അവള്‍ക്കൊപ്പം എന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു എന്ന പ്രസ്താവന തന്റെ വൃത്തികെട്ട ആണ്‍ബോധത്തില്‍ നിന്നാണ് വന്നത്,വിവാദമാകുമെന്ന സൂചനയുള്ളത് കൊണ്ടല്ല ഇപ്പോള്‍ തിരുത്തുന്നത് വിജയ് ബാബുവിനുള്ള പിന്തുണ പിന്‍വലിച്ച് മാപ്പു പറഞ്ഞ് സുമേഷ് മൂര്‍

വിജയ് ബാബുവിനെതിരായ പീഡന പരാതി വിശ്വസിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ അവള്‍ക്കൊപ്പമല്ല, അവനൊപ്പമാണെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ വര്‍ഷത്തെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ നടന്‍ സുമേഷ് മൂര്‍ പറഞ്ഞിരുന്നു

ഇപ്പോഴിതാ ഈ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന്‍ എത്തിയിരിക്കുന്നു. അവള്‍ക്കൊപ്പം എന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു എന്ന പ്രസ്താവന തന്റെ വൃത്തികെട്ട ആണ്‍ബോധത്തില്‍ നിന്നുമാണ് വന്നതെന്നും അത് പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭയങ്കരമായ മണ്ടത്തരത്തില്‍ നിന്നും അബദ്ധത്തില്‍ ഉണ്ടായ സ്റ്റേറ്റ്മെന്റാണത്. അത് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തിട്ടുണ്ട്. ഭയങ്കര മോശം സ്റ്റേറ്റ്മെന്റാണ്. വലിയ വൃത്തിക്കേടാണ് ഞാന്‍ ചെയ്തത്. ഒരു സ്ത്രീ അവര്‍ക്ക് സംഭവിച്ച പ്രശ്നം പറയുന്ന സമയത്ത് എന്റെയൊക്കെ ചിന്തയില്‍ പോലും ഒരു ആണ്‍ബോധം കിടപ്പുണ്ട്. എന്റെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ചില സുഹൃത്തുക്കള്‍ ഈ സ്റ്റേറ്റ്മെന്റ് കണ്ടതിന് ശേഷം എന്നെ വിളിച്ചു. അവരെന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോഴാണ് എനിക്ക് എന്റെ പ്രശ്നത്തിന്റെ വ്യാപ്തി കൂടുതല്‍ മനസിലാകുന്നത്.

വിവാദമാകുമെന്ന സൂചനയുള്ളത് കൊണ്ടല്ല ഇപ്പോള്‍ തിരുത്തുന്നത്. വിവാദമൊന്നും എനിക്കൊരു പ്രശ്നമല്ല. ആ ആണ്‍ബോധത്തില്‍ നിന്ന് വിവരമുള്ള മനുഷ്യരോട് സംസാരിക്കുമ്പോഴാണ് അതിലൊരു ക്ലാരിറ്റി എനിക്ക് കിട്ടിയിട്ടുള്ളത്.

വിവാദമാകുമെന്ന പേടിയല്ല, തിരിച്ചറിവാണ്. സിനിമാ മേഖലയില്‍ അതിജീവിത നടത്തുന്ന പോരാട്ടത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ളൊരു സ്റ്റേറ്റ്മെന്റ് പോലെയായി പോയി എന്റേത്. അത് ഞാന്‍ തിരുത്തുകയാണ്. ക്ഷമ പറയുകയാണ്’, മൂര്‍ വ്യക്തമാക്കി.

Noora T Noora T :