നയൻ‌താര വിഘ്നേഷിന്റെ സ്വന്തമാവുന്ന ആ നിമിഷം ഇതോ ; സോഷ്യൽ മീഡിയയിൽ വൈറലായി ക്ഷണക്കത്ത്!

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു. വിവാഹ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ് എന്ന് കാണിച്ച സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ട ക്ഷണക്കത്താണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഷൻ പോസ്റ്റർ ആയി ആണ് ഇരുവരുടെയും സേവ് ദി ഡേറ്റ് കാർഡ് നിർമ്മിച്ചിരിക്കുന്നത്.

പിങ്ക് വില്ല സൗത്ത് ആണ് വിവാഹ ക്ഷണക്കത്തിന്റെ പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ക്ഷണക്കത്തിൽ ജൂൺ 9 ന് ഇരുവരുടെയും വിവാഹമെന്നാണ് വ്യക്തമാക്കുന്നത്. നയൻ ആൻഡ് വിക്കി എന്നും കത്തിൽ എഴുതിയിട്ടുണ്ട്.

മോഷൻ പോസ്റ്റർ ആയി ആണ് വിവാഹ ക്ഷണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. പോസ്റ്ററിൽ ഇരുവരുടെയും വിവാഹ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുൻപ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം.

കഴിഞ്ഞ ആറ് വർഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നുവെങ്കിലും വിവാഹം ഉടനെയില്ലന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത’കാതുവാക്കുള്ള രണ്ട് കാതൽ’ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരൊന്നിച്ചെത്തിയ ചിത്രം ട്രയാങ്കിൾ ലൗ സ്റ്റോറിയാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വിവാഹം രഹസ്യമാക്കില്ലെന്നും എല്ലാവരേയും അറിയിക്കുമെന്നും മുന്‍പ് നയന്‍താര പറഞ്ഞിരുന്നു. ഇരുവരും വിവാഹിതരായെന്നും നെറ്റിയില്‍ സിന്ദൂരം കണ്ടുവെന്നും പറഞ്ഞുള്ള പോസ്റ്റുകള്‍ ഇടക്കാലത്ത് വൈറലായിരുന്നു. പ്രിയപ്പെട്ടവരെയെല്ലാം വിവാഹത്തെക്കുറിച്ച് എന്തായാലും അറിയിക്കും. അതൊരിക്കലും രഹസ്യമായി നടത്തില്ലെന്നുമായിരുന്നു താരം പ്രതികരിച്ചത്.

AJILI ANNAJOHN :