ഞങ്ങളെ രണ്ടു പേരെയും കണ്ടാൽ സഹോദരിമാരെ പോലെയുണ്ടന്ന് പറയും ; ആദ്യമായി പറഞ്ഞത് ലളിതാമ്മയാണ് ; തുറന്ന് പറഞ്ഞ് ശിവദ!

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ശിവദ .ഇപ്പോഴിതാ തനിക്ക് നടി അനുശ്രീയുമായുള്ള മുഖസാദൃശ്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളെ കുറിച്ച പറയുകയാണ് താരം.

ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്ന സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു താരം. നടി അനുശ്രീയെ പോലെ ഇടക്ക് തോന്നാറുണ്ട്, നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റിനാണ് ശിവദ രസകരമായി മറുപടി പറഞ്ഞത്

”ഒരു ബന്ധവുമില്ല. ഇത് ആദ്യമായി എന്നോട് പറയുന്നത് സുധി വാത്മീകത്തിന്റെ സമയത്ത് ലളിതാമ്മയാണ് (കെ.പി.എ.സി ലളിത). നീ അങ്ങോട്ട് തിരിഞ്ഞേ, ഒന്ന് ചിരിച്ചേ എന്ന് എന്റെയടുത്ത് പറഞ്ഞു.

അപ്പൊ ഞാന്‍ തിരിഞ്ഞ്, എന്തുപറ്റി അമ്മാ എന്ന് ചോദിച്ചു. അപ്പോഴാണ് പറഞ്ഞത്, നിനക്കേ അനുശ്രീയുടെ ഛായയും വര്‍ത്തമാനവുമൊക്കെ ഇടക്കിടക്ക് വന്നുപോകുന്നുണ്ട്, എന്ന്.

അതുകഴിഞ്ഞും ഒരുപാട് പേര്‍ വേറെയും എന്നോട് പറഞ്ഞു. ഓണ്‍ സ്‌ക്രീനിനേക്കാള്‍ കൂടുതലും എനിക്ക് തോന്നുന്നു ഓഫ് സ്‌ക്രീനില്‍ ഞാന്‍ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴുമാണ് ഈ കാര്യം പറയുന്നത്. ഞാനും അനുവും തന്നെ ഇക്കാര്യം പറയാറുണ്ട്. എന്നെപ്പോലെ ഇരിക്കുന്നു എന്ന് അനുവിന്റെ അടുത്തും ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്, എന്ന് പറഞ്ഞു.ഞങ്ങള്‍ രണ്ട് പേരും കൂടെ ഒരിക്കല്‍ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍, സഹോദരിമാരാണോ എന്ന കമന്റൊക്കെ വന്നിരുന്നു. എന്തായാലും സന്തോഷം,” ശിവദ പറഞ്ഞു.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ 12th മാന്‍ ആണ് ശിവദയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത മേരി ആവാസ് സുനോയാണ് ശിവദ ഏറ്റവുമൊടുവില്‍ പുറത്തുവന്ന തിയേറ്റര്‍ റിലീസ്. മഞ്ജു വാര്യറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

AJILI ANNAJOHN :