നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കുരുക്കായേക്കാവുന്ന നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നിരിന്നു . നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് മുംബൈയില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഇത് എന്നാണ് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപും സംഘവും റീ കണ്‍സ്ട്രക്സ് ചെയ്തുവെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വർ. പുറത്ത് വന്ന വീഡിയോ പലവട്ടം കണ്ടെങ്കില്‍ അതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമല്ല. നേരത്തെ അനൂപിന്റേതെന്നും പറഞ്ഞ് ഒരു വ്യാജ ഓഡിയോ പുറത്ത് വന്നിരുന്നു. പിന്നീട് അത് വ്യാജമാണെന്ന് ബോധ്യപ്പെട്ടു.
അതുപോലെ ആരെങ്കിലും മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോയെന്ന് ചിന്തിക്കുന്നത് നല്ലതാണെന്നും രാഹുല്‍ ഈശ്വർ അവകാശപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതൊരു സമ്മതപ്രകാരം നടന്ന കാര്യമാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞിട്ടുണ്ടോ എന്ന കാര്യം എനിക്ക് സംശയമാണ്. അക്കാര്യം എങ്ങനെയാണ് ദിലീപിന് അറിയാന്‍ സാധിക്കുന്നത്. ഈ കേസില്‍ പള്‍സർ സുനിയെ അടക്കം വെറുതെ വിട്ടാല്‍ അത് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്നത് ദിലീപിനെയാണെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.പള്‍സർ സുനിയെ വെറുതെ വിടണമെന്ന് ദിലീപിന് യാതൊരു ആഗ്രഹവുമില്ല.
ദിലീപിന് ഈ കേസുമായി ബന്ധമില്ലെന്നും ബാക്കി കേസുകളില്‍ ശക്തമായ ശിക്ഷ നല്‍കണം എന്നതുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തന്റെ സഹപ്രവർത്തകയോടെ ഇത്രക്ക് മോശമായി പെരുമാറിയ പള്‍സർ സുനിയേയും കൂട്ടാളികളേയും ശിക്ഷിക്കണം എന്നാണ്‍ അദ്ദേഹത്തിന്റെ ആഗ്രഹം.പള്‍സർ സുനിയെ വെറുതെ വിട്ടാല്‍ ദിലീപ് തന്നെയാണ് ഇത് ചെയ്യിച്ചതെന്ന് വരും. പള്‍സർ സുനിയുടെ അമ്മയുടെ അക്കൌണ്ടിലേക്ക് ദിലീപ് ഒരു ലക്ഷം രൂപ ഇട്ടുകൊടുത്തെന്ന് 2017 ലൊക്കെ പ്രോസിക്യൂഷന്‍ ഉന്നയിക്കാറുണ്ടായിരുന്നു. സാക്ഷികളെ പണം കൊടുത്ത കൂറുമാറ്റിയെന്നും പറഞ്ഞിരുന്നു. ആ തെളിവൊക്കെ ഇപ്പോള്‍ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നു.പ്രോസിക്യൂഷന്‍ പ്രധാനമായും നടത്തിയ വാദമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അത് എവിടേയും ഇല്ല.
അവിടുന്നും ഇവിടുന്നും കിട്ടുന്ന കാര്യങ്ങള്‍ വെച്ച് സംശയത്തിന്റെ മുള്‍ മുനയില്‍ ദിലീപിനെ നിർത്താന്‍ ശ്രമിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കില്ല.കൂട്ടബലാത്സംഗത്തെ സംബന്ധിച്ച് ഒരു പെണ്‍കുട്ടി പറയുന്ന കാര്യങ്ങള്‍ തീർച്ചയായും പരിഗണിക്കേണ്ടതാണ്. എന്നാല്‍ ദിലീപിനെ ആ ഗണത്തില്‍ കൂട്ടാന്‍ പറ്റുമോയെന്ന കാര്യം സംശയമാണ്. അതിജിവിതയുടെ ആദ്യ മൊഴി പള്‍സർ സുനിക്കും കൂട്ടാളികള്‍ക്കുമെതിരെയാണ്. അവർ അറസ്റ്റ് ചെയ്ത് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ഈ കേസില്‍ ഗൂഡാലോചനയുടെ ഭാഗമായി വരുന്നത്.ഈ കേസില്‍ ദിലീപ് ഉണ്ടോ ഇല്ലയോ എന്ന കാര്യം അതിജീവിതയ്ക്ക് അറിയില്ല. അവർ ആദ്യമിത് പറയുന്നില്ല. ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രിയടക്കം പറഞ്ഞു. അതിനെല്ലാം ശേഷമാണ് ദിലീപിനെ ഈ കേസിലേക്ക് കൊണ്ടുവരുന്നത്.
ദിലീപ് കേസിന്റെ ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്ന് പറയാന്‍ അതിജീവിതയ്ക്കും കഴിയില്ല. കാരണം അതേക്കുറിച്ച് അവർക്ക് അറിയില്ല.അവിടെയാണ് ദിലീപിന്റെ വാദത്തിന് പ്രാധാന്യം ലഭിക്കുന്നത്. പള്‍സർ സുനിയും കൂട്ടാളികളും തെറ്റ് ചെയ്തു. പീന്നീട് അവർക്ക് രക്ഷപ്പെടാനോ കൂടുതല്‍ കാശ് കിട്ടാനോ തന്നെക്കൂടി കേസിലേക്ക് വലിച്ചിഴച്ചു എന്നതാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന കാര്യം. കാവ്യാ മാധവന് വേണ്ടി കൊടുത്ത ഒരു ഓഡിയോയില്‍ പറയുന്നത്, ദിലീപ് കേസിനെക്കുറിച്ച് അറിയുന്നത് പള്‍സർ സുനി നാദിർഷയെ വിളിച്ചതിന് ശേഷമാണെന്നും രാഹുല്‍ ഈശ്വർ അവകാശപ്പെടുന്നു.
about dileep