടുത്ത പരീക്ഷണ കാലത്തെ കുറിച്ച് ശരണ്യയുടെ സഹോദരന്‍ ശരണ്‍ജിത്ത് പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്ന ശരണ്യയെ കാത്തിരുന്ന പ്രതിസന്ധിയെ കുറിച്ച് പറഞ്ഞത്. ഒരിക്കല്‍ ഫിസിയോതെറാപ്പി ചെയ്യുന്നതിനിടെ ചേച്ചിയ്ക്ക് കഠിനമായ നടുവേദ അനുഭവപ്പെട്ടു. വേദന കാരണം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല ശരണ്‍ജിത്ത് തുടര്‍ന്നു. തൊട്ട് അടുത്ത ദിവസം സ്കാനിങ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് സഹോദരിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയാണെന്ന് അറിഞ്ഞത്; ഇടറി സ്വരത്തില്‍ ശരണ്‍ജിത്ത് തുടർന്നു.

തലച്ചോറിന്റെ രണ്ട് ഭാഗത്തും കഴുത്തിന് പിന്നിലേയ്ക്കും സുഷ്മ നാഡിയിലുമൊക്കെ ട്യൂമര്‍ പടര്‍ന്നിരുന്നു. ഭക്ഷണം പേലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലേയ്ക്ക് ചേച്ചി പോയി ശരണ്യ അന്ന് അനുഭവിച്ച വേദനയുടെ കഠിന്യം സഹോദരന്റെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നുപിന്നീട് ചേച്ചി കിടപ്പിലായി പോവുകയായിരുന്നു, ശരണ്‍ തുടര്‍ന്നു. ഒന്ന് എഴുന്നേല്‍ക്കാനോ കൈ കാലുകള്‍ ചലിപ്പിക്കാനോ കഴിഞ്ഞില്ല. നാലഞ്ച് പേര്‍ ചേര്‍ന്ന് പിടിച്ച് സ്ട്രച്ചറില്‍ കിടത്തിയാണ് ആംബുലന്‍സില്‍ കയറ്റി ആര്‍സിസിയിൽ അന്ന് കൊണ്ട് പോയത്.

റേഡിയേഷന്‍ പൂര്‍ത്തിയായി കീമോ തുടങ്ങാന്‍ ഇരിക്കുമ്പോഴാണ് എല്ലാവര്‍ക്കു കൊവിഡ് പോസിറ്റീവ് ആവുന്നത്. ഉടന്‍ തന്നെ ചേച്ചിയെ ഹോസ്പിറ്റിലേയ്ക്ക് മാറ്റി. അന്ന് ആശുപത്രിയില്‍ ഒപ്പം നിന്നത് ഷിബു എന്ന് ഡ്രൈവറായിരുന്നു ശരണ്‍ പറഞ്ഞു. സഹോദരന്റെ നിസ്സഹായാവസ്ഥ ആ വാക്കുകളില്‍ വെളിവായിരുന്നു

എന്നാല്‍ അത്ഭുതം പോലെ 12 ദിവസം കൊണ്ട് ചേച്ചിയ്ക്ക് കൊവിഡ് നെഗറ്റീവായി. അതിനിടയ്ക്ക് ന്യൂമോണിയയും ബാധിച്ചു. അതും അതിജീവിച്ചു. അതെല്ലാം ഞങ്ങള്‍ക്കൊരു അത്ഭുതമായിരുന്നു. തിരികെ ജീവിതത്തിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷയും നല്‍കിയിരുന്നു.

എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു പിന്നീട് സംഭവിച്ചത്. തിരികെ വീട്ടിലെത്തിയതോടെ ചേച്ചിയുടെ അവസ്ഥ വീണ്ടുംവഷളായി. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സോഡിയത്തിന്റെ നില താഴുന്നു. ചേച്ചിയ്ക്ക് കണ്ണ് തുറക്കാന്‍ പോലും പറ്റാതെയായി. ഇതിനിടെ ട്യൂമര്‍ സര്‍ജറി ചെയ്ത ഭാഗത്ത് നീര്‍ക്കെട്ടു മാറാനായി ട്യൂബ് ഇട്ടിരുന്നു. അടുത്ത സ്‌കാനിങ്ങില്‍ തലച്ചോറു മുതല്‍ സുഷുമ്നാ നാഡിയുടെ താഴ്ഭാഗം വരെ ട്യൂമര്‍ വ്യാപിച്ചെന്നു കണ്ടെത്തി. അപ്പോഴേക്കും ബിപി താഴ്ന്ന് മുപ്പതില്‍ എത്തി’; അന്ന് അഭിമുഖീകരിച്ച് ഭീതി ശരണ്‍ജിത്തിന്റെ വാക്കുകളില്‍ മുഴച്ച് നിന്നു.

‘ആരോഗ്യസ്ഥിത ദുര്‍ബലമായ ചേച്ചിയെ ഞങ്ങള്‍ ഉടനെ തന്നെ ആശുപത്രി എത്തിച്ചു.തൊട്ടടുത്ത ദിവസം രാവിലെ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോയി. നിര്‍ബന്ധിച്ചായിരുന്നു കൊണ്ടു പോയത്. എന്നാല്‍ ആ അവസ്ഥയിലുള്ള ചേച്ചിയെ കാണാന്‍ അമ്മ തയ്യാറായില്ല. പിന്നീട് അധികം അമ്മ അവിടെ നിന്നില്ല. വേഗം തന്നെ വീട്ടിലേയ്ക്ക് പോയി, ചേച്ചിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു.

ഈ നേരം ആശുപത്രിയില്‍ ഞാനും അച്ഛന്റെ അനിയനും സീമ ചേച്ചിയും മാത്രമായി. ഐസിയുവിന്റെ മുന്നില്‍ കാത്തിരിക്കുകയാണ്. ആ സമയം ഐസിയുവില്‍ നിന്ന് എമര്‍ജന്‍സി കോള്‍ വന്നു. ചെന്നപ്പോഴേയ്ക്കും ചേച്ചി പോയി’ശരണ്‍ജിത്ത് പറഞ്ഞു നിര്‍ത്തുമ്പോള്‍ അതുവരെ അടക്കി പിടിച്ച കണ്ണീര്‍ അയാളറിയാതെ നിറഞ്ഞൊഴുകി.എല്ലാ പ്രാവശ്യത്തേയും പോലെ ശരണ്യ ജീവിത്തിലേയ്ക്ക് മടങ്ങി എത്തുമെന്ന് പ്രതീക്ഷയിലായിരുന്ന മലയാളി ജനത. തുടക്കത്തില്‍ വ്യാജ വാര്‍ത്തയായിരിക്കണേ എന്നായിരുന്നു ഏവരും പ്രാര്‍ത്ഥിച്ചത്. എന്നാല്‍ ഇനിയൊരു വേദനകൂടി നല്‍കാതെ മരണം ശരണ്യയെ കൊണ്ടു പോവുകയായിരുന്നു.

AJILI ANNAJOHN :