വാതില്‍ അടച്ച് അയാള്‍ അടുത്തേക്ക് വന്നു; ‘ഈ രാത്രി നിങ്ങള്‍ എനിക്ക് എന്താണ് തരാന്‍ പോകുന്നത്’ എന്ന് ചോദിച്ചു ; ആ രാത്രി സംഭവിച്ചതിനെ കുറിച്ച് ജസീല തുറന്ന് പറയുന്നു

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതയ താരമാണ് ജസീല പര്‍വീണ്‍ .സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് ജസീല പര്‍വീണ്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരി ആയി മാറിയത് . മുംബൈയില്‍ ജനിച്ച് വളര്‍ന്ന ജസീല ഇപ്പോള്‍ ബാഗ്ലൂരിലാണ്. മലയാളം എഴുതാനും വായിക്കാനും അറിയില്ല എങ്കിലും രണ്ട് മൂന്ന് സീരിയലുകള്‍ ചെയ്തതോടെ ഇപ്പോള്‍ നന്നായി ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാം. എന്നാല്‍ തുടക്കത്തില്‍ മലയാളം ഇത്രയും അറിയാത്ത കാലത്ത് ഈ ഇന്റസ്ട്രിയില്‍ നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് ജസീല പറയാം നേടാം എന്ന ഷോയില്‍ സംസാരിക്കുകയുണ്ടായി.

മൂന്ന് നാല് വര്‍ഷം മുന്‍പ് ആണ് സംഭവം. ഒരു പരസ്യ ചിത്രത്തിന് വേണ്ടി അതിന്റെ കോര്‍ഡിനേറ്റര്‍ ആണ് എന്നെ ആദ്യം വിളിച്ചത്. ആ സമയത്ത് മലയാളം എനിക്ക് ഇത്രയും സംസാരിക്കാന്‍ അറിയില്ല. സംസാരിച്ച് എല്ലാ കാര്യങ്ങളും കണ്‍വിന്‍സിങ് ആയ ശേഷം ഞാന്‍ അത് കമ്മിറ്റ് ചെയ്തു. ആ കോര്‍ഡിനേറ്ററെ കുറച്ച് വര്‍ഷങ്ങളായി എനിക്ക് അറിയാം.തുടര്‍ന്ന് ആ കോര്‍ഡിനേറ്റര്‍ പറഞ്ഞത് പ്രകാരം ഒരു അസോസിയേറ്റ് എന്റെ കൂടെ പൂനെയില്‍ നിന്ന് കൊച്ചിനിലേക്ക് വരും. അയാള്‍ക്കൊപ്പം ഗേള്‍ഫ്രണ്ടും ഉണ്ടായിരുന്നു. ആ ആളാണ് എന്നെ ഹോട്ടലിലേക്ക് കൊണ്ടു പോയത്. ആ സമയത്ത് അയാള്‍ പറഞ്ഞു, ഒരു പ്രൊഡ്യൂസര്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ട്. എന്തോ പടത്തിന്റെ ഡിസ്‌കഷന്‍ ആണ്. അയാള്‍ വന്ന് സംസാരിച്ച് പോയിക്കോളും എന്ന്. രാത്രിയല്ലേ, നാളെ സംസാരിക്കാം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, നിങ്ങളെ കാണാന്‍ വേണ്ടി കോട്ടയത്ത് നിന്ന് വന്നതാണ് എന്ന്. പിന്നെ ഞാന്‍ ഓകെ പറഞ്ഞു.

ഹോട്ടലില്‍ എന്നെ കൊണ്ട് ആക്കി, പ്രൊഡ്യൂസറെ വിളിച്ച് വരാം എന്ന് പറഞ്ഞ് അയാള്‍ പോയി. ഞാന്‍ റൂമിലെത്തി ഫുഡ് ഓഡര്‍ ചെയ്ത് കഴിക്കുന്ന സമയത്ത് ആണ് ഡോറില്‍ ഒരാള്‍ ബെല്‍ അടിയ്ക്കുന്നത്. ഞാന്‍ ഡോര്‍ തുറന്നു, അയാള്‍ അകത്ത് കയറി ബെഡില്‍ ഇരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഒരു അണ്‍കംഫര്‍ട്ടബിള്‍ തോന്നിയിരുന്നു. അയാള്‍ എന്നോട് എന്തൊക്കെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്, അതിന് മാത്രം ഞാന്‍ മറുപടി നല്‍കി.
ഫുഡ് കഴിച്ച് കഴിഞ്ഞില്ലേ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റ് കൈ കഴുകാനായി പോയി. അപ്പോള്‍ അയാള്‍ ഡോര്‍ അടച്ചു. പിന്നെ എനിക്ക് പേടിയായി. ഞാന്‍ അടുത്തുള്ള കൗച്ചില്‍ പോയിരുന്നു. അയാള്‍ അതിനടുത്തുള്ള ചെയറില്‍ വന്നിരുന്നിട്ട് ചോദിച്ചു, ‘ഈ രാത്രി നിങ്ങള്‍ എനിക്ക് എന്താണ് തരാന്‍ പോകുന്നത്’ എന്ന്. എന്ത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ വീണ്ടും അതേ ചോദ്യം ചോദിച്ചു. ആ സമയത്ത് എന്റെ ഫോണ്‍ അടിഞ്ഞു, വേഗം ഫോണും എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി.

അപ്പോള്‍ തന്നെ കൊച്ചിയില്‍ ഉള്ള എന്റെ ഫാമിലി സുഹൃത്ത് രാഹുല്‍ രാജിനെ (സംഗീത സംവിധായകന്‍)വിളിച്ചു. രാഹുല്‍ എത്തി, ഞങ്ങള്‍ റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ അയാളില്ല. ഞങ്ങള്‍ റിസപ്ഷനില്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആ ഒരു പെര്‍ട്ടിക്കുലര്‍ കമ്പനി അവിടെ സ്ഥിരമായി റൂം ബുക്ക് ചെയ്യാറുണ്ട്, ആഡ് ഷൂട്ടിന് എന്ന് പറഞ്ഞ് പല പെണ്‍കുട്ടികളെയും കൊണ്ട് വരാറുണ്ട് എന്ന്. എന്നെ അവിടെ എത്തിച്ച കോര്‍ഡിനേറ്ററെ വിളിച്ചപ്പോള്‍ ‘ഇന്ന് രാത്രി അല്ലേ, ഈ രാത്രി അയാളോടൊപ്പം കഴിയൂ, ചോദിക്കുന്ന പൈസ തരും’ എന്നാണ് പറഞ്ഞത്.

പിറ്റേ ദിവസം ഞാന്‍ ഹോട്ടല്‍ വെക്കേറ്റ് ചെയ്ത് തിരിച്ച് പോകാനായി എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ എനിക്കൊരു കോള്‍ വന്നു. നിങ്ങള്‍ എവിടെയാണ് എന്ന് ചോദിച്ച് കൊണ്ട്. തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു, ‘എന്ത്, ഇന്നല്ലേ നിങ്ങളോട് കേരളത്തില്‍ എത്താനായി ആവശ്യപ്പെട്ടത്, നിങ്ങളെന്തിനാണ് തിരിച്ച് പോകുന്നത്’ എന്ന്. നോക്കിയപ്പോള്‍ ആ വിളിച്ച ആളാണ് യഥാര്‍ത്ഥ പ്രൊഡ്യൂസര്‍. അദ്ദേഹം യു കെയില്‍ നിന്ന് ഇതിനായി വന്ന് കൊണ്ടിരിക്കുകയാണ്. ഞാന്‍ നടന്ന കാര്യങ്ങള്‍ എല്ലാം അദ്ദേഹത്തോട് പറഞ്ഞു.എന്ന് ജസീല പറയുന്നു

AJILI ANNAJOHN :