അങ്ങനെയുള്ള കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ല; അതിനായി സംവിധായകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്; ജയസൂര്യ!

ഒരു സിനിമ അങ്ങനെയാണെങ്കില്‍ അതിനുവേണ്ടി എന്ത് ചെയ്യാനും എനിക്ക് മടിയില്ല; രഹസ്യം വെളിപ്പെടുത്തി ജയസൂര്യ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയസൂര്യ .2002-ൽ റിലീസായ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകരെ കൈയിലെടുക്കാൻ താരത്തിന് കഴിയാറുണ്ട് .

ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നയാളാണു താനെന്ന് നടന്‍ ജയസൂര്യ. നല്ലൊരു ചിത്രമാണെങ്കില്‍, അതില്‍ തനിക്ക് വലുതായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍, അതിനായി എത്ര സമയവും ഇന്‍വെസ്റ്റ് ചെയ്യാനും കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ലെന്നും അതു തന്നെയാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം മപ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മികച്ച പ്രോജക്ടുകളാണെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മതി. ‘കടമറ്റത്ത് കത്തനാര്‍’ എന്ന വലിയൊരു പ്രോജക്ട് ആണ് എനിക്കിനിയുള്ളത്. അതിനായി സംവിധായകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്. അത്തരമൊരു ചിത്രത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോള്‍ മറ്റെല്ലാം മാറ്റി വയ്ക്കാന്‍ മടിയില്ലാത്ത നടനാണു ഞാന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AJILI ANNAJOHN :