മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ മറുപടി; മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സൗഹൃദം; ആരാധകന്റെ ചോദ്യത്തിന് അടിപൊളി മറുപടി !

മലയാള സിനിമയുടെ രണ്ടു ഭാഗ്യമാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളിയുടെ നായക സങ്കല്‍പ്പങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത സ്ഥാനമാണ് രണ്ടു പേർക്കും ഉള്ളത് .ലാലേട്ടന്‍ എന്നും മമ്മൂക്ക എന്നുമാണ് മലയാളികൾ ഇവരെ രണ്ടാളെയും വിളിക്കുന്നത്.

ഈ രണ്ട് മഹാപ്രതിഭകളുമാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിർത്തുന്നതെന്ന് നിസംശയം പറയാം. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തിൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു.

സുഹൃത്തികളോടും മറ്റും നമ്മൾ പലപ്പോഴും ചോദിച്ചിട്ടുള്ള കാര്യമായിരിക്കും മമ്മൂട്ടിയോടാണോ മോഹൻലാലിനോടാണോ ആരാധനയെന്നത്. പലപ്പോഴും ഫാൻസ്‌ ഫൈറ്റും നടത്തിയിട്ടുണ്ടാവാം. ഈ അവസരത്തിലെല്ലാം നമുക്ക് സ്വാഭാവികമായും തോന്നിയിട്ടുള്ള കാര്യമുണ്ട്. മോഹൻലാലും മമ്മൂട്ടിയും തമ്മിൽ സൗഹൃദമാണോ എന്നത്.

ആഴമേറിയ സുഹൃത്ത്ബന്ധമാണ് ഇരുവർക്കുമിടയിൽ നിലനിൽക്കുന്നത്. ഇതേപ്പറ്റി മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി വ്യക്തമാക്കിയത്.

അഭിമുഖത്തിൽ ഒരു ആരാധകൻ മോഹൻലാലിന് മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതിന് വളരെ രസകരമായ രീതിയിലാണ് അദ്ദേഹം മറുപടി നൽകിയത്.

” അദ്ദേഹം വളരെ സക്സസ്ഫുൾ ആയ ഒരു ആക്ടർ ആണ്. ഞങ്ങൾ ഏതാണ്ട് ഒരേ സമയത്ത് വന്നവരാണ്. ഞാനും അദ്ദേഹവുമായി ഏതാണ്ട് അൻപത്തി അഞ്ചോളം സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ കണ്ടപ്പോൾ ആരാധന തോന്നിയിട്ടുണ്ട്.

പിന്നെ അസൂയ തോന്നേണ്ട കാരയം ഇല്ല, കാരണം മലയാള സിനിമയിൽ മെയിൻ റോൾ ചെയ്യുന്ന കുറച്ച് അഭിനയതക്കൾ മാത്രമേ ഉള്ളു. അതിൽ അദ്ദേഹത്തിന്റെ റോൾ എനിക്ക് കിട്ടണം അല്ലെങ്കിൽ അദ്ദേഹം ചെയ്യുന്നത് പോലെ എനിക്ക് ചെയ്യണം എന്നൊക്കെ തോന്നുമ്പോഴാണ് അസൂയ ഉണ്ടാവുന്നത്. പിന്നെ അസൂയ എന്നത് ഒരു വാക്കാണ്. അതൊരു ഫീലിങ്ങായി മാറുമ്പോഴാണ് കുഴപ്പം ആവുന്നത്. വെറുതെ പറയാം. അത്തരത്തിൽ തോന്നേണ്ട കാര്യങ്ങളൊന്നും ഞങ്ങൾക്ക് ഉണ്ടാവാറില്ല” മോഹൻലാൽ പറഞ്ഞു .

about mammootty and lalettan

Safana Safu :