ജയറാം എല്ലാം ശരിക്കും അന്തം വിട്ട് നോക്കിയിരിയ്ക്കുകയായിരുന്നു; ജയറാം നസ്ലിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത് ഇതാണ് ; സത്യന്‍ അന്തിക്കാട് പറയുന്നു !

തണ്ണീര്‍ മത്തൻ ദിനങ്ങളിലെ വളരെ ശ്രദ്ധേയമായ മെൽവിനെന്ന കഥാപാത്രത്തെ അഭിനയിച്ചാണ് മലയാള സിനിമയിൽ പ്രശസ്തി നേടിയ താരമാണ് നസ്ലിന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ പേര് ഇന്റസ്ട്രിയില്‍ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞു . സ്വാഭാവിക അഭിനയമാണ് നസ്ലിനെ മറ്റ് നടന്മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ഹോം, കുരുതി, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയ നസ്ലിന്റെ ഏറ്റവും പുതിയ ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ മകള്‍. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ അനുഭവങ്ങള്‍ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പങ്കുവച്ചു.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം മുതല്‍ ഞാനും ഇക്ബാല്‍ കുറ്റിപ്പുറവും എല്ലാം നസ്ലിനെ ശ്രദ്ധിയ്ക്കുന്നുണ്ട്. വളരെ സ്വാഭാവികമായിട്ടാണ് നസ്ലിന്‍ അഭിനയിക്കുന്നത്. ശരിയ്ക്കും ബിഹേവ് ചെയ്യുകയാണ് ചെയ്യുന്നത്. അതാണ് ഒരു മികച്ച നടന്റെ ക്വാളിറ്റി. ക്യാമറ മുന്നില്‍ വച്ചതായി തോന്നുകയേ ഇല്ല.

മകള്‍ എന്ന സിനിമയിലെ വേഷം നസ്ലിന് വേണ്ടി തന്നെ എഴുതിയതാണ്. അവന്‍ അവന് തോന്നുന്ന രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അത്തരം ഒരു കഥാപാത്രം സിനിമയില്‍ ആവശ്യമാണ്. ജയറാമിന്റെ മകളോട് ഇഷ്ടം തോന്നുന്ന കഥാപാത്രമാണ്. അവന്‍ അവന്റെ ബുദ്ധിയില്‍ തോന്നുന്ന കുറേ സൂത്രങ്ങള്‍ ഒപ്പിക്കുകയാണ്.

വളരെ നാച്വറലായി നസ്ലിന്‍ അത് ചെയ്തു.ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ഒരുപാട് രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജയറാം എല്ലാം ശരിക്കും അന്തം വിട്ട് നോക്കിയിരിയ്ക്കുകയായിരുന്നു നസ്ലിന്റെ അഭിനയം. എന്ത് രസമായിട്ടാണ് അവന്‍ അഭിനയിക്കുന്നത് എന്ന് ജയറാം എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്.സിനിമയില്‍ സിദ്ധിഖ് തുമ്മുന്ന ഒരു സീന്‍ ഉണ്ട്. അപ്പോള്‍ അവന്‍ വന്ന് സിദ്ധിഖിനോട് ചോദിയ്ക്കുകയാണ്, ‘ഇക്ക എങ്ങിനെയാണ് ഇത്ര സ്വാഭാവികമായി തുമ്മുന്നത്’ എന്ന്.

എന്നിട്ട് അവന്‍ അത് പോലെ തുമ്മി പഠിയ്ക്കുകയും ചെയ്തു. അവന്റെ ആ തുമ്മല്‍ സിനിമയില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഒരു സിനിമയുടെ ഭാഗമായി മാറുമ്പോള്‍ അത് ഒരു ജോലി അല്ലാതെ വിധത്തില്‍ സമീപിക്കാന്‍ കഴിയുമ്പോഴാണ് ഒരു നടന്‍ ജനുവിനായി മാറുന്നത്. അങ്ങനെ ഒരു ജനുവിന്‍ നടനാണ് നസ്ലിന്‍.

about sathyananthikad

AJILI ANNAJOHN :