പരിഹാസത്തിന് നന്ദി; പ്രായമാകുമ്പോള്‍ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ; തന്നെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി അമിതാഭ് ബച്ചൻ !

ഇന്ത്യൻ സിനിമയുടെ ബി​ഗ്ബിയാണ് അമിതാഭ് ബച്ചൻ(Amitabh Bachchan). പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന താരം. ബി​ഗ് സ്ക്രീനിൽ കാലങ്ങൾ പിന്നിട്ട താരം സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസം നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിനു താഴെയാണ് പരിഹാസ കമന്റുകള്‍ എത്തിയത്. ഞായറാഴ്ച ഏറെ വൈകി സുപ്രഭാതം ആശംസിച്ചതിനാണ് പ്രതികരണം. പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും നന്ദി പറയുന്നു എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാല്‍ ഉണര്‍ന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയത് എന്നും താരം കുറിച്ചു.

ഫെയ്സ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. മിക്ക ട്രോളുകള്‍ക്കും പ്രതികരിച്ചില്ല എങ്കിലും ചിലരുടെ അതിരുവിട്ട കമെന്റ്‌റിന് മറുപടി പറയുകയായിരുന്നു. ‘പരിഹാസത്തിന് നന്ദി. രാത്രി മുഴുവന്‍ ജോലി ചെയ്തു, വൈകിയാണ് ഉണര്‍ന്നത്. അങ്ങനെ ആശംസ താമസിച്ചു. അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. പ്രായമാകുമ്പോള്‍ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കാം.

അതേസമയം, അമിതാഭിന്റെ പുതിയ ചിത്രം ‘ബ്രഹ്‌മാസ്ത്ര’ അണിയറയിലാണ്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അഭിനയിക്കുന്ന ചിത്രം അയാന്‍ മുഖര്‍ജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

about amithab bachan

AJILI ANNAJOHN :