വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഉദ്‌ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കൊച്ചി പ്രവർത്തകരെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് വന്നിരുന്നു.
പാലത്തിന്റെ ഉദ്‌ഘാടനം നേരത്തെ കഴിഞ്ഞതാണെന്ന് അദ്ദേഹം റിപ്പോർട്ടർ ലൈവുമായുളള അഭിമുഖത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി അങ്ങനെ പലതും പറയും ..അത്തരം ഇഡിയോട്ടിക് ആയ കാര്യങ്ങൾ താൻ ശ്രദ്ധിക്കാറില്ല മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന് പറയുന്ന ആളല്ലേ..അദ്ദേഹം അങ്ങനെ പലതും പറയും. പിണറായി വിജയൻ എന്ത് പറയുന്നു എന്നുള്ളത് എന്നെ സംബധിച്ചിടത്തോളം ഒരു വിഷയമല്ല.
ഞാൻ പറയുന്നത് പിണറായി വിജയൻ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് എന്റെ വിഷയം. വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാർ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തത്. ഉദ്‌ഘാടന മഹാമഹം എന്നൊക്കെ പറയുന്നത് രാജാവിന്റെ കാലത്തുള്ള ഫ്യുഡൽ ആചാരങ്ങൾ ആണ്. വ്യവസ്ഥിതിയുടെ ഇരുമ്പു ചട്ടയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന പാർട്ടികളിൽ ജനാധിപത്യത്തിന് സ്ഥാനമില്ല അതിനാൽ അത്തരം പാർട്ടി സംവിധാനങ്ങളോടും എനിയ്ക്കു യോജിപ്പില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.