നീയും ബ്ലസ്ലിയും ദിൽഷയും ഞാനും ലക്ഷ്മിപ്രിയ ചേച്ചിയുമായിരിക്കും ഈ ഷോ കഴിഞ്ഞിറങ്ങുമ്പോൾ കിടിലങ്ങൾ ; മനസിലെ ഫൈനൽ ഫൈവിനെ കുറിച്ച് ധന്യയോട് വെളിപ്പെടുത്തി റോബിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അൻപത് എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രി കഴിഞ്ഞപ്പോഴാണ് ബിഗ് ബോസ് ഉഷാറായത് . ഈ ആഴ്ച തുടങ്ങി നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ മത്സരാർഥിയായ റോബിന്റെ കാഴ്ചപ്പാടുകൾ ധന്യയോട് പങ്കുവെച്ചിരിക്കുകയാണ്. ആറാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ അപകടം സംഭവിച്ചപ്പോൾ ധന്യയെ ശുശ്രൂഷിക്കാനും നിർദേശങ്ങൾ കൊടുക്കാനും മുന്നിലുണ്ടായിരുന്ന ഒരാൾ റോബിനായിരുന്നു.

മൂക്കിന് പരിക്കേറ്റ് രക്തവും മറ്റും ഒഴുകുമ്പോഴും അറപ്പ് കൂടാതെ തുടച്ച് ശരിയാക്കിയത് റോബിനാണെന്ന് ധന്യ മെഡിക്കൽ റൂമിൽ നിന്നും തിരികെ എത്തിയ ശേഷം വെളിപ്പെടുത്തിയിരുന്നു. അന്നാണ് ധന്യ റോബിനെ തിരിച്ചറിയുന്നത്.

മാത്രമല്ല റോബിനോട് ധന്യ സൗഹൃദം തുടങ്ങിയതും ആ സംഭവത്തിന് ശേഷമാണ്. വൈൽഡ് കാർഡുകൾ കൂടി വന്നതോടെ റോബിനും ​ബ്ലസ്ലിക്കും ദിൽഷയ്ക്കുമൊപ്പമെല്ലാമാണ് ധന്യ ചേരുന്നതും പ്ലാനുകൾ തയ്യാറാക്കുന്നതും.

അതുമാത്രമല്ല, റോബിൻ തന്റെ പദ്ധതികൾ ചർച്ച ചെയ്യുന്നതിൽ ഒരാളും ധന്യയാണ്. ഏഴാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ പശ്ചാത്തലത്തിൽ ഫൈനൽ ഫൈവിലും ജന മനസിലും ഇടം നേടാൻ സാധ്യതയുള്ളതുമായ മത്സരാർഥികളെ കുറിച്ച് ധന്യയോട് മനസ് തുറന്നിരിക്കുകയാണ് റോബിൻ.

വീട്ടിലെ മത്സരാർഥികളുടെ പ്രകടനങ്ങൾ വിലയിരുത്തുകയും ​വൈൽഡ് കാർഡുകളുടെ ലക്ഷ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പങ്കുവെക്കുകയും ചെയ്ത ശേഷമാണ് അവസാന അഞ്ചിൽ എത്താൻ സാധ്യതയുള്ളവരെ കുറിച്ച് റോബിൻ ധന്യയോട് സംസാരിച്ചത്. ധന്യ, റോബിൻ, ബ്ലസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ എന്നിവരായിരിക്കും ജനങ്ങളുടെ മനസിൽ സ്ഥാനം നേടുന്നത് എന്നാണ് റോബിൻ പറഞ്ഞത്. ‘റിയാസ് സലീം ​ഗ്രൂപ്പിനെ വെച്ച് കളിക്കാനാണ് വന്നിരിക്കുന്നത്. റോൺസണുമുണ്ട് കൂടെ.’

‘ഈ ഷോ കഴിഞ്ഞിറങ്ങുമ്പോൾ കിടിലങ്ങൾ ആരൊക്കെയായിരിക്കുമെന്ന് അറിയാമോ? നീയും ബ്ലസ്ലിയും ദിൽഷയും ഞാനും ലക്ഷ്മിപ്രിയ ചേച്ചിയുമായിരിക്കും. ലക്ഷ്മിപ്രിയ ചേച്ചിയൊക്കെ പൊളിയായിരിക്കും…. വേറെ ലെവലായിരിക്കും…’ റോബിൻ ധന്യയോട് പറഞ്ഞു.

വീഡിയോ വൈറലായതോടെ പ്രേക്ഷകരുടെ മനസ് വായിക്കാനുള്ള റോബിന്റെ കഴിവിൽ ബി​ഗ് ബോസ് ആരാധകരും അത്ഭുതപ്പെട്ടു.റോബിനൊപ്പം കൂടിയതോടെ ധന്യയ്ക്കും ഹേറ്റ്ഴ്സ് കുറഞ്ഞ് വരികയാണ്.

about bigg boss

Safana Safu :