രണ്ടും കൽപ്പിച്ച് റാണിയും ജഗനും ആ മത്സരം തുടങ്ങി; അറസ്റ്റ് ട്വിസ്റ്റ് തന്നെ ; കൊമ്പൻ ശേഖരവ് അടിപൊളി തിരിച്ചുവരവ്; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് ത്രില്ലിംഗ് !

ഇന്നത്തെ എപ്പിസോഡ് അല്പം ടെൻഷൻ ആക്കുന്ന ഒന്നായിരുന്നു. പക്ഷെ ഒരു ലാഗും ഇല്ലാതെ വളരെ പെട്ടന്ന് കഥയിലേക്ക് കടന്നു,. ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഈ ആഴ്ച കാണിച്ച ജനറൽ പ്രൊമോ കംപ്ലീറ്റ് നമുക്ക് ഈ ആഴ്ച തന്നെ കാണാം.. കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടവസാനിപ്പിച്ചത് ആന്റി ഡ്രഗ് ക്യാമ്പയിൻ ആയിരുന്നു. ഇതിൽ ശരിക്കും ഒരു കാമ്പയിൻ തന്നെയാണ് കൊണ്ടുവരുന്നത്.

ഇന്നത്തെ സമൂഹത്തിൽ അത്യാവശ്യം വേണ്ട ഒരു കാര്യം ആണ് ആന്റി ഡ്രഗ് കാമ്പയിൻ. കഴിഞ്ഞ എപ്പിസോഡിൽ തന്നെ പറയുന്നുണ്ട്, ലഹരി മരുന്നിന്റെ ഉപയോഗം ഒക്കെ ഒരു തമാശ പോലെ അല്ലെങ്കിൽ അതെന്തെന്നുള്ള കുരിയോസിറ്റി മാറാൻ വേണ്ടിയൊക്കെയാണ് ഉപയോഗിച്ച് തുടങ്ങുന്നത്. എന്നാൽ, അവസാനം അതില്ലാതെ പറ്റില്ല എന്ന ഗതി വരും . അപ്പോൾ ആ അവസ്ഥ കാണിച്ചു തരാൻ വേണ്ടിയും പിന്നെ അനന്തൻ എന്ന കഥാപാത്രത്തെ തിരിച്ചു പിടിക്കാനും ആണ് അങ്ങനെ ഒരു സീൻ.

ശരിക്കും മാളിയേക്കൽ റാണി ഒറ്റപ്പെടുകയാണ്. കുഞ്ഞി അങ്കിൾ പോലും റാണിയ്ക്ക് കൂട്ടില്ല. ഇന്നത്തെ എപ്പിസോഡിലെ അനന്തൻ ലക്ഷ്മി ആന്റി സംസാരം അടിപൊളിയായിരുന്നു. അതുപോലെ കുഞ്ഞി ഋഷിയോട് സൂര്യ കൈമളിനെ അറസ്റ്റ് ചെയ്യും എന്ന് പറയുന്നത് ഇന്നത്തെ എപ്പിസോഡിലാണ് . അതിനനുസരിച്ച് സൂരജ്ഉം ഋഷി സാറും അടുത്ത പ്ലാൻ ഒക്കെ നടത്തുന്നുണ്ട്. അതിലാണ് കൊമ്പൻ ശേഖരന്റെ എൻട്രി. അതും ഇന്നത്തെ എപ്പിസോഡിൽ തന്നെ കാണാം…

അതുപോലെ ഇന്നത്തെ എപ്പിസോഡ് ഒരു ടെൻഷൻ ആണെന്ന് ഞാൻ പറഞ്ഞല്ലോ… കാരണം ജഗനും റാണിയമ്മയും തമ്മിൽ ഒരു പ്ലാൻ വെച്ചിട്ടുണ്ട്. അവർക്ക് രണ്ടാൾക്കും ഋഷിയും സൂരജ് സാറും തമ്മിൽ പ്ലാനിങ് നടത്തുമെന്ന് അറിയാം.. അതുകൊണ്ട് അവർ സൂരജ് സാറിനെക്കാൾ മുന്നേ ചിന്തിക്കാനും സാധ്യതയുണ്ട്. ഏതായാലും സൂര്യയ്ക്ക് മുന്നിൽ വരെ പോലീസ് എത്തുന്ന അവസ്ഥ. അതുനമുക്ക് കാത്തിരുന്ന് കാണാം..

about koodevide

Safana Safu :