വെറുപ്പിക്കുന്ന ലക്ഷ്മി പ്രിയ ,ഒരു കഥയുമില്ലാത്ത റോബിൻ , മഹാ അപകടകാരിയായ റിയാസ് ; എന്റെ പൊന്നോ ബിഗ്‌ബോസ് നിറയെ പ്രശ്നക്കാരാണല്ലോ

ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികൾക്ക് ഞായാറാഴ്ച വളരെ രസകരമായൊരു ടാസ്ക്ക് മോഹൻലാൽ നൽകിയിരുന്നു. സ്വയം വിലയിരുത്താനും മറ്റുള്ളവർക്ക് തന്നെ കുറിച്ചുള്ള നിലപാട് അറിയാനുമെല്ലാം ഓരോ മത്സരാർഥിയേയും സഹായിക്കുന്നതായിരുന്നു ടാസ്ക്ക്.

പല വിഷയങ്ങൾ എഴുതിയ ഓരോ നെയിംബോർഡ് അതിന് യോജിക്കുന്ന ആളിന് കൈമാറുക എന്നതായിരുന്നു ​ഗെയിം. നെയിം ബോർഡ് ആദ്യം എടുത്തത് വിനയിയായിരുന്നു.

എപ്പോൾ വേണേലും ആശ്രയിക്കാം എന്നായിരുന്നു അതിൽ എഴുതിയത്. അഖിലിനാണ് അത് കുത്തിക്കൊടുത്തത്.
അഖിലിന്റെ അടുത്ത് എന്ത് പറഞ്ഞാലും അതിന്റെ സെൻസിൽ എടുത്ത് മറുപടി പറയുമെന്നതിനാലാണ് ആ നെയിം ബോർഡ് നൽകിയതെന്ന് വിനയ് വിവരിച്ചു. പിന്നീട് എത്തിയ റിയാസ് എടുത്ത നെയിം ബോർഡ് ഒരു കഥയുമില്ല എന്ന എഴുത്ത് അടങ്ങിയതായിരുന്നു.

ഡയലോഗ് പറയുക അല്ലാതെ റിയലായി ടാസ്‍ക് ചെയ്യുകയോ മനുഷ്യരോട് ഇടപെടുകയോ റോബിൻ ചെയ്യാറില്ലെന്നതിനാലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് റിയാസ് പറഞ്ഞു. ഒട്ടും ക്ഷമയില്ല എന്ന് എഴുതിയ നെയിം ബോർഡാണ് സുചിത്ര എടുത്തത്.
ധന്യക്കാണ് കുത്തിയത്. ബഹുമാനം മാത്രമെന്ന് എഴുതിയ നെയിം ബോർഡ് സൂരജ് അഖിലിന് കുത്തികൊടുത്തു. എന്താ അടക്കവും ഒതുക്കവും എന്ന് എഴുതിയ നെയിം ബോർഡ് അഖിൽ അത് ദിൽഷയ്ക്ക് കൊടുത്തു. മഹാ അപകടകാരിയെന്ന് എഴുതിയ നെയിം ബോർഡ് റോബിൻ റിയാസിന് കൊടുത്തു. വലിയ പ്രശ്‍നങ്ങൾ ഇവിടെ ഉണ്ടായത് റിയാസ് വന്ന ശേഷമാണെന്ന് വിശദീകരണമായി റോബിൻ പറഞ്ഞു.

എന്താ ഭരണം എന്ന് എഴുതിയ നെയിം ബോർഡ് ധന്യ ജാസ്‍മിന് കുത്തി. വിശ്വസിക്കാനെ കൊള്ളില്ലെന്ന നെയിം ബോർഡ് ലക്ഷ്‍മി പ്രിയ റോൺസണ് കൊടുത്തു.

വെറുപ്പിക്കുന്ന സ്വഭാവം എന്ന് എഴുതിയ നെയിം ബോർഡ് ജാസ്‍മിൻ ലക്ഷ്‍മി പ്രിയയ്ക്ക് കൊടുത്തു. ഒരു ലോഡ് പുച്ഛമെന്ന് എഴുതിയ നെയിം ബോർഡ് ബെസ്ലി റിയാസിന് കൊടുത്തു.പൊങ്ങച്ചം സഹിക്കാൻ പറ്റുന്നില്ലെന്നത് ദിൽഷ റോൺസണ് കൊടുത്തു. ഏഷണിയോട് ഏഷണി എന്ന് എഴുതിയ നെയിം ബോർഡ് റോൺസൺ ലക്ഷ്‍മി പ്രിയയ്‍ക്ക് കൊടുത്തു. അപർണ ഇങ്ങനെയുണ്ടോ മണ്ടത്തരം എന്ന് എഴുതിയ നെയിം ബോർഡ് ബ്ലെസ്ലിക്ക് കൊടുത്തു. ​

ഗെയിമായിരുന്നെങ്കിൽ പോലും അത് ചിലർ വൈരാ​ഗ്യ ബുദ്ധിയോടെ കാണുകയും റിയാസ്, റോബിൻ എന്നിവർ നെയിം ബോർഡുകൾ തന്നതിൽ തൃപ്തിപ്പെടാതെ പരസ്പരം തർക്കിക്കുകയും ചെയ്തിരുന്നു. പരസ്പരം മുഖത്ത് നോക്കി പറയാൻ പറ്റാത്തത് പറയാനുള്ള അവസരം കൂടിയായിരുന്നു മത്സരാർഥികൾക്ക് ഇത്.

അതേസമയം അപർണയാണ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. അമ്പത്തിയാറ് ​ദിവസം വീട്ടിൽ തികച്ച ശേഷമാണ് അപർണയുടെ പടിയിറക്കം. അപ്രതീക്ഷിതമായിരുന്നു വിധിയെന്നാണ് അപർണ പറഞ്ഞത്. നിമിഷയാണ് കഴിഞ്ഞ ആഴ്ച പുറത്തായത്.

ബി​ഗ് ബോസ് മറ്റുള്ള റിയാലിറ്റി ഷോകളെപ്പോലെ അത്ര എളുപ്പമായ ഒന്നല്ല. ബുദ്ധിയും ശക്തിയും ചിലപ്പോൾ‌ കൂർമ്മ ബുദ്ധിയും വരെ വീട്ടിൽ നൂറ് ദിവസം പിടിച്ച് നിൽക്കാൻ ഉപയോ​ഗിക്കേണ്ടി വരും. അതിനിടയിൽ തന്നോടൊപ്പം കഴിയുന്ന മറ്റ് മത്സരാർഥികളെ കുറിച്ച് കുറ്റം പറയുകയും അവരുമായി വഴക്ക് കൂടുകയും തർക്കിക്കുകയുമെല്ലാം വേണം.
നന്നായി മത്സരിക്കുന്നതിനൊപ്പം ജനങ്ങളുടെ പ്രീതി കൂടി നേടാൻ കഴിഞ്ഞാൽ മാത്രമെ വീട്ടിലെ നിലനിൽപ്പ് സുഖമമാകൂ. നൂറ് ദിവസം തികയ്ക്കാനുള്ള പരിശ്രമത്തിനടിയിൽ തമ്മിൽ തമ്മിൽ പോരടിക്കുമ്പോൾ അതിന്റെ പരിധി കടന്നുപോകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്.

AJILI ANNAJOHN :