ഇഷ്ട്ട്ട നടൻ മമ്മൂക്കയും ലാലേട്ടനും അല്ല, ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഉർവശിയുടെ ആ മറുപടി

ഉർവശി എന്ന അഭിനയപ്രതിഭയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. മലയാളികൾക്ക് ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു ഉർവശി സമ്മാനിച്ചത്. നായികയായി തിളങ്ങുമ്പോൾ തന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഏത് വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഉര്‍വശിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്

2020 ലെ മികച്ച നടിമാരെ കുറിച്ച് ചോദിച്ചാൽ ആദ്യത്തെ പേര് ഉർവശിയുടേതായിരിക്കും. പോയവർഷം മലായാളത്തിലും തമിഴിലുമായി നാല് ചിത്രങ്ങളായിരുന്നു റിലീസിനെത്തിയത്. മലയാളത്തിൽ ഒരു ചിത്രവും തമിഴിൽ മൂന്ന് ചിത്രങ്ങളുമായിരുന്നു 2020 ൽ പ്രദർശനത്തിനെത്തിയത്. ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച ഉർവശി തന്റെ ഇഷ്ട നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. മഹിളാരത്നം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉർവശിയുടെ വാക്കുകൾ ഇങ്ങനെ…

മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നത്. അവരെ ഒഴിവാക്കിയുള്ള ഒരു ചരിത്രം മലയാള സിനിമയ്ക്കില്ലല്ലോ. റെയില്‍പാളങ്ങള്‍ പോലെയാണവര്‍. പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ എക്കാലത്തേയും എന്റെ ഇഷ്ട നടന്‍ ഭരത് ഗോപിയാണ്. ഒരു നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ എപ്പോഴും മനസില്‍ വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്.ഒരു നായകന്റെ കെട്ടുകാഴ്ച്ചകളൊന്നും ആവശ്യമില്ലാത്ത നടനാണ് ഭരത് ഗോപി. താന്‍ അദ്ദേഹത്തെ ഗോപി മാമ എന്നാണ് വിളിച്ചിരുന്നത്. ഭരത് ഗോപി കഴിഞ്ഞാല്‍ പിന്നെ തിലകന്‍, നെടുമുടി വേണു എന്നിവരാണ് പ്രിയപ്പെട്ടവര്‍. പുതിയ തലമുറയെടുക്കുമ്പോള്‍ പൃഥ്വി, ഫഹദ്, ദുല്‍ഖര്‍, നിവിന്‍, ടൊവിനോ, എന്നിവരെയെല്ലാം ഇഷ്ടമാണെന്ന് ഉർവശി പറഞ്ഞു.

Noora T Noora T :