അവൾക്കൊപ്പം എന്ന പറഞ്ഞവർക്ക് മിണ്ടാട്ടമില്ല…അവർ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ് ; വൈറലായി ഹരീഷ് പേരാടിയുടെ കുറിപ്പ് !

അഭിനയം കൊണ്ടും നിലപാട്കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരീഷ് പേരാടി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നും ആണ് താരം സിനിമയിലെത്തുന്നത്. ആദ്യമൊക്കെ താരം ചെറിയ വേഷങ്ങളിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. പിന്നീട് കൂടുതൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് ലഭിച്ചു തുടങ്ങി. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് ഇദ്ദേഹം ഇപ്പോൾ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇരുകൈയും നീട്ടിയാണ് മലയാളികൾ ഇതെല്ലാം ഏറ്റെടുക്കുന്നത്. പലപ്പോഴും ഇതെല്ലാം ചെറിയ രീതിയിൽ വിവാദം ആയി മാറുന്നത് പതിവാണ്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ താരം നടത്തിയ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

അവൾക്കൊപ്പം എന്ന് പറഞ്ഞവർ എല്ലാം ഇപ്പോൾ ചെറിയ രീതിയിൽ പ്ലേറ്റ് മാറ്റി കൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള അട്ടിമറി ആണ് കേസിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് സംശയിക്കപ്പെടുന്നത്. കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പറയുന്ന ജഡ്ജി കേസിൽ നിന്നും പിന്മാറണമെന്ന് ആയിരുന്നു നടിയുടെ ആവശ്യം. ഇതിനെ തുടർന്ന് കേസിലെ ജഡ്ജി വിധി പറയുന്നതിൽ നിന്നും പിന്മാറിയിരുന്നു.

മാത്രവുമല്ല ഇപ്പോൾ നിരവധി ഇടതുപക്ഷ നേതാക്കളാണ് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്. അതേസമയം കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ ആയിട്ടുള്ള ദിലീപിനെ പരസ്യമായി അനുകൂലിച്ചുകൊണ്ട് നിരവധി ഇടതുപക്ഷ നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നടിക്ക് എല്ലാവിധ പിന്തുണയും നൽകി ആദ്യം മുതൽ കൂടെ നിന്നത് മുൻ എംപി കൂടിയായ പി ടി തോമസ് ആയിരുന്നു. എന്തായാലും ഈ വിഷയത്തിലുള്ള ഹരീഷ് പേരാടിയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ..

അവൾക്കൊപ്പം എന്ന പറഞ്ഞവർക്ക് മിണ്ടാട്ടമില്ല…അവർ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്…പിള്ള ഭരിക്കും കേരളം ….രാഷ്ട്രിയ വ്യഭിചാരം..പണത്തിനുമുകളിൽ ഒരു ഇടതു ചിറകും പറക്കില്ല എന്ന് അടിവരയിടുന്നു…അതിജീവിതയുടെ ഹൈക്കോടതിയിലെ അലർച്ച..പെൺമക്കളുള്ള എല്ലാ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നു..ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം..അവൾക്കൊപ്പം നിൽക്കാൻ പറ്റിയിട്ടില്ലെങ്കിൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾ വെറും 69 മാത്രമാകും…ജാഗ്രതൈ…

AJILI ANNAJOHN :