അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്… സഹോദരിയുടെ കമന്റ് ഞെട്ടിച്ചു! അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍, ഇരുവരും പ്രണയത്തിലോ? ആശംസ അറിയിച്ച് ആരാധകർ!

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു അമൃത സുരേഷ്. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഗീത മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര അമൃത പതിപ്പിച്ചു . താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായിട്ടാണ് അമൃത പറന്നുയർന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ അമൃത പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . സംഗീത സംവിധായാകൻ ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് അമൃത പങ്കുവെച്ചത്. പിന്നാലെ ഇതേ ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദറും എത്തി. ഇരുവരും ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷൻ കണ്ടതോടെയാണ് ആശംസകൾ അറിയിച്ച് ആരാധകരും എത്തിയത്.

‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..’ എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി അമൃതയും ഗോപി സുന്ദറും കൊടുത്തിരിക്കുന്നത്.. തലക്കെട്ടിൽ സൂചിപ്പിച്ചിരിക്കുന്ന വാക്കുകളുടെ അർഥം തേടുകയാണ് ആരാധകർ. പിന്നാലെ ആ പോസ്റ്റുകൾക്ക് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് “എന്റേത്” (Mine) എന്ന കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.

എന്തായാലും ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്ന വരികൾ ആയതു കൊണ്ട് ഈ ചോദ്യം ഉയർന്നു വരികയാണ്. മാത്രമല്ല ചിലർ ഗോപിയും അഭയയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ചോദിക്കുന്നു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് തരങ്ങൾക്ക് ആശംസ അറിയിച്ചു എത്തിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിക്കോർഡിങ് സ്റ്റുഡിയോയിൽ ഇരുവരും ഇരിക്കുന്ന ചിത്രങ്ങൾ “കമിങ് സൂൺ” എന്ന കുറിപ്പോടെ അമൃത സോഷ്യൽ മീഡിയ പങ്കുവെച്ചിരുന്നു. ഇതാണോ കമിങ് സൂൺ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റും പുതിയ പോസ്റ്റിന് താഴെയെത്തിട്ടുണ്ട്.

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

Noora T Noora T :