ഡെനിം ഷർട്ടിൽ മമ്മൂട്ടി.. അതേനിറത്തിലുള്ള സൽവാറണിഞ്ഞ് സുൽഫത്ത്; ചിത്രം വൈറൽ

കറുത്ത ഡെനിം ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞുള്ള മമ്മൂട്ടിയുടെ പൂത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുടി നീട്ടി വളര്‍ത്തിയുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചര്‍ച്ച ചെയ്തത്. പാഥേയത്തിലെ ചന്ദ്രദാസിന്റെ പോലെയുണ്ടല്ലോയെന്നായിരുന്നു പലരും പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.

ഇപ്പോൾ ഇതാ മമ്മൂട്ടിയും ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഡെനിം ഷർട്ടിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്‍ഫത്ത എത്തിയത് . ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങൾ ഈ വൈറൽ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

അമൽ നീരദ് ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇതെന്നും കേൾക്കുന്നു. ബിഗ് ബി രണ്ടാം ഭാഗമല്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവരാകും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

Noora T Noora T :