ഇര അഴിക്കുള്ളിൽ പ്രതികൾ പുറത്ത്! ഇന്ന് നിർണ്ണായക അറസ്റ്റ്… അലറിക്കരഞ്ഞ് ഭാഗ്യലക്ഷ്മിയും കൂട്ടരും

ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്ന കേസിൽ ഇന്ന് നിര്ണ്ണായക ദിവസം

ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതിയില്‍ വിധി പറയും. വിധി എതിരായാല്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്യും.
അതേസമയം ഇവര്‍ അകത്തായാല്‍ വിജയ് പി നായര്‍ പുറത്തിറങ്ങുമോ എന്ന ചോദ്യവും വരുന്നുണ്ട്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂടൂബര്‍ വിജയ് പി നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊലീസ് എതിര്‍ത്തെങ്കിലും ഉപാധികളോടെയാണ് ജാമ്യം. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ റിമാന്‍ഡിലാണ് വിജയ് പി നായര്‍. മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ഇയാള്‍ക്ക് ഈ ഘട്ടത്തില്‍ പുറത്തിറങ്ങാനാവില്ല.

വിജയ് നായരെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്ത് സര്‍ക്കാര്‍ എത്തിയിരുന്നു . ഇവര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. എന്തിന്റെ പേരിലാണെങ്കിലും വീട്ടില്‍ കയറി അക്രമിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഇന്നിവര്‍ നിയമം കൈയ്യിലെടുത്തത് ലളിതമാക്കിയാല്‍ നാളെ ഇത് മുതലാക്കി പലരും തല്ലാന്‍ വന്ന് ഈ ന്യായം പറയും. ഈ നാട്ടില്‍ നിയമം എല്ലാവര്‍ക്കും ഒന്നാണ്. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതോടെ ഭാഗ്യലക്ഷ്മിയും കൂട്ടരും പെട്ടു . ഭാഗ്യലക്ഷ്മിയേയും കൂട്ടര്‍ക്കും എതിരെ ജാമ്യമില്ലാ കേസ് ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തില്ല.

അതേസമയം ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്ക് നേരെ വിജയ് പി നായര്‍ നല്‍കിയ കേസില്‍ കോടതി നാളെ വിധി പറയും. ഈ കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. കൈയേറ്റം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കൈയിലെടുക്കുന്നതിന് അനുകൂലമായ തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിക്രമിച്ച് കടക്കല്‍, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറില്‍ ഊന്നിയായിരുന്നു വാദം.

എന്നാല്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി. നായര്‍ റിമാന്‍ഡിലാണ്. ഇന്ന് ഭാഗ്യ ലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം കിട്ടുമോ എന്ന് കണ്ടറിയാം

Noora T Noora T :