ഗായിക അഭയ ഹിരണ്മയുടെ കൂട്ടുകാരനും പാർട്ണറുമായ സംഗീത സംവിധായകൻ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി അടുക്കുന്നു എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രവും ഗോപി സുന്ദർ പങ്കുവച്ച കുറിപ്പുമാണ് ഇതിന് ആധാരം
ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. 3 വര്‍ഷം മുന്‍പായിരുന്നു അഭയ ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്. പൊതുപരിപാടികളിലും റിയാലിറ്റി ഷോകളിലുമെല്ലാം ഒന്നിച്ചെത്താറുണ്ടായിരുന്നു ഇവര്‍. ഇപ്പോഴിതാ ഗോപിയുടെ പിറന്നാള്‍ ദിനത്തിലെ അഭയയുടെ കുറിപ്പുകളും അഭയയുടെ പിറന്നാളിനും മറ്റ് വിശേഷാവസരങ്ങളിലുമൊക്കെയായി ഇരുവരും പങ്കിട്ട പോസ്റ്റുകളെല്ലാം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
എന്റെ നിലനില്‍പ്പിന് കാരണം നീയാണെന്നായിരുന്നു ഇടയ്ക്ക് ഗോപി സുന്ദര്‍ കുറിച്ചത്. അഭയയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കിട്ടിരുന്നു. ചേര്‍ത്തുപിടിച്ച് അഭയയുടെ നെറുകയില്‍ ഉമ്മ വെക്കുന്ന ഫോട്ടോയായിരുന്നു അന്ന് പോസ്റ്റ് ചെയ്തത്. പോസ്റ്റുകളും ചിത്രങ്ങള്‍ക്കുമെല്ലാം വിമര്‍ശനങ്ങളുണ്ടാവാറുണ്ടെങ്കിലും അതൊന്നും ഇരുവരും കാര്യമാക്കാറില്ല. മാത്രമല്ല രൂക്ഷമായ ഭാഷയില്‍ മറുപടിയും നല്‍കാറുണ്ട്.
ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് നിങ്ങള്‍. ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും. മറ്റെന്തിനേക്കാളും ശ്രേഷ്ഠമായാണ് ഞാന്‍ നിങ്ങളെ കാണുന്നത്. പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ. മുന്‍പൊരിക്കല്‍ ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. എന്റെ പവർ ബാങ്കെന്നായിരുന്നു ഇടയ്ക്ക് ഗോപി അഭയയെ വിശേഷിപ്പിച്ചത്.
10 വര്‍ഷം നീണ്ട യാത്രയ്ക്ക് എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മള്‍ നടത്തിയ യാത്ര. നമ്മള്‍ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വര്‍ഷങ്ങളിലേക്ക് പ്രണയദിനാശംസകള്‍ എന്നായിരുന്നു വാലന്റൈന്‍ഡ് ഡേയില്‍ അഭയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്നവരായതിനാല്‍ ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. പോസ്റ്റുകളില്‍ പലതും ഇപ്പോള്‍ അപ്രത്യക്ഷമാണെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തുവെന്നും സോഷ്യല്‍മീഡിയ കണ്ടെത്തിയിരുന്നു. 10 വര്‍ഷത്തോളമായി ഒന്നിച്ച് കഴിഞ്ഞ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നായിരുന്നു മിക്കവരുടേയും ചോദ്യം.