ബയോമെഡിക്കല്‍ എഞ്ചിനീയറുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹത ; “21 ഗ്രാംസ്” ആത്മാവിന്റെ തൂക്കമാകുമോ?; ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ജൂണ്‍ 10ന് എത്തുന്നു!

പഴുതടച്ച തിരക്കഥയുടെ പിന്‍ബലത്തില്‍ മികച്ചൊരു കുറ്റാന്വേഷണ കഥ പറഞ്ഞ് മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായി അംഗീകരിക്കപ്പെട്ട 21 ഗ്രാംസ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍ ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ബിബിന്‍ കൃഷ്ണ എന്ന സംവിധായകന്റെയും റിനീഷ് കെ.എന്‍. എന്ന നിര്‍മ്മാതാവിന്റെയും ഈ ആദ്യ സിനിമ സംരംഭം പ്രേക്ഷകമനസ്സുകളില്‍ ഉദ്വേഗം നിറയ്ക്കുന്ന വിവിധ രംഗങ്ങളാല്‍ സമ്പന്നമാണ്.

അഞ്ജലി എന്ന ബയോമെഡിക്കല്‍ എഞ്ചിനീയറുടെ കൊലപാതകത്തിന് പിന്നിലെ പ്രതിയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറിന്റെ ശ്രമങ്ങള്‍ കൂടുതല്‍ ദുരൂഹതകളിലേക്ക് അയാളെ നയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തിരക്കഥയുടെ കെട്ടുറപ്പാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് നായക കഥാപാത്രത്തെ അവതരിപ്പിച്ച അനൂപ് മേനോന്‍ പറഞ്ഞു. പുതുമുഖ സംവിധായകന്റെ പതര്‍ച്ചകളില്ലാതെ സമര്‍ഥമായി ചിത്രമൊരുക്കിയ ബിബിന്‍ കൃഷ്ണയുടെ മികവ് സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഥയുടെ സൂക്ഷ്മാംശങ്ങളില്‍ വരെ ശ്രദ്ധിച്ച് ഏറെ സമയമെടുത്ത് തയ്യാറാക്കിയ തിരക്കഥ തന്നെയായിരുന്നു തന്റെ ഏറ്റവും വലിയ ആത്മവിശ്വാസമെന്ന് സംവിധായകന്‍ ബിബിന്‍ കൃഷ്ണ പ്രതികരിച്ചു. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന നല്ലൊരു ടീമിനെ ലഭിച്ചത് ആഗ്രഹിച്ച രീതിയില്‍ ചിത്രമൊരുക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് മേനോനൊപ്പം ലിയോണ ലിഷോയ്, രഞ്ജി പണിക്കര്‍, അനു മോഹന്‍, ലെന, രഞ്ജിത്, പ്രശാന്ത് അലക്‌സാ#ര്‍, നന്ദു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജിത്തു ദാമോദര്‍ ക്യാമറയും ദീപക് ദേവ് സംഗീതവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എന്‍. ഭട്ടതിരിയാണ് ചെയ്തിരിക്കുന്നത്.

about film

Safana Safu :