മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും.’‘മറ്റൊരു സിനിമയിലും കിട്ടാത്തത്രയും ഇഷ്ടത്തോട് കൂടി ഞാന്‍ പറഞ്ഞ ഡയലോഗുകളാണ് ഈ സിനിമയിലേത്; അപ്പുണ്ണി ശശി പറയുന്നു !

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പിടി റത്തീന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇപ്പോഴിതാ മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പുഴു കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകുമെന്ന് പറയുകയാണ് നടന്‍ അപ്പുണ്ണി ശശി. ചിത്രത്തില്‍ ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്പുണ്ണിയായിരുന്നു. ഈ കഥാപാത്രത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

‘പുഴു ഞാനിതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ മികച്ചതാണെന്ന് പറയാം. ചിലര്‍ വിമര്‍ശിക്കുന്നത് പോലെ, പറയാന്‍ വേണ്ടി രാഷ്ട്രീയം പറയുന്ന ചിത്രമല്ല പുഴു. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും.’

‘മറ്റൊരു സിനിമയിലും കിട്ടാത്തത്രയും ഇഷ്ടത്തോട് കൂടി ഞാന്‍ പറഞ്ഞ ഡയലോഗുകളാണ് ഈ സിനിമയിലേത്. ഇന്ന് വരെ ചെയ്തതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രവും. അതില്‍ അവസാന ഭാഗം അഭിനയിക്കുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ഷോക്കിങ് ആയിരുന്നു ആ ആനുഭവമെന്ന് സിനിമ കണ്ടശേഷം പലരും പറഞ്ഞിരുന്നു’ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അപ്പുണ്ണി പറഞ്ഞു.

about appuni sashi

AJILI ANNAJOHN :