കൊവിഡ് പോസിറ്റീവായതിന് വഴക്ക് പറഞ്ഞു ; അജയ് ദേഷ്യപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്

തന്റെ കോവിഡ് വിശേഷങ്ങള്‍ പങ്കുവെച്ച് അഭിഷേക് ബച്ചൻ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അജയ് ദേവ്ഗണ്‍ വിളിച്ച്‌ വഴക്ക് പറഞ്ഞെന്ന് അഭിഷേക് പറയുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നാണ് അജയ് ദേഷ്യത്തോടെ ചോദിച്ചു. എന്നാല്‍ അതിന് ശേഷമാണ് തനിക്ക് കാര്യം മനസിലായതെന്നും അഭിഷേക് പറയുന്നു.

എനിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനു അതിന് അഞ്ചോ ആറോ ദിവസം മുന്‍പ് അജയ് എന്നെ കാണാനായി വന്നിരുന്നു , എന്നും അഭിഷേക് പറയുന്നു. അഭിഷേകും അജയ് ദേവ്ഗണും ഒന്നിക്കുന്ന ദി ബിഗ് ബുള്ളിന്റെ പ്രമോഷന്റെ ഭാഗമായാണ് അഭിഷേക് ഷോയില്‍ എത്തിയത്. ലോക്ക്ഡൗണില്‍ എന്തു ചെയ്യുകയായിരുന്നു എന്ന കപില്‍ ശര്‍മയുടെ ചോദ്യത്തിന് ഞങ്ങള്‍ കൊറോണ ചെയ്യുകയായിരുന്നു എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

Noora T Noora T :