അർജുന്റെ ആദ്യ കാമുകി; സാക്ഷിയുടെ പിന്നിലെ ആ കഥ; സത്യങ്ങൾ പൂജയെ വേദനിപ്പിക്കുന്നു; കളിവീട് പരമ്പര ഏറ്റെടുത്ത് മലയാളി കുടുംബപ്രേക്ഷകർ !

മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കളിവീട്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് നിരവധി ആരാധകരുണ്ട്. നവംബര്‍ 15 നാണ് സീരിയല്‍ ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ കളിവീടിന് കഴിഞ്ഞിരുന്നു. ഒരു വിചിത്ര വിവാഹവും അതിനെ ചുറ്റപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് സീരിയല്‍ കടന്നു പോകുന്നത്. സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ റോജയുടെ മലയാളം പതിപ്പാണ് കളിവീട്. മലയാളം, തമിഴ് എന്നീ ഭാഷയെ കൂടാതെ കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.നിതിന്‍, റെബേക്ക എന്നിവര്‍ക്കൊപ്പം വന്‍താരനിരയാണ് സീരിയലില്‍ അണിനിരക്കുന്നത്.

ലീഡിംഗ് അഡ്വക്കേറ്റാണ് അര്‍ജുന്‍. ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍ക്കാത്ത ഇയാളുടെ ജീവിതത്തിലേയ്ക്ക് അവിചാരിതമായി പൂജ എത്തുന്നതോടെയാണ് കഥ മാറുന്നത്. വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ഇവര്‍ക്ക് ഒരു സാഹചര്യത്തില്‍ കോണ്‍ട്രാക്ട് വിവാഹം കഴിക്കേണ്ടി വരുന്നു.

പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവര്‍ ഒരു പോയിന്റ് കഴിയുമ്പോള്‍ പരസ്പരം അടുക്കുകയാണ്. ചെറുപ്പത്തിലെ കാണാതെ പോയ അമ്മായിയുടെ മകള്‍ അനുവാണ് എന്ന് അറിയാതെയാണ് അര്‍ജുന്‍ പൂജയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് ഇവരുടെ വിവാഹം കോണ്‍ട്രാക്ട് ആണെന്ന് അറിയില്ല.

അതേസമയം കഥയിലെ മറ്റൊരു ട്വിസ്റ്റ് , ചേരേണ്ടവർ തമ്മിലാണ് കൊണ്ട്ട്രാക്റ്റ് മാര്യേജിലൂടെയും ചേർന്നിരിക്കുന്നത്. ചെറുപ്പത്തിൽ അർജുന് നഷ്ട്ടപ്പെട്ട മുറപ്പേനിനെ തന്നെയാണ് അർജുന് ഭാര്യയായി കിട്ടിയിരിക്കുന്നത്. എന്നാൽ അർജുനും പൂജയും ഇത് തിരിച്ചറിയുന്നില്ല.

ഇപ്പോഴിതാ കഥയിൽ മറ്റൊരു ട്വിസ്റ്റ് നടന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് അർജുൻ സ്ത്രീകളെ വെറുക്കുന്നതെന്നും , എന്തുകൊണ്ടാണ് വിവാഹം കഴിക്കില്ല എന്ന് തീരുമാനിച്ചതെന്നും ഇന്നത്തെ എപ്പിസോഡിലൂടെ പ്രേക്ഷകർ മനസിലാക്കുകയാണ് .

തേജ കേസിൽ പ്രതിയെ അന്വേഷിച്ചു പോകുമ്പോൾ പ്രിയയെ സഹായിക്കുന്ന സാക്ഷിയെ അർജുൻ കാണുന്നുണ്ട്. അവർ അവളെ കണ്ടത്താനായിട്ട് സാജന് പിന്നാലെ പോകുമ്പോഴാണ് സാക്ഷിയെ കണ്ടെത്താൻ സാധിക്കുന്നത്. അവിടെ നിന്നും അർജുനെ മാനസികമായി തളർത്തുന്ന ഒരു ഭൂതകാലം മനസിലേക്ക് കടന്നുവരികയാണ്.

ഒരു ആത്മഹത്യാ ചെയ്തു എന്ന വാർത്തയാണ് അർജുന്റെ മനസിലേക്ക് കടന്നുവന്നത്. കാമുകിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ യുവാവ് ആത്മഹത്യാ ചെയ്തു എന്ന ഒരു വാർത്താ കട്ടിങ് ആണ് അർജുന്റെ മനസ്സിൽ. അർജുന്റെ അടുത്ത സുഹൃത്തിനു സംഭവിച്ച ദുരന്തം ആയിരിക്കണം അത്. അതാകാം പ്രണയത്തിനോടും സ്ത്രീകളോടും അർജുൻ വെറുപ്പ് കാട്ടുന്നത്.

ഇതിനിടയിൽ പൂജയും അർജുനും തമ്മിൽ വഴക്കിടുന്നതാണ് പ്രേക്ഷകരെ വേദനിപ്പിക്കുന്നത്. അർജുന്റെ മുൻകാല കാമുകി ആണ് എന്ന് തെറ്റുധരിച്ചിട്ടാണ് പൂജ വഴക്കിടുന്നത്. എന്നാൽ, അർജുൻ പൂജയോട് എല്ലാം തുറന്നു പറയുന്നുണ്ട്.. അതോടെ പൂജ നല്ല ആത്മധൈര്യവും അര്ജുന് കൊടുക്കും . ഇനി അവർ രണ്ടാളും ഒന്നിച്ചു സാക്ഷിയെ കുടുക്കും. വരും എപ്പിസോഡ് പൂജ യഥാർത്ഥത്തിൽ ആരെന്നും ഉടനെ അർജുൻ അറിയും .

about kaliveedu

Safana Safu :