ഗജനി ആരെന്ന് കളീയൻ അറിഞ്ഞു; ഭയന്ന് വിറച്ച് ഗജനി; ഉണ്ടായിരുന്ന തോക്കും നഷ്ടമായി; ഇനി അമ്പാടിയും ഗജനിയും തമ്മിൽ; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

നമ്മുടെ പരാതികൾ ഒക്കെ പരിഗണിച്ച് ഈ ആഴ്ച മുഴുവൻ അടിപൊളി ആക്കിയിട്ടുണ്ട്. അമ്പാടിയും അലീനയും കാളീയനും ജിതേന്ദ്രനും അതാണ് ഇപ്പോൾ ഫ്രെയിമിൽ. പക്ഷെ അവിടെ ബലിയാടാകാൻ കതിരും ഉണ്ടാകുമോ എന്നാണ് സംശയം. ഏതായാലും ഇന്നത്തെ എപ്പിസോഡിൽ കാളീയൻ ജിതേന്ദ്രനെ നല്ല പോലെ പൊളിച്ചടുക്കുന്നുണ്ട്.

ഏതായാലും സച്ചി കൊടുത്ത തോക്ക് ഇനി കാളീയൻ സൂക്ഷിക്കട്ടെ. ശരിക്കും സച്ചിയേക്കാളും ഗജനിയെക്കാളും ബുദ്ധിയുണ്ട് മൂർത്തിയ്ക്ക്. അയാൾ ആദ്യം തന്നെ നടക്കാൻ പോകുന്ന സംഭവം എന്താണെന്ന് ഊഹിച്ചു. ഏതായാലും തൊട്ടും തുന്നം പാടി വന്നിരിക്കുന്ന ജിതേന്ദ്രനെ ഇനിയും കൂടെ നിർത്താൻ സച്ചി തയ്യാറാകുമോ എന്നാണ് നമുക്ക് കണ്ടറിയേണ്ടത്.

അതുപോലെ കാളീയനെ കുറിച്ച് പറയാതിരിക്കാൻ വയ്യ.. അടിപൊളി ഒരു കഥാപാത്രം കൂടി എത്തിയിരിക്കുകയാണ്. സാധാരണ കഥകളിൽ വില്ലന്മാരുടെ കടന്നുവരവ് കൂടുമെങ്കിലും അമ്മയാതേയിൽ നല്ല കഥാപാത്രങ്ങളുടെ എണ്ണമാണ് കൂടുന്നത്.

കാളീയൻ വരുന്നതിനു മുന്നേ അനുപമ എത്തിയതും അതുമായി ബന്ധപ്പെട്ട കഥയും എല്ലാം അടിപൊളിയാണ്. പക്ഷെ അപ്പോഴും പോസറ്റീവ് കഥാപാത്രത്തിന്റെ കടന്നുവരവ് അവിടെ നാമംൽ ശ്രദ്ധിക്കണം. ഇനി ഇന്നത്തെ കഥയിൽ ജിതേന്ദ്രന്റെ അവസാനം അടുത്തിരിയ്ക്കുകയാണ് എന്ന് ഉറപ്പിക്കാം. ഇനി ഒരു ഏറ്റുമുട്ടൽ അത് അവസാനത്തേതാകും , അതാണ് നമ്മൾ ജനറൽ പ്രൊമോയിൽ കണ്ടത് .

അതുപോലെ അലീന ഇന്ന് വീണ്ടും അമ്പാടിയ്ക്കരികിൽ വരുകയാണ്. ഈ വരവിൽ തന്നെയാകട്ടെ ഇനിയുള്ള ഏറ്റുമുട്ടൽ. അപ്പോൾ ഈ പകലൊന്ന് അവസാനിക്കട്ടെ.. ഇരുട്ടിന്റെ മറവിൽ ഉറപ്പായും ഇന്ന് ജിതേന്ദ്രൻ എത്തും. ഇനിയങ്ങോട്ടുള്ള യുദ്ധം തോക്കില്ലാതെയാണ്. അപ്പോൾ അമ്പാടിയുടെ തിരിച്ചുവരവ് ഉടനെത്തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ഏതായാലും ഇന്നത്തെ എപ്പിസോഡ് ഒട്ടും ലീഗ് അല്ല. പിന്നെ അമ്പാടി തിരിച്ചു വരുന്നതും അമ്പാടിയും കാളീയനും തമ്മിലുള്ള സംസാരവും കേൾക്കാൻ കാത്തിരിക്കുകയാണ് ഓരോ അമ്മയറിയാതെ ഫാൻസും, ഇതിനിടയിൽ ജിതേന്ദ്രൻ പിടിക്കപ്പെടുമ്പോൾ നടക്കാത്ത സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ സച്ചിയുടെ അവസ്ഥ കൂടിയൊന്ന് കാണണം,…

about amma ariyathe

Safana Safu :