പുരുഷ അടുക്കള കലക്കി; വളരെ നല്ല ഭക്ഷണം ആയിരുന്നു ഞങ്ങൾ ആസ്വ​ദിച്ച് കഴിച്ചു എന്ന് ലക്ഷ്മി പ്രിയ ; സ്ത്രീകളെക്കാളും നന്നായി പുരുഷന്മാർ അടുക്കള മാനേജ് ചെയ്തു എന്ന് മോഹൻലാൽ !

ബി​ഗ് ബോസ് മലയാളം സീസൺ നാല് മുന്നോറുകയാണ്. ഓരോ ദിനവും കടന്നു പോകുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടാകുന്ന ആകാംഷ ഇരട്ടിക്കുന്നു.ഇന്നലെ, വീക്കൻഡ് എപ്പിസോഡാണ് ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ പ്രേക്ഷകർ കണ്ടത്. ഏവരെയും ഹരം കൊളളിക്കുന്ന തരത്തിലെ എപ്പിസോഡുകളാണ് ഇപ്പോൾ ബിഗ് ബോസിലൂടെ കടന്നു പോകുന്നത്.

ഷോ ആരംഭിച്ചപ്പോൾ തന്നെ മോഹൻലാൽ സംസാരിച്ചത് കഴിഞ്ഞ വാരം നടന്ന വീക്കിലി ടാസ്ക്കിനെ കുറിച്ചായിരുന്നു. ബിഗ് ബോസിലെ ഓരോ മത്സരാർത്ഥിയും മികച്ച രീതിയിൽ സർവൈവൽ ടാസ്ക് ചെയ്തതെന്ന് മോഹൻലാൽ വ്യക്തമാക്കി.

ഈ അഭിപ്രായത്തിന് പിന്നാലെ, ഓരോ മത്സരാർത്ഥികളും സ്വന്തം എക്സ്പീരിയന്‍സുകള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ആഴ്ച നടന്ന സർവൈവൽ‌ ടാസ്കിൽ മത്സരാർത്ഥിയായ റോൺസൺ ആയിരുന്നു മികച്ച പ്രകടനം നടത്തിയത്. അതിനാൽ, തന്നെ റോൺസണ് മുന്നിലേക്കായിരുന്നു മോഹൻലാലിന്റ ആദ്യ ചോദ്യം എത്തിയത്. ‘ഇങ്ങനെ ഒരു ​ഗെയിം നടക്കാൻ പോകുന്നുവെന്ന് എങ്ങനെ അറിഞ്ഞു എന്നാണ് മോഹൻലാൽ ആരാഞ്ഞത്.

ഈ ചോദ്യത്തിന് പിന്നാലെ, റോൺസണിന്റെ മറുപടി ഇങ്ങനെ ; – ‘രാവിലെ ഉളള വേക്കപ്പ് സോം​ഗ് കേട്ടപ്പോൾ എന്തോ പന്തികേട് തോന്നി. രാവിലെ എഴുന്നേറ്റത് കൊണ്ടാണ് ഞാൻ അറിഞ്ഞത്’ എന്നാണ് ആ ചോദ്യത്തിന് റോൺസൺ കൊടുത്ത മറുപടി. ഇതിന് പിന്നാലെ, മറ്റൊരു ചോദ്യം കൂടി എത്തിയിരുന്നു. ‘പെട്ടെന്നൊരു ദിവസം ഇല്ലാതായപ്പോൾ എന്ത് തോന്നി’ എന്നായിരുന്നു ആ ചോദ്യം. എന്നാൽ, ഭയങ്കര രസവും എക്സൈറ്റഡും ആയി, വളരെ സന്തോഷം കൊണ്ടാണ് നിലത്ത് കിടന്ന് ഉരുണ്ടത് എന്നും വളരെ മികച്ച രീതിയിൽ റോൺസൺ മോഹൻലാൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.

റോൺസണന്റെ ഊഴത്തിന് ശേഷം, സംസാരിച്ചത് മത്സരാർത്ഥിയായ ബ്ലെസ്ലി ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ നാം ഓരോരുത്തരും ഉപയോ​ഗിക്കുന്ന സൗകര്യങ്ങൾ എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കാനുള്ള ടാസ്ക്കായിരുന്നു സർവൈവൽ‌ ടാസ്ക്ക്. ഇതിൽ ഉണ്ടായ ഏറ്റവും മികച്ച കാര്യം ക്ഷമ പഠിച്ചു എന്നാണെന്നും ബ്ലെസ്ലി വെളിപ്പെടുത്തി. എനിക്ക് ഇവിടെ, എന്തോ കാര്യമായി സംഭവിക്കാൻ പോകുന്നു എന്ന് മനസ്സിലായിരുന്നു.

മത്സരാർത്ഥിയായ അഖിൽ വ്യക്തമാക്കിയതിങ്ങനെ,…വീടിനകത്തുള്ള ആരോ തെറ്റ് ചെയ്തത് കൊണ്ട് ബി​ഗ് ബോസ് എല്ലാം മാറ്റിയയാകും. അങ്ങനെയാണ് താൻ കരുതിയത്. ടാസ്ക് ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി. കാരണം, ഞാൻ രണ്ടാമത് ക്യാപ്റ്റനായത് ദൈവത്തിന് പോലും ഇഷ്ടപ്പെട്ടില്ലല്ലോ എന്ന് തോന്നി. ആദ്യമായിട്ട് ആയിരിക്കും ഒരു വീക്കിലി ടാസ്ക്കിൽ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാവരും ഒരുമിച്ച് നിന്നത്..

ലക്ഷ്മി പ്രിയ പറയുന്നു…. വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലെങ്കിലും നമുക്ക് ജീവിക്കാൻ പറ്റും. അക്കാര്യം ഇതിലൂടെ മനസ്സി എനിക്ക്….എന്നാൽ, സുചിത്രയും ധന്യയും പറഞ്ഞ മറുപടി ഏറെ വ്യത്യസ്തമാണ്. ‘ഞങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലെന്ന് മനസ്സിലായി’. ടാസ്ക്കിൽ മോശം പ്രകടനം കാഴ്ച വെച്ചവരായിരുന്നു ഇരുവരും. പിന്നാലെ, പുരുഷ അടുക്കളയെ പറ്റിയും മോഹൻലാലനിറെ സംസാരം ഉണ്ടായിരുന്നു. ക്യാപ്റ്റനായ അഖിൽ വ്യക്തമാക്കിയത് ഈ ആഴ്ച പുരുഷ അടുക്കള ആയിരിക്കും എന്നാണ്.
പുരുഷ അടുക്കളയ്ക്ക് ലക്ഷ്മിപ്രിയ നല്ല മാർക്ക് കൊടുത്തു. വളരെ നല്ല ഭക്ഷണം ആയിരുന്നു ഞങ്ങൾ ആസ്വ​ദിച്ച് കഴിച്ചു എന്നാണ് ലക്ഷ്മി പ്രിയ അറിയിച്ചത്. അതേസമയം, സ്ത്രീകളെക്കാളും നന്നായി പുരുഷന്മാർ അടുക്കള മാനേജ് ചെയ്തു എന്ന് മോഹൻലാലും വെളിപ്പെടുത്തി.

AJILI ANNAJOHN :