പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഒടുവിൽ റോബിൻ്റെ ഡാൻസ് വീഡിയോ; ബിഗ് ബോസിനോട് നന്ദി പറഞ്ഞ് റോബിൻ ആരാധകർ; വൈറലാകുന്ന വീഡിയോ!

ബിഗ് ബോസ് സീസൺ ഫോറിൽ മലയാളികൾ ഏറെ ഇഷ്ട്ടപ്പെടുന്ന താരമാണ് റോബിൻ. ഹൗസിന് അകത്തും പുറത്തും ഏറെ വിമർശിക്കപ്പെട്ട ശേഷമാണ് ആരാധകർ ഏറ്റെടുത്തത്. കഴിഞ്ഞ ആഴ്ച ബിഗ് ബോസിൽ
ആഘോഷമായിരുന്നു.

മോഹൻലാലിന്‍റെ പിറന്നാൾ ആഘോഷവും മറ്റും നിറഞ്ഞു നിന്ന വീക്കെൻഡ് എപ്പിസോഡിൽ മത്സരാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. പരിപാടി കളറാക്കാൻ മുൻ ബിഗോ ബോസ് താരമായിരുന്ന ആര്യയുമുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിലെ മത്സരാ‍ർഥികളും തനി കേരളീയ സ്റ്റൈലിലുള്ള വേഷമായിരുന്നു. ലാലിന് വേണ്ടി പാൽപ്പായസവും ഫ്ലവർ ബൊക്കേയുമൊക്കെയും അവർ ഒരുക്കിയിരുന്നു. ബിബി വീട്ടിൽ നിന്ന് പാൽപ്പായസവും ബൊക്കേയും ലാലിനു മുമ്പിലേക്കും എത്തി.

മോഹൻലാൽ കഥാപാത്രങ്ങളുടെ റഫറൻസുകളുമായി ഒരു ചെറിയ സ്കിറ്റും ലാൽ അഭിനയിച്ച സിനിമകളിലെ ഹിറ്റ് ഗാനങ്ങളുടെ ആലാപനവും ഡാൻസും നടന്നിരുന്നു.

ഏഴിമല പൂഞ്ചോല ഡാൻസുമായി സൂരജും സുചിത്രയും എത്തിയത് ഏറെ രസകരമായിരുന്നു. എന്നാൽ ഡോക്ടർ റോബിനും അപർണ മൾബറിയും ചേർന്ന് നടത്തിയ കവിളിണയിൽ കുങ്കുമമോ എന്ന പാട്ടിൻ്റെ നൃത്താവിഷ്കാരം കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നില്ല.

എഡിറ്റിങ്ങിൽ പറ്റിയ പിശകാവാം എപ്പിസോഡിൽ അത് ഇല്ലാതെ പോയത് എന്ന അനുമാനത്തിലായിരുന്നു പ്രേക്ഷകർ. റോബിൻ ഫാൻസിൻ്റെ രോഷ പ്രകടനവുമുണ്ടായിരുന്നു. നിരവധി പേരാണ് ഈ നൃത്തം കാണണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നത്. എപ്പിസോഡിൽ ഈ ഭാഗം ഇല്ലാത്തത് റോബിൻ ആരാധകരെ നിരാശരാക്കിയിരിന്നു.

എന്തുകൊണ്ടാണ് ഡോക്ടർ റോബിൻ്റെ ഡാൻസ് വീഡിയോ സംപ്രേഷണം ചെയ്യാത്തത് എന്ന് ചോദിച്ച് ബിഗ്ബോസ് പ്രേമികൾ രംഗത്തെത്തുകയും ചെയ്തിരുന്നു. മനപ്പൂർവ്വം ഒഴിവാക്കിയതാണെങ്കിൽ വളര മോശമായിപ്പോയെന്നാണ് റോബിൻ ആർമി പറഞ്ഞത്. ഒരുപക്ഷേ ഈ പ്രതിഷേധം ഒക്കെ കണ്ടിട്ടാകണം റോബിൻ്റെയും അപർണയുടയും വീഡിയോ പുറത്ത് വിട്ടത്. അതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്…

about bigg boss

Safana Safu :