നീ കൊല്ലംകാരനല്ലേടാ, മലയാളം മീഡിയത്തില്‍ പഠിച്ചവനല്ലേ…?; മലയാളത്തില്‍ സംസാരിക്കടാ, കുറേ നേരമായി അവന്റെ ഒരു ഇംഗ്ലീഷ്; റിയാസിനോട് പൊട്ടിത്തെറിച്ച് ഡോ. റോബിന്‍; കയ്യടിച്ച് പ്രേക്ഷകർ !

കഴിഞ്ഞ ആഴ്ച്ചയിലെ ശാന്തസുന്ദരമായ ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസ് വീട്ടിൽ അനക്കം വച്ചിരിക്കുകയാണ് . ഒരു നല്ല അടിയ്ക്കുള്ള അരങ്ങ് ഒരുങ്ങുകയാണ്. ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നങ്ങള്‍ പുകയുമ്പോഴാണ് വീക്കിലി ടാസ്‌ക്ക് ആരംഭിക്കുന്നത്. നായണവേട്ടയാണ് ടാസ്‌ക്ക്. ഫിസിക്കല്‍ ടാസ്ക്ക് ആയിരുന്നു ഇത്. അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുക്കാന്‍ വേണ്ടി എല്ലാവരും മികച്ച പ്രകടനം കഴ്ച വയ്ക്കുകയായിരുന്നു.

ടാസ്‌ക്ക് അവസാനം വലിയ വഴക്കിലായിരുന്ന കലാശിച്ചത്. ഡോക്ടറും റിയാസും തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത് . ഓരോ കളറുകളിലുള്ള നാണയം സ്വന്തമാക്കി കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കുക എന്നതാണ് ഇത്തവണ ബിഗ് ബോസ് കൊടുത്ത വീക്കിലി ടാസ്‌ക്ക്. ഘട്ടം ഘട്ടമായിട്ടാണ് ഗെയിം നടക്കുന്നത്. ഓരോ ഘട്ടത്തിലും ഏറ്റവും പോയന്റുകള്‍ സ്വന്തമാക്കുന്ന ആളെ തെരഞ്ഞെടുക്കും. അയാള്‍ക്ക് മത്സരത്തില്‍ നിന്ന് ഒരാളെ പുറത്താക്കാം. പുറത്തായ ആള്‍ക്ക് തന്റെ കോയിനുകള്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാം. ആ ആളെ അല്ലാതെ മറ്റൊരാളെ പിന്തുണയ്ക്കുകയും ചെയ്യാം. ജാസ്മിനായിരുന്നു ആദ്യ വിജയി. ജാസ്മിന്‍ ആദ്യം പുറത്താക്കിയത് ബ്ലെസ്ലിയെ ആയിരുന്നു. ഉടന്‍ തന്നെ ബ്ലെസ്ലി ഡോക്ടര്‍ റോബിനെ പിന്തുണയ്ക്കുകയും ചെയ്തു.

രണ്ടാം ഘട്ടത്തിലും വിജയിച്ചത് ജാസ്മിന്‍ തന്നെയായിരുന്നു. ഇത്തവണ ആരെ പുറത്താക്കണം എന്ന തീരുമാനം എടുക്കുമ്പോഴാണ് റിയാസും ഡോക്ടറും തമ്മില്‍ അടി നടക്കുന്നത്. റിയാസിന്റെ ഇംഗ്ലീഷായിരുന്നു പ്രശ്‌നത്തിന് തുടക്കം . ജാസ്മിൻ ചോദിച്ച സംശയത്തിന് ബിഗ് ബോസിന്റെ മറുപടിയ്ക്കായി കാത്തു നില്‍ക്കുമ്പോഴാണ് റിയാസ് ഇംഗ്ലീഷില്‍ സംസാരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ബ്ലെസ്ലി മലയാളം സംസാരിക്കണമെന്ന് റിയാസിനോട് പറഞ്ഞു. മലയാളത്തില്‍ പറയണം ബ്രോ എന്നായിരുന്നു ബ്ലെസ്ലിയുടെ വാക്കുകള്‍. താന്‍ എന്തു പറയണമെന്നത് തനിക്ക് അറിയാം എന്ന് റിയാസ് വീണ്ടും ഇംഗ്ലീഷില്‍ പറഞ്ഞു.

അപ്പോഴാണ് ഡോ. റോബിന്‍ റിയാസിനോട് പൊട്ടിത്തെറിച്ചത്. മലയാളത്തില്‍ പറയെടാ എന്ന് ഡോ. റോബിന്‍ റിയാസിനോട് കയര്‍ത്തു. നീ കൊല്ലംകാരനല്ലേടാ, മലയാളം മീഡിയത്തില്‍ പഠിച്ചവനല്ലേ എന്ന് റോബിന്‍ ചോദിച്ചു. കുറെ സമയമായി ഇംഗ്ലീഷില്‍ പറയുന്നു. ഷോ കാണിക്കുന്നു. അറിയാത്ത ഇംഗ്ലീഷില്‍ പറയുന്നു. ഇംഗ്ലീഷ് ബിഗ് ബോസില്‍ പോകൂ എന്നും ഡോ റോബിന്‍ റിയാസിനോട് തട്ടിക്കയറി.

മലയാളത്തില്‍ കൂട്ടിവായ്ക്കാന്‍ അറിയാത്ത ആളാണ് ഡോ. റോബിന്‍ എന്ന് റിയാസ് തിരിച്ചടിച്ചു. എന്നിട്ടാണ് തന്നോട് മലയാളം പറയാന്‍ പറയുന്നത്. ഇപ്പോള്‍ റിയാസ് മലയാളത്തില്‍ പറയുന്നുണ്ടല്ലോ എന്ന് ഡോ. റോബിന്‍ ദേഷ്യത്തോടെ ചോദിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്‍ ഇടപെട്ട ജാസ്മിനോടും ഡോ. റോബിന്‍ തട്ടിക്കയറി. തരത്തിലുള്ള ആളോട് ഏറ്റുമുട്ട് എന്നായിരുന്നു റോബിന്‍ പറഞ്ഞത്. ഒടുവില്‍ ബ്ലെസ്‌ലി തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ഡോക്ടര്‍ റോബിനും ബ്ലെസ്ലിയും ടാസ്‌ക്കില്‍ നിന്ന് പുറത്തായി. തന്റെ പോയിന്റുകള്‍ ദില്‍ഷയ്ക്ക് നല്‍കി. സൂരജിനെയായിരുന്നു പിന്തുണച്ചത്. ഇതോടെ ഇന്നത്തെ ടാസ്‌ക്ക് അവസാനിക്കുകയായിരുന്നു. ബ്ലെസ്ലി തന്റെ പോയ്ന്റുകള്‍ റോണ്‍സണാണ് നല്‍കിയത്.

അഖില്‍- 294,ധന്യ- 316,ദില്‍ഷ- 453,സൂരജ്- 213,വിനയ്- 174,റോബിന്‍- 143,റിയാസ്- 304,ജാസ്മിന്‍- 471,ബ്ലെസ്‌ലി- 117,ലക്ഷ്മി പ്രിയ- 208,റോണ്‍സണ്‍- 46,സുചിത്ര – 344 എന്നിങ്ങനെയായിരുന്നു ആദ്യ ഘട്ടത്തല്‍ തിട്ടിയ പോയിന്റുകള്‍.

അഖില്‍- 345, ധന്യ- 368, ദില്‍ഷ- 547, സൂരജ്- 245, വിനയ്- 226, റോബിന്‍- 363, റിയാസ്- 371, ജാസ്മിന്‍- 594, ലക്ഷ്മി പ്രിയ- 273, റോണ്‍സണ്‍- 193, സുചിത്ര- 515 ഇതായിരുന്നു രണ്ടാം ഘട്ടത്തില്‍ മത്സരാര്‍ത്ഥികള്‍ നേടിയ പോയിന്റുകള്‍. അടുത്ത ദിവസം ഗെയിമിന്റെ ബാക്കിയുണ്ടാവും. അതിനായി കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം ഡോ . റോബിൻ പറഞ്ഞ മാസ് മറുപടിയ്ക്ക് കയ്യടിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.

about bigg boss

Safana Safu :