റോബിൻ ഗെയിം സ്ട്രാറ്റജി മാറ്റിയതോടെ ഇപ്പോൾ പഴത് പോലെ വഴക്കിന് പോകുന്നില്ല; ഒച്ചപ്പാടും ബഹളവും ഇല്ലാത്ത ശാന്ത സുന്ദരമായ ഹൗസ്; ബിഗ് ബോസ് വീട്ടിലെ എല്ലാവരും ഉറങ്ങി!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനത്തേക്ക് അടുക്കുകയാണ്. എട്ടാം ആഴ്ചയുടെ അവസാനത്തിൽ എത്തി നിൽക്കുമ്പോൾ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം മത്സരത്തിന്റെ ആവേശം നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് എന്നൊക്കെയുള്ള റൂമേർസ് പ്രേക്ഷർക്കിടയിൽ ഉണ്ട്.

വീട്ടിൽ ഇപ്പോൾ പതിമൂന്ന് മത്സരാർ‌ഥികളാണുള്ളത് . എന്നാൽ‌ കഴിഞ്ഞ ഏഴ് ആഴ്ചകളെ അപേക്ഷിച്ച് പ്രേക്ഷകർക്ക് ഏറ്റവും വിരസത സമ്മാനിച്ച ഒരു ആഴ്ച ഈ ആഴ്ചയായിരിക്കും. കാരണം എല്ലാവരും തണുപ്പൻ മട്ടിലായിരുന്നു. ബി​ഗ് ബോസ് പോലും അത് മത്സരാർഥികളോടായി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എല്ലാവരേയും മുഖം പോലും നോക്കാതെ എടുത്തിട്ട് കുടഞ്ഞിരുന്നു.

അതിന് മുമ്പ് യുദ്ധക്കളമായിരുന്ന വീട് മോഹൻലാലിന്റെ വാണിങിന് ശേഷം ശാന്തിയുടെ പാതയിലാണ്. സ്ഥരമായി പ്രശ്നങ്ങളും ബഹളവും സൃഷ്ടിച്ച് നടന്നിരുന്ന റോബിൻ, റിയാസ്, ജാസ്മിൻ തുടങ്ങിയവരെല്ലാം മൗനം പാലിച്ച് മൂലയിൽ ചുരുണ്ടുകൂടി വീക്കിലി ടാസ്ക്കും ചെയ്ത് സമാധാനം വീട്ടിൽ നിലനിർത്തി. അതേസമയം ഇത്രത്തോളം ബോറടിച്ച് കണ്ട ഒരാഴ്ച സീസൺ ഫോറിൽ ഉണ്ടായിട്ടില്ലെന്നാണ് പ്രേക്ഷകർ കുറിച്ചത്.

ഇന്നത്തെ എപ്പിസോഡും ശോകമായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. കണ്ടന്റ് ക്ഷാമം നല്ലവണ്ണം കാണാമായിരുന്നുവെന്നും പ്രേക്ഷകർ കുറിച്ചു. ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ് ജയിൽ ടാസ്ക്കായിരുന്നു. അങ്ങനെ അവസാനം ജയിലിൽ പോകണമെന്ന സുചിത്രയുടെ ആ​ഗ്രഹം നിറവേറിയിരിക്കുകയാണ്. ഒപ്പം ധന്യയുടേയും. മുമ്പ് സേഫ് ​ഗെയിം കളിക്കുന്നതിനെ കുറിച്ച് മോഹൻലാൽ ചോദ്യം ചെയ്തപ്പോൾ തടി തപ്പാൻ‌ വേണ്ടി ഇരുവരും ജയിലിൽ പോകാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു.

ഇന്ന് അത് വീട്ടിലെ മറ്റുള്ള മത്സരാർഥികൾ എല്ലാവരും ചേർന്ന് അത് സാധിച്ച് കൊടുത്തു. വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവെച്ചതിനാലാണ് സുചിത്രയും ധന്യയും അപർണയും ജയിൽ നോമിനേഷനിൽ വന്നത്.

ശേഷം നടന്ന ജയിൽ ടാസ്ക്കിൽ വിജയിച്ചതിനാൽ അപർണ ജയിൽ വാസത്തിൽ നിന്നും രക്ഷപ്പെട്ടു. ഇതോടെയാണ് സുചിത്രയ്ക്കും ധന്യയ്ക്കും ജയിൽ വാസം ബി​ഗ് ബോസ് വിധിച്ചത്. വളരെ അധികം സന്തോഷത്തോടെ വലത് കാൽ വെച്ചാണ് സുചിത്ര ജയിലിലേക്ക് കയറിയത്. നിമിഷ പോയ ശേഷം ജാസ്മിൻ പൊതുവെ ശാന്തയായി.

എല്ലാവരുമായും സൗഹൃദത്തോടെ മുന്നോട്ട് പോകുന്നുണ്ട്. റോബിൻ ഗെയിം സ്ട്രാറ്റജി മാറ്റിയതോടെ ഇപ്പോൾ പഴത് പോലെ വഴക്കിന് പോകുന്നില്ല. റിയാസ് മാത്രമാണ് അടിയ്ക്കടി എന്തെങ്കിലും പ്രശ്‌നം ക്രിയേറ്റ് ചെയ്യാൻ പറ്റുമോയെന്ന് ചെറുതായെങ്കിലും ശ്രമിയ്ക്കുന്നത്.

എന്നാൽ എതിർ ഭാഗത്ത് നിൽക്കുന്നവർ പ്രതികരിക്കാൻ മടിക്കുന്നതിനാൽ റിയാസിനും ശോഭിക്കാൻ കഴിയുന്നില്ല. അതേസമയം ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും റോബിനും വീട്ടിലെ ഇപ്പോഴുള്ള ശാന്തതയെ കുറിച്ച് സംസാരിച്ചിരുന്നു. ശാന്തതയുള്ളപ്പോഴെ എല്ലാം ചിന്തിച്ചെടുക്കാൻ കഴിയുവെന്നാണ് ബ്ലെസ്ലി പറഞ്ഞത്.

ശാന്തതയിലും സമാധാനത്തിലും ഒരു സുഖമുണ്ടെന്നും അതേസമയം വേണ്ടി വന്നാൽ കോട്ടൂരി കളത്തിലിറങ്ങുമെന്നുമാണ് റോബിൻ പറഞ്ഞത്. വൈൽഡ് കാർഡിലൊരാളായ വിനയ് മാധവിനെയൊന്നും മഷിയിട്ട് നോക്കിയാലും കാണാൻ പറ്റാത്ത അവസ്ഥയാണ്.

അതേസമയം അടുത്തയാഴ്ച സ്ഥിതിയിൽ ചിലപ്പോൾ മാറ്റം വന്നേക്കുമെന്നും റോബിൻ ലക്ഷ്മിപ്രിയയോടും ബ്ലെസ്ലിയോടും പറയുന്നുണ്ട്. മത്സരാർഥികൾ ആക്ടീവായില്ലെങ്കിൽ ബി​ഗ് ബോസ് അത്തരത്തിലുള്ള ​ഗംഭീര ടാസ്ക്കുകൾ നൽകണം എങ്കിൽ മാത്രമെ ബി​ഗ് ബോസ് പഴയ ബി​ഗ് ബോസ് ആകൂ. സുചിത്രയും ധന്യയും ജയിലിൽ കിടക്കാൻ അർഹതയുള്ളവരാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

about bigg boss

Safana Safu :