അമ്പമ്പോ ഇന്നത്തെ എപ്പിസോഡ് തകർത്തു; അങ്ങനെ ഒരു പ്രിവിലേജും ഇന്ത്യൻ ഭരണഘടന മീഡിയയ്ക്ക് പതിച്ചുകൊടുത്തിട്ടില്ല ; മഞ്ഞപത്രങ്ങളെ വലിച്ചുകീറി ശ്രേയ; അപ്പച്ചിയും തുമ്പിയും അടുത്ത ഓപ്പറേഷൻ; തൂവൽസ്പർശം , സിനിമയെ വെല്ലുന്ന പരമ്പര !

ഇന്നത്തെ എപ്പിസോഡ് ചുമ്മാ.. ചാമ്പിക്കോ ആയിരുന്നു.. ലാലേറ്റന്റെ ഒക്കെ മാസ് മൂവി കണ്ടിട്ട്,, തിയറ്ററിൽ ഇരുന്ന കൂവുന്ന ലെ ഞാൻ ഓഫീസിലിരുന്ന് സീരിയൽ കണ്ടു കയ്യടിക്കുരുകയാണ് സൂറത്തുക്കളെ,… ഏതായാലും തുമ്പി ലേഡി റോബിൻ ഹുഡ് ആയിക്കഴിഞ്ഞു, ഒപ്പം അപ്പച്ചിയും ഉണ്ട്. ഇനി അവർ മദാമ്മ അല്ല.. പകരം നോർത്തിന്ത്യൻ സ്ത്രീകളാണ്…

അതുമാത്രമല്ല ഹർഷനുമായി സംസാരിച്ച് തുമ്പി ബിസിനസ് ഉറപ്പിക്കുന്നുമുണ്ട്. നാളത്തെ എപ്പിസോഡിന് മുന്നേ ഇന്നത്തെ കുറെ കാര്യങ്ങൾ പറയാനുണ്ട്.

ഇനി അതിനിടയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ശ്രേയയുടെ സീനായിരുന്നു.. മീഡിയയെ കുറിച്ച് സംസാരിക്കുന്ന സീൻ… അത് കണ്ടപ്പോൾ നാരദൻ സിനിമ ഓർമ്മ വന്നു . പിന്നെ സിനിമകളിൽ മാത്രമല്ല, സീരിയയിലിലൂടെയും ഇങ്ങനെ ഉള്ള അറിവുകൾ പ്രചരിക്കണം.. അല്ലാതെ സീരിയലിൽ മുഴുവനും എത്ര ആഭരങ്ങൾ ഇട്ട് അടുക്കളയിൽ കയറി .. മാങ്ങാ മാലയിട്ടപ്പോൾ മാങ്ങാ ക്കറിയുണ്ടാക്കാൻ മറന്നുപോയ മരുമകളെ മകൻ അടിച്ചു പുറത്താക്കിയതും അമ്മായിയമ്മ സപ്പോർട്ട് ചെയ്തതും മാത്രമാകാൻ പാടില്ലല്ലോ..

എം ആർ പി ശ്രേയയെ കുറിച്ച് പറഞ്ഞതെല്ലാം വിവേക് ഫോണിൽ വിളിച്ചറിയിച്ചു. അങ്ങനെ ശ്രേയ നേരെ വിവേക് കാണാൻ വന്ന ആ പത്രക്കാരുടെ അടുത്തേക്ക് വരുകയാണ്. അവിടെ ചെന്ന് ശ്രേയ അവരോട് തട്ടിക്കയറുമ്പോൾ ആ പത്ര മുതലാളി പറഞ്ഞ വാക്ക്…”ഇതൊക്കെ മീഡിയയ്ക്ക് സമൂഹവും നിയമവും അനുവദിച്ചു തന്ന പ്രിവിലേജ് ആണ്… “

അതിനു ശ്രേയയുടെ മറുപടി, ” അങ്ങനെ ഒരു പ്രിവിലേജും ഇന്ത്യൻ ഭരണഘടനാ ആർക്കും ചാർത്തിക്കൊടുത്തിട്ടില്ല.. രാജ്യം ഭരിക്കുന്ന മന്ത്രിയും പോലീസും മാർക്കെറ്റിൽ ചുമടെടുത്ത് കുടുംബം പോറ്റുന്ന പാവപ്പെട്ടവനും നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ തുല്യരാണ്… ഇവർക്കൊന്നും ഇല്ലാത്ത ഒരു പ്രിവിലേജും മീഡിയയ്ക്ക് ഭരണഘടനാ പതിച്ചുകൊടുത്തിട്ടില്ല… ഉണ്ടെന്ന് അവകാശപ്പെടാൻ ഇവിടുത്തെ നീതിന്യായ വ്യവസ്ഥ തയ്യാറാക്കിയതു ചാനൽ മേധാവിയുടെ ഭാര്യവീട്ടിലല്ല …

ശ്രേയ ഈ പറഞ്ഞ മറുപടി കറെക്റ്റ് മറുപടി ആണ് .. അത് ഈ സമൂഹത്തിനു അറിയാത്ത ഒന്നാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്… ആ അറിവില്ലായ്മയെയാണ് ഇന്നത്തെ മാധ്യമ… മഞ്ഞ മാധ്യമങ്ങൽ ഉപയോഗിക്കുനന്ത്…

പിന്നെ തുമ്പിയുടെ കഥ… കൊച്ചു ഡോക്ടർ ഹർഷനെ പോയി കാണുന്നുണ്ട്. എന്നാൽ ഹർഷൻ ഒരു തട്ടിപ്പുകാരൻ തന്നെയാണ്. അയാൾ പക്ഷെ വളരെ മാന്യമായി തന്നെ ഡോക്ടറുമായി സംസാരിച്ചു. എന്നിട്ട് ഡൊമനിക് എന്ന പേര് പറയുന്നതോടെ ഹര്ഷന്റെ മുഖം മാറി .. എന്നാൽ അവർ സംസാരിച്ചെങ്കിലും കൊച്ചു ഡോക്ടറിനോ തുമ്പിയ്ക്കോ വേണ്ട മറുപടി ആയിരുന്നില്ല ഹര്ഷനില് നിന്നും കിട്ടിയത് .

അയാൾ അച്ഛന്റെയും അമ്മയുടെയും പേരിൽ ആശുപത്രി പണിയാനാണ് എന്നൊക്കെ കഥ ഇറക്കി.. അങ്ങനെ നിരാശരായിട്ടാണ് കൊച്ചു ഡോക്ടർ അവിടെ നിന്നും മടങ്ങിയത്. ഈ സംഭവങ്ങൾ കൊച്ചു ഡോക്ടർ തുമ്പിയോട് വന്നു പറയുമ്പോൾ തുമ്പി മനസിലാക്കുന്നുണ്ട്. ഈ ഹർഷൻ ഒരു തട്ടിപ്പുകാരണ ആണെന്ന്.

അങ്ങനെ ഹർഷൻ പറഞ്ഞ ആവശ്യം ആയ ഒരു ബിസിനസ് ചെയ്യുന്ന ഡോക്റ്റർ ആയി തുമ്പി പോകാമെന്ന് കൊച്ചു ഡോക്ടറോട് പറയുന്നു. സ്വാഭാവികമായി തന്നെ ലേഡി റോബിൻ ഹുഡ് ആകാൻ തുമ്പിയെ കൊച്ചു ഡോക്ടർ അനുവദിക്കുന്നില്ല. തുമ്പിയുടെ ആ മറുപടി അടിപൊളി ആണ്…

കൊച്ചു ഡോക്ടർ പറയുന്നുണ്ട്… ഈ സംസാരിക്കുന്നത് തുമ്പിയോ മാളുവോ അല്ല..ലേഡി റോബി ഹുഡ് ആണ്..

അപ്പോൾ തുമ്പി.. ” അതെ… ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ… ധർമം പുനസ്ഥാനിക്കാൻ ലേഡി റോബിൻ ഹുഡ് വീണ്ടും അവതരിക്കും … അടിപൊളി .. പക്ഷെ അത് പൊളിച്ചു കൊടുക്കാൻ നമ്മുടെ കൊച്ചു ഡോക്ടർ ശ്രമിക്കുന്നെങ്കിലും അതൊന്നും നടക്കില്ല… നാളെ റോബിൻ ഹുഡ് റീ എൻട്രി ആണ്..ഒപ്പം അപ്പച്ചിയുടെ കൂട്ടും ഉണ്ട് .

about thoovalsparsham

Safana Safu :