എല്ലാവരും വല്ലാത്ത നോട്ടം നോക്കാറുണ്ട്… ഇതേക്കുറിച്ച് ചോദിക്കുന്നവരോട് തര്‍ക്കിക്കാനൊന്നും നില്‍ക്കാറില്ല,എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ കുഞ്ഞ് ആ സമയം തന്നെ അത് പ്രകടിപ്പിക്കും; സൗഭാഗ്യ വെങ്കിടേഷ്

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്. നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. മകളുടെ വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് സൗഭാഗ്യ.

ബേബി കാരിയര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു സൗഭാഗ്യ എത്തിയത്. മകളേയും നെഞ്ചിലേറ്റി ചെയ്യുന്ന ജോലികളെക്കുറിച്ചും കാരിയര്‍ എങ്ങനെയാണ് ധരിക്കേണ്ടതെന്നും അപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് സൗഭാഗ്യ സംസാരിച്ചത്. വീഡിയോകളൊക്കെ കണ്ട് പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു. ഉപയോഗിച്ച് ഫലപ്രദമായ കാര്യമാണ് റിംഗ് സ്ലിംഗ് കാരിയര്‍ എന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

ഇങ്ങനെ ചെയ്യുന്നതില്‍ സുദര്‍ശനയ്ക്ക് കുഴപ്പമൊന്നുമില്ല. ഇവിടെയായാലും പുറത്തായാലും ഇങ്ങനെ ചെയ്യുന്നതില്‍ അവള്‍ ഓക്കെയാണ്. ഒരുപാട് സമയം എടുത്ത് നടക്കാനും നില്‍ക്കാനുമാവാത്ത പ്രശ്‌നമുണ്ട്. കൈകളേക്കാളും ബലം എനിക്ക് കാലിനാണ്, ഡാന്‍സറായതുകൊണ്ടാണോയെന്നറിയില്ല. മകള്‍ അധികം കനമുള്ളത് കൊണ്ടല്ല, ഇങ്ങനെ ചെയ്യുന്നതെന്നും താരം വിശദീകരിച്ചിരുന്നു.

ബേബി കാരിയറില്‍ സുദര്‍ശനയെ എടുത്ത് പോവുമ്പോള്‍ എല്ലാവരും വല്ലാത്ത നോട്ടം നോക്കാറുണ്ട്. മോളുടെ കാലൊക്കെ വേദനിക്കില്ലേ, ഈ പൊസിഷന്‍ ശരിയാണോയെന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഇങ്ങനെയാണോ കുഞ്ഞിനെ കൊണ്ടുപോവുന്നതെന്ന തരത്തിലാണ് പലരും നോക്കുന്നത്. എടുക്കുന്നതിനേക്കാളും കുഞ്ഞുങ്ങള്‍ക്ക് നല്ല കംഫര്‍ട്ട് കിട്ടുന്നുണ്ട് ഇങ്ങനെ ചെയ്യുമ്പോള്‍. ഇതേക്കുറിച്ച് ചോദിക്കുന്നവരോട് തര്‍ക്കിക്കാനൊന്നും നില്‍ക്കാറില്ല, ജസ്റ്റ് ചിരിച്ചിട്ട് പോവുകയാണ് ചെയ്യാറുള്ളത്.

എന്തെങ്കിലും കാര്യത്തിലും അസ്വസ്ഥതയുണ്ടെങ്കില്‍ കുഞ്ഞ് ആ സമയം തന്നെ അത് പ്രകടിപ്പിക്കും. മൂന്നാം മാസം അവസാനമായപ്പോള്‍ മുതലേ കാരിയര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അവള്‍ കാഴ്ചകളൊക്കെ കണ്ട് കൂടെനിന്നോളും. ഇടയ്ക്ക് ഉറങ്ങുകയും ചെയ്യും. തീരെ അലക്ഷ്യമായൊന്നും ഞാന്‍ നടക്കാറില്ല. അതേപോലെ വീട്ടിലെ പട്ടികളുടെ അടുത്ത് കുഞ്ഞിനെയും കൊണ്ടുപോവുന്നതിനെക്കുറിച്ചും പലരും ചോദിച്ചിരുന്നു. നല്ല ട്രെയിനിംഗ് കൊടുത്തിട്ടുണ്ട് അവര്‍ക്ക്. സുദര്‍ശന ബേബിയാണെന്നും അവളോട് എങ്ങനെ ഇടപഴകണമെന്നും അവര്‍ക്കറിയാമെന്നും അതൊക്കെ നോക്കിയാണ് അവരുടെ അരികിലേക്ക് പോവുന്നതെന്നുമായിരുന്നു സൗഭാഗ്യ പറഞ്ഞത്.

Noora T Noora T :