‘ഞാന്‍ ഒരു പൊലീസുകാരന്‍ ആയിരുന്നെങ്കില്‍ കൈക്കൂലി വാങ്ങിക്കും;അത്രത്തോളം സമ്മര്‍ദ്ദങ്ങള്‍ അവർ അനുഭവിക്കുന്നുണ്ട് ; തുറന്ന് പറഞ്ഞ് അലന്‍സിയര്‍ !

നാടകത്തിലൂടെ സിനിമയിൽ എത്തിയ താരമാണ് അലന്‍സിയര്‍ . ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി കഥാപാത്രങ്ങളിലൂടെ തന്റെതായ സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു . ഇപ്പോഴിതാ രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ ബഷീര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അലന്‍സിയര്‍ അവതരിപ്പിച്ചിരിക്കുന്നത്.

അതോടെ തനിക്ക് പൊലീസുകാര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസവും സമ്മര്‍ദ്ദവുമൊക്കെ മനസ്സിലായെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നെങ്കില്‍ താന്‍ കൈക്കൂലി വാങ്ങുമായിരുന്നു. അത്രത്തോളം സമ്മര്‍ദ്ദങ്ങള്‍ ഓരോ പൊലീസുകാരനും അനുഭവിക്കുന്നുണ്ട് എന്ന് അലന്‍സിയര്‍ പറയുന്നു. ‘ഞാന്‍ ഒരു പൊലീസുകാരന്‍ ആയിരുന്നെങ്കില്‍ കൈക്കൂലി വാങ്ങിക്കും.

ജനങ്ങള്‍ തങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറാതിരിക്കാന്‍ വന്നു നില്‍ക്കുന്ന പൊലീസുകാരനായ ആ മനുഷ്യന്റെ വേദന മനസ്സിലാക്കണം. സ്വന്തം വീട് പോലും വിട്ടാണ് അയാള്‍ നില്‍ക്കുന്നത്, അതും ഒരു സര്‍ക്കാര്‍ ശമ്പളത്തിന്റെയോ പെന്‍ഷന്റെയോ പുറത്ത്. ആ കുപ്പായത്തിന്റെ അകത്ത് നില്‍ക്കുന്നവന്‍ ഒരു മനുഷ്യനാണ് എന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കുറ്റവും ശിക്ഷയും എന് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ്, ശ്രീജിത് ദിവാകരന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയത്.

AJILI ANNAJOHN :