വധഗൂഢാലോചന കേസും ചൂരുട്ടി കൂട്ടുന്നു ? അന്തിമ റിപ്പോർട്ടിൽ ആ മൊഴികൾ മാത്രം ! ദിലീപ് വമ്പൻ വിജയത്തിലേക്ക് !

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നതോടെ നടൻ ദിലീപ് ഒന്നാം പ്രതിയായ വധ ​ഗൂഢാലോചന കേസിലും അന്വേഷണം മുന്നോട്ട് പോവില്ലെന്ന് വിലയിരുത്തൽ. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ കുമാർ കേസിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് വിവരം. വധ ​ഗൂഢാലോചന കേസിന്റെ ഫൈനൽ റിപ്പോർട്ട് കുറച്ചുമൊഴികൾ മാത്രമുളള റിപ്പോർട്ടിലൊതുങ്ങാനാണ് സാധ്യത.

‌കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥരുടെ മനോവീര്യം തകർന്ന നിലയിലാണെന്നും വിലയിരുത്തലുണ്ട്. സം‌വിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി വധ ​ഗൂഢാലോചന കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ. ഡിവൈഎസ്പി ബെെജു കെ പൗലോസും ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശനും ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുള്ള ശബ്ദരേഖയും പുറത്തു വന്നിരുന്നു. ദേഹത്ത് കൈവെച്ചവരെ കൊല്ലണമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാമായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം . ഈ കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം നിർത്തുമെന്നുമുളള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ കേസിലെ അധിക കുറ്റപത്രം ഈ മാസം 30 ന് കോടതിയിൽ സമർപ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.

തുടരന്വേഷണത്തിന്റെ ഭാ​ഗമായി കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇത് അപൂർണമായിരുന്നു. പല ചോദ്യങ്ങൾക്കും കാവ്യ കൃത്യമായ മറുപടി നൽകിയിരുന്നില്ല. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുമ്പോള്‍ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. കേസന്വേഷണത്തില്‍ നിന്ന് അഭിഭാഷകരെ ഒഴിവാക്കിയെന്നും അഭിഭാഷകരുടെ മൊഴിയെടുത്തിട്ടില്ലെന്നുമാണ് പ്രധാനമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ആരോപണം.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടെന്നും സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചെന്നും നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല.കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികള്‍ക്ക് പുറമേ വിചാരണക്കോടതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും വിചാരണക്കോടതി മുന്‍പാകെ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കാനായി മുംബൈയില്‍ കൊണ്ട് പോയത് അഭിഭാഷകരാണെന്ന ആരോപണവും അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റിന്റെ വിവരങ്ങളും തെളിവായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഫോണിലെ വാട്സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചെന്നും ഇതിന് വേണ്ടിയാണ് മുംബൈയിലേക്ക് പോയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായി ഇതെങ്ങനെ ബന്ധപ്പെടുത്താനാവുമെന്നായിരുന്നു കോടതിയുടെ ചോദ്യം.

AJILI ANNAJOHN :