കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ എട്ടു പരാജയ ചിത്രങ്ങള്‍ നല്‍കിയ നടി എന്ന റെക്കോര്‍ഡും ഇതില്‍ ചേര്‍ക്കണം; കങ്കണയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നടിയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമല്ല, ഇടയ്ക്കിടെ സൈൂര്‍ ആക്രമണങ്ങളും നടക്കാറുണ്ട്.

ഇപ്പോഴിതാ കങ്കണയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ എഴുതിയിട്ടിരിക്കുന്ന വിവരങ്ങളില്‍ തെറ്റുണ്ടെന്ന് പറയുകയാണ് ആരാധകര്‍. ബയോയില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ ശരിയല്ലെന്നു വിമര്‍ശകരുടെ കണ്ടെത്തല്‍. കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ എട്ടു പരാജയ ചിത്രങ്ങള്‍ നല്‍കിയ നടി എന്ന റെക്കോര്‍ഡും ഇതില്‍ ചേര്‍ക്കണമെന്നാണ് ഇവര്‍ പറയുന്നത്.

പത്മശ്രീ ജേതാവ്, നാലു തവണ ദേശീയ പുരസ്‌കാരം, ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം പണം വാരിയ സ്ത്രീകേന്ദ്രീത
ചിത്രത്തിലെ നായിക, രക്തം തിളയ്ക്കുന്ന ക്ഷത്രിയ’ കങ്കണ റണൗട്ട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ചിത്രം ധാക്കഡിന്റെ കനത്ത പരാജയത്തില്‍ നടിയുടെ വിരോധികള്‍ സമൂഹമാധ്യമത്തില്‍ ആഘോഷിക്കുകയാണ്.

100 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിനു കഴിഞ്ഞ ദിവസം 4420 രൂപയാണ് വരുമാനമായി ലഭിച്ചത്. റിലീസ് ചെയ്ത എട്ടാം ദിവസം വിറ്റു പോയത് വെറും 20 ടിക്കറ്റുകള്‍ മാത്രമാണ്. മിക്ക തിയേറ്ററുകളിലും ആളില്ലഞ്ഞതിനാല്‍ ഷോകള്‍ റദ്ദാക്കിയതിനാല്‍ നിര്‍മാതാക്കള്‍ വന്‍നഷ്ടമായിരുന്നു.

കങ്കണയുടെ, തുടര്‍ച്ചയായി പരാജയപ്പെടുന്ന എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുമ്ബ് റിലീസ് ചെയ്ത കാട്ടിബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ ബോക്സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞിരുന്നു. പുതിയ സിനിമയില്‍ ഇന്ദിരാഗാന്ധിയായി വേഷമിടാനുള്ള ഒരുക്കത്തിലാണ് നടി. എമര്‍ജന്‍സി എന്നാണ് സിനിമയുടെ പേര്.

Vijayasree Vijayasree :