‘ജോ ആന്റ് ജോ’ ഏഴാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മാത്യു,നസ്ലന്‍,നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോ ആന്റ് ജോ ‘ എന്ന ചിത്രത്തിന്റെ ഏഴാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.മെമ്പര്‍ ഷിബുഎന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിനു അടിമാലിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസായത്.

‘കോവിഡ് കാലത്തും ഓടിനടന്നു നാട്ടുകാരെ സേവിക്കുന്ന ആളാണ് മെമ്പര്‍ ഷിബു. ആ വാര്‍ഡിലെ എന്തിനും ഏതിനും മെമ്പര്‍ ഷിബു വേണം എന്ന് സ്വയം വിശ്വസിക്കുന്ന ആളും കൂടിയാണ് ഇദ്ദേഹം. മെയ് പതിമൂന്നിന് ‘ജോ ആന്റ് ജോ’ ഐക്കോണ്‍ സിനിമാസ് തിയ്യേറ്ററിലെത്തിക്കും.

ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി,സ്മിനു സിജോയ്, ലീന ആന്റെണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുണ്‍ ഡി ജോസ്,രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു.

ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,കല-നിമേഷ്‌സ താനൂര്‍, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം- സുജിത്ത് സി എസ്, സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,പരസ്യക്കല-മനു ഡാവന്‍സി,എഡിറ്റര്‍- ചമന്‍ ചാക്കോ,സൗണ്ട് ഡിസൈന്‍-സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍-റെജിവാന്‍ അബ്ദുള്‍ ബഷീര്‍. പി ആര്‍ ഒ-എ എസ് ദിനേശ്.

Vijayasree Vijayasree :