“ഒരു നിക്കാഹിന്റെ ചടങ്ങിൽ ഏതായാലും വധു ഉണ്ടാകില്ല”; എപ്പോൾ വിവാഹം എന്നല്ല, സ്വന്തം ഇഷ്ട പ്രകാരം സ്ത്രീക്ക് ഇണയെ തിരഞ്ഞെടുക്കാൻ കഴിയുന്നുണ്ടോ??; വിവാഹമേ വേണ്ട എന്ന് തീരുമാനിക്കാൻ കഴിയുന്നുണ്ടോ??; ആത്മഹത്യ അല്ലാതെ എന്താണ് വഴി എന്ന് ഇവരെ പഠിപ്പിക്ക് സമൂഹമേ….!!

പെൺകുട്ടികളെ വിവാഹം കഴിപ്പിക്കലും ആൺകുട്ടികളുടെ ജോലി തിരക്കലുമാണ് ഇന്നത്തെ നാട്ടുകാരുടെ പ്രധാന തൊഴിൽ. പെണ്ണുങ്ങളൊക്കെ കല്യാണം കഴിച്ച് കുട്ടികളെ പെറ്റുകൂട്ടാനാണെന്നും ആണുങ്ങൾ ജോലിക്ക് പോയി കാശ് ഉണ്ടാക്കി അവർക്ക് ചിലവിനു കൊടുക്കാൻ ഉള്ളവരാണെന്നുമാണ് എന്നതാണ് സമൂഹത്തിന്റെ പൊതുബോധം.

എന്നാൽ വർധിച്ചു വരുന്ന സ്ത്രീപീഡനവും ഗാർഹിക പീഡനവും സ്ത്രീധന പീഡനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വകുഴിവച്ചിട്ടുണ്ട്. ഇപ്പോൾ വിസ്മയയുടെ കേസ് ചർച്ച ചെയ്യപ്പെടുമ്പോൾ റിസ്വാനയുടെ പേര് മറക്കുകയാണ്.

എന്തുകൊണ്ട് വിവാഹ ബന്ധം പരാജയപ്പെടുന്നു? വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുമ്പോൾ തന്നെ സ്ത്രീകൾ എന്തുകൊണ്ട് ആത്മഹത്യാ ചെയ്യുന്നു..? ആത്മഹത്യാ ചെയ്യുക അല്ലാതെ മറ്റെന്തെല്ലാം മാര്ഗങ്ങള് ഉണ്ട്..? എന്നിങ്ങനെ ഓരോ വാർത്തകൾക്ക് താഴെയും കമെന്റുകൾ കാണാം…

ആത്മഹത്യ അല്ലാതെ എന്തുവഴിയാണ് വിവാഹ ബന്ധം അസഹനീയമായാൽ സ്ത്രീകൾക്കുളത്? അവർ വിവാഹ മോചനം നേടിയാൽ , പിന്നെ സമൂഹത്തിനു മുന്നിൽ തന്നിഷ്ടക്കാരിയാകുന്നു… കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുന്നു.. ഇനി ആ പെൺകുട്ടി താഴെ ഒരു അനിയത്തി ഉണ്ടെങ്കിൽ അവളുടെ ജീവിതം കൂടി നീ തുളച്ചില്ലേ എന്നുപറഞ്ഞ് മുറവിളികൂട്ടുന്നു… ഇതൊക്കെയാണല്ലോ സമൂഹത്തിന്റെ ഓരോരോ കീഴ്വഴക്കങ്ങൾ….

ഇനി അതൊരു മുസ്‌ലിം കുടുംബം ആണെങ്കിൽ, അവിടെ വിവാഹം കുറേക്കൂടി പവിത്രമാണ്… അത് വ്യക്തമാക്കുന്ന ഒരു വൈറൽ പോസ്റ്റ് ചുവടെ ചേർക്കാം…

“ഇസ്ലാമികമായി നിക്കാഹ് ആണ് വിവാഹം. അത്‌ കഴിഞ്ഞ് നടക്കുന്ന റിസപ്ഷൻ ഒക്കെ പുത്തൻ ആചാരങ്ങൾ ആണ്. ഇനി നിങ്ങൾ ഒരു മുസ്ലിം നിക്കാഹിന്റെ ചടങ്ങ് മനസ്സിൽ ഓർക്കുക. അവിടെ ആരൊക്കെ ഉണ്ടാകും.? വരൻ, കല്യാണപ്പെണ്ണിന്റെ വാപ്പ, ഖാളി പിന്നെ ആവശ്യമായ സാക്ഷികൾ..! Wait a minut..!! അപ്പൊ വധു.??? നിക്കാഹ് നടക്കണമെങ്കിൽ വധുവിനെ സാന്നിധ്യം വേണ്ട. നിങ്ങൾ സ്വന്തം നാട്ടിലോ മറ്റോ ഒരു നിക്കാഹ് വധുവിനെയും വരനെയും ഒരുമിച്ചിരുത്തി നടത്തുന്നത് കണ്ടിട്ടുണ്ടോ.???

സ്വന്തം വിവാഹത്തിന്റെ സദസ്സിൽ, നിക്കാഹിന്റെ വേദിയിൽ വധുവിനെ കയറ്റി ഇരുത്താത്ത മതമാണ് സാറേ ഇത്.. അപ്പഴാണ് അവാർഡ് ദാനചടങ്ങിൽ പെൺകുട്ടിയെ സ്റ്റേജിൽ കയറ്റിയില്ല എന്നൊക്കെ വിവാദം. ഇവിടെ ഇങ്ങനൊക്കെയാ കാര്യങ്ങള്.! ലിബറൽസ് എല്ലാം ആ സമസ്തയിലെ മൊല്ലാക്കയെ വിമർശിക്കുന്നത് കണ്ടു. ആ സാധു അടിച്ച മതത്തിന്റെ കിക്കിൽ പറഞ്ഞതാണ്. പുള്ളിയെ കൊണ്ട് അത്‌ പറയിപ്പിച്ചത് മതമാണ്.

ഇനിയിപ്പോ മുസ്ലിം സ്ത്രീകൾ സ്റ്റേജിൽ കേറാറില്ലേ.? പാട്ട് പാടാറില്ലേ.? സിനിമയിൽ അഭിനയിക്കാറില്ലേ എന്നൊക്കെ ചോദിച്ചോണ്ട് വരരുത്. അവരൊക്കെ ഈ മതത്തിനും അതിന്റെ കാടൻ നിയമങ്ങൾക്കും പുല്ല് വിലകൊടുത്ത് സ്വയം പടവെട്ടി മുന്നോട്ട് വന്നവരാണ്. അതൊന്നും ഇസ്ലാമിന്റെ ക്രെഡിറ്റിൽ കൊണ്ടോയി വെക്കരുത്..

സ്ത്രീകൾക്ക് ബുദ്ധി കുറവാണ്, പുരുഷൻമാർ സ്ത്രീകൾക്ക് മേൽ നിയന്ത്രണാധികാരം ഉള്ളവരാണ്, പുരുഷന് സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന ആശങ്ക ഉണ്ടാകുന്നപക്ഷം അവളെ അടിക്കാനുള്ള അവകാശം ഉണ്ട്, സുഗന്ധദ്രവ്യങ്ങൾ പൂശുന്ന സ്ത്രീകൾ വ്യഭിചാരിണി ആണ് തുടങ്ങിയ ഒട്ടേറെ മഹത് വചനങ്ങൾ മാനവരാശിക്ക് സമർപ്പിച്ചിട്ടുള്ള മുത്ത് അത്‌ പൊറുക്കുമെന്ന് തോന്നുന്നില്ല. “- റൗഫ് ബിൻ ഒമർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇത്.

ഇത്തരം ആചാരാനുഷ്ടാനങ്ങളിൽ മുങ്ങിക്കിടക്കുന്ന വിവാഹം സ്ത്രീകൾക്ക് പൊള്ളുന്ന ചങ്ങലകളാണ്. അവരെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കും.

അതുകൊണ്ട്…. പഠിച്ച് ജോലി കിട്ടി സ്വന്തം കാലിൽ നിന്നിട്ട് വേണം നമ്മൾ കാരണവൻമാർക്കെല്ലാം കൂടി “മോളെ കെട്ടിക്കാറായില്ലേ..? എന്ന് ചോദിക്കുന്നവരെ തൃപ്തിപ്പെടുത്താൻ….”

“എപ്പോൾ വിവാഹം എന്നല്ല, സ്വന്തം ഇഷ്ട പ്രകാരം സ്ത്രീക്ക് ഇണയെ തിരഞ്ഞെടുക്കാൻ കഴിയുന്നുണ്ടോ??, വിവാഹമേ വേണ്ട എന്ന് തീരുമാനം എടുക്കാൻ കഴിയുന്നുണ്ടോ??. അതാണ് ചോദ്യം , സ്ത്രീകൾ ചോദിക്കേണ്ട ചോദ്യം.

about viral post

Safana Safu :