സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വരയൻ’. മെയ് 20 ന് റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രത്തെ കുറിച്ച് മലയാള സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണുള്ളത്. അടുത്ത കാലത്തൊന്നും ഇതുപോലെ ഒരു സിനിമാ ട്രൈലെർ കണ്ടിട്ടില്ല, അത്രയധികം ത്രില്ലറും കോമെഡിയും ഒന്നിച്ചു ചേർത്തിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സിനിമയിലെത്തി 12 വര്‍ഷം പിന്നിടുമ്പോള്‍ നായകന്റെ കൂട്ടുകാരനെന്ന സൈഡ് റോളില്‍ നിന്നും സിനിമയെ മുന്നോട്ട് നയിക്കുന്ന നായകനെന്ന നിലയിലേക്ക് ഉയരുകയാണ് സിജു വില്‍സണ്‍. കപ്പുച്ചിന്‍ വൈദികനായിട്ടാണ് സിജു വരയനിൽ എത്തുന്നത്.
എന്താണ് വരയന്‍? എങ്ങനെയാണ് സിനിമയിലേക്ക് എത്തപ്പെട്ടതെന്നും പറയുകയാണ് ഇപ്പോൾ സിജു വിൽസൻ .
“വളരെ ചുരുക്കം സിനിമകളിലാണ് ഞാന്‍ ഹീറോയായി അഭിനയിച്ചിട്ടുള്ളത്. ഏത് കഥാപാത്രവും ചൂസിയായാണ് തെരഞ്ഞെടുക്കാറുള്ളത്. അങ്ങനെയിരിക്കുമ്പോല് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു മൂവി വന്നപ്പോള്‍ യെസ് പറഞ്ഞതാണ്. വരയനില്‍ പൂര്‍ണമായും അച്ചന് കഥാപാത്രമാണ്. എന്നാല്‍ സ്ഥിരം നേച്ചറിലുള്ള അച്ചനല്ല. പിന്നെ, അച്ചന്, ഡോക്ടര്‍ എന്നൊക്കെ പറയുന്നത് സിഗ്നേചര്‍ ക്യാരക്റ്ററുകളാണല്ലോ. അതും കൂടി ഈ സിനിമ ചൂസ് ചെയ്യാനൊരു കാരണമായി. എല്ലാ പ്രേക്ഷകര്‍ക്കും മനസിലാവുന്ന ഒരു സാധാരണത്വം ഈ കഥയ്ക്കുണ്ടായിരുന്നു. എന്നാണ് സിജു പറയുന്നത്.
ലിയോണ ലിഷോയ് ആണ് നായിക.മണിയൻപിള്ള രാജു,ജോയ് മാത്യു, വിജയരാഘവൻ,ബിന്ദു പണിക്കർ,ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബിക മോഹൻ,രാജേഷ് അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്,സുന്ദർ പാണ്ഡ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു.സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ ഒരുക്കുന്നു. ഛായാഗ്രഹണം രജീഷ് രാമൻ.
about varayan