റോബിനെ മുട്ടുകുത്തിക്കാൻ റിയാസ് സലീമിന് സാധിക്കുമോ?; പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ കിട്ടിയ വിദ്യാർഥി’; റോബിന് തലവേദന കൂടും; ബിഗ് ബോസ് കളികൾ വേറെ ലെവൽ!

അൻപതാം എപ്പിസോഡിലേക്ക് അടുക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ. ഇതിനിടയിൽ ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർ‍ഡ് എത്തിയിരിക്കുകയാണ്. വീഡിയോ ക്രിയേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റിയാസ് സലീമാണ് ബിഗ് ബോസിലേക്ക് എത്തിയ അടുത്ത വ്യക്തി.

ബി​ഗ് ബോസ് റിയാസിനെ നേരിട്ട് വീട്ടിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല. ഇദ്ദേഹം ഇപ്പോൾ നിമിഷ താമസിച്ചിരുന്ന സീക്രട്ട് റൂമിലിരുന്ന് മറ്റ് മത്സരാർഥികളെ നിരീക്ഷിക്കുകയാണ് ഒന്ന്, രണ്ട് ദിവസം സീക്രട്ട് റൂമിൽ താമസിച്ച ശേഷമാകും റിയാസ് വീട്ടിലേക്ക് എത്തുക. വന്നപ്പോൾ തന്നെ മോഹൻലാലിനോട് തനിക്ക് വീട്ടിൽ ഇഷ്ടമുള്ള വ്യക്തിയാരാണെന്നും ഇഷ്ടമില്ലാത്തവർ ആരാണെന്നും റിയാസ് വെളിപ്പെടുത്തിയിരുന്നു.

ജാസ്മിനോടാണ് തനിക്ക് ഇഷ്ടം തോന്നിയത് എന്നാണ് റിയാസ് പറഞ്ഞത്. റോബിൻ, ദിൽഷ, ബ്ലസ്ലി, ലക്ഷ്മിപ്രിയ തുടങ്ങിയവരെല്ലാം ഫേക്കാണെന്നും റിയാസ് തുറന്നടിച്ചു. അതിനാൽ തന്നെ റിയാസ് വീട്ടിലേക്ക് പ്രവേശിച്ച് കഴിയുമ്പോൾ പൊട്ടിത്തെറികളും വഴക്കും വാക്ക് തർക്കവും കൂടാനാണ് സാധ്യത എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. റിയാസിന്റെ വരവ് ഏറ്റവും കൂടുതൽ‌ ബാധിക്കാൻ പോവുന്നത് റോബിനെയായിരിക്കുമെന്നും പ്രേക്ഷകർ പറയുന്നു.

റോബിന് റിയാസ് വെല്ലുവിളിയായിരിക്കുമെന്നതിനുള്ള കാരണങ്ങൾ നിരത്തിയുള്ള കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റിയാസ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ലഭിച്ചതിനാൽ അത് ഉപയോ​ഗിച്ച് പഠിച്ച് പരീക്ഷ എഴുതാൻ വന്ന വ്യക്തിയായതിനാൽ റോബിൻ സൂക്ഷിക്കണമെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം പൂർണ്ണമായി…. “പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പർ കിട്ടുകയും അതുവെച്ച് പഠിച്ച് പരീക്ഷ എഴുതാൻ വരികയും ചെയ്യുന്ന വിദ്യാർഥിക്ക് ലഭിക്കുന്ന അൺഫെയർ അഡ്വാന്റേജ് റിയാസിന് കിട്ടിയിട്ടുണ്ട്.”ഒരു മാസത്തോളം ഒരു പ്രേക്ഷകനായി ഇരുന്ന് ബിഗ് ബോസ് കണ്ട് അകത്തേക്ക് വരുന്ന റിയാസ് സലീമിന് വീട്ടിൽ ഉള്ളവരെ കുറിച്ചും പുറത്ത് എന്താണ് നടക്കുന്ന‌തെന്നും ആർക്കാണ് സപ്പോർട്ട് കൂടുതലെന്നും ആരാണ് ഫേക്കെന്നും ആരാണ് സ്ട്രോങ്ങെന്നും ആലോചിച്ച് തലപുകക്കേണ്ട ആവശ്യമില്ല.’

‘ഓരോത്തരുടേയും വീക്ക് ആന്റ് സ്ട്രോങ്ങ്‌ പോയിന്റ്സ് എന്തൊക്കെയാണെന്ന് അവിടെയുള്ള മത്സരാർഥികളെക്കാൾ വ്യക്തമായി അറിയാം.’ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് മുമ്പ് തന്റെ ടാർഗറ്റ്സായി റിയാസ് പറഞ്ഞത് റോബിൻ, ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ, സൂരജ് എന്നീ പേരുകളാണ്. ഇവരെ എന്ത് കൊണ്ട് ടാർഗറ്റ് ചെയ്യുന്നു എന്നതിന് വ്യക്ത്വമായ കാരണങ്ങളുമാണ് പറഞ്ഞത്.’

‘ഒരു മാസമായി ബിഗ് ബോസ് ഹൗസിലുള്ളവരോട് ജനങ്ങൾക്ക് പ്രത്യേകമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. പുറത്ത് നിന്ന് ഒരാൾ വന്നു ഇവർക്കെതിരെ സംസാരിച്ചാൽ അത് ഒറ്റയടിക്ക് മാറാൻ ഒന്നും പോകുന്നില്ല. കാരണം ഓരോ മത്സരാർഥിയുടേയും പോസിറ്റീവും നെഗറ്റീവും മനസിലാക്കി കൊണ്ടാണ് ഫാൻസ്‌ അവരെ സപ്പോർട്ട് ചെയ്യുന്നത്.’

‘പക്ഷെ റിയാസിന് വ്യക്തമായി കാര്യങ്ങൾ സംസാരിക്കാനും ചോദ്യം ചെയ്യാനുമുള്ള കഴിവുണ്ടെങ്കിൽ ഇയാൾ കൂട്ടത്തിൽ ഏറ്റവും കൂടുതൽ തലവേദനയാകാൻ പോകുന്നത് റോബിനാണ്.’

കാരണം ഇയാൾ ബാക്കി ഉള്ളവരുടെ നിലപാടുകളെ ചോദ്യം ചെയ്‌താൽ അത് പ്രത്യേകിച്ച് ഇംപാക്ടൊന്നും പുറത്തുള്ള പ്രേക്ഷകരിൽ ഉണ്ടാക്കാൻ പോകുന്നില്ല. ഒരു ഫെമിനിസ്റ്റായതുകൊണ്ടും പുറത്ത് നിലവിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് ഇമേജ് ഉള്ള ജാസ്മിനോട്‌ താൽപര്യം പ്രകടിപ്പിച്ചത് കൊണ്ടും ഒരു എവിക്ഷനിൽ വന്നാൽ റിയാസ് ആദ്യം തന്നെ ഔട്ടായി പുറത്തേക്ക് പോകാനാണ് സാധ്യത.’

‘അതുകൊണ്ട് റിയാസ് കൂട്ടത്തിൽ ഏറ്റവും ആദ്യം ടാർഗറ്റ് ചെയ്യുന്നത് പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുള്ള റോബിനെയായിരിക്കും. റോബിന്റെ ഏറ്റവും വലിയ നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞ് സംസാരിച്ച് ജയിക്കാൻ ഉള്ള കഴിവില്ല എന്നതാണ്.’

‘റെക്കോർഡ് ചെയ്തുവെച്ചത് പോലെ ഞാൻ ഇവിടെ ഗെയിം കളിക്കാനാണ് വന്നത്, നൂറ് ശതമാനം കൊടുക്കും എന്നത് ആവർത്തിച്ച് പറയുക എന്നതുമല്ലാതെ റോബിൻ കൂടുതൽ ഒന്നും പറയുന്നില്ല.’പലപ്പോഴും താൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് പറഞ്ഞ് സ്ഥാപിക്കുന്നതിന് പകരം വെറുതെ ബഹളമുണ്ടാക്കുകയോ പിന്നീട് മാപ്പ് പറയുകയോയാണ് റോബിൻ ചെയ്തിട്ടുള്ളത്. മുൻ സീസണിലെ മത്സരാർത്ഥി രജത്കുമാറിന്റെ പേരിലുണ്ടായിരുന്ന ഗ്രൂപ്പുകൾ പേര് മാറ്റി ശക്തമായ പിആർ വർക്ക് നടത്തുന്നുവെന്ന ആരോപണം റോബിനെതിരെ ഇപ്പോൾ പുറത്ത് നിലവിലുണ്ട്.’

‘ഇത് മനസിലാക്കി സമർഥമായി ചോദ്യങ്ങൾ ചോദിച്ചാൽ റോബിന്റെ ഫേക്ക് രൂപം പൊളിച്ചടുക്കാൻ അധികം മെനക്കെടേണ്ട ആവശ്യം റിയാസിന് വരില്ല. അങ്ങനെ ഒരു ആക്രമണം റോബിനെതിരെ ഉണ്ടായാൽ കാര്യങ്ങൾ പറഞ്ഞ് ജയിക്കാനുള്ള കഴിവ് കേട് ഇവിടെ റോബിന് വിനയാകും.’

‘റോബിന്റെ ഒറ്റപ്പെടൽ സ്ട്രാറ്റെജി ഈ അവസരത്തിൽ ഒരു തിരിച്ചടിയായേക്കും. കാരണം പുറത്തു നിന്ന് വന്ന ഒരാൾക്ക് റോബിന്റെ ഫേക്ക് രൂപം തകർക്കാൻ കഴിയുമെങ്കിൽ ചെയ്യട്ടെ എന്ന ആറ്റിട്യൂഡിലായിരിക്കും ബാക്കിയുള്ളവർ നിൽക്കുക.’

‘ദിൽഷയും ലക്ഷ്മിപ്രിയയും ഒഴികെ മറ്റാരും ഈ അവസ്ഥയിൽ റോബിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുവാൻ സാധ്യത ഇല്ല. അങ്ങനെ വരുമ്പോൾ നിമിഷയും ജാസ്മിനും റിയാസിനെ സപ്പോർട്ട് ചെയ്യാനായിരിക്കും സാധ്യത. ഒരു ഗേ ആയതിനാൽ അപർണയുടേയും സപ്പോർട്ട് റിയാസിന് പോകാൻ സാധ്യതയുണ്ട്.’

‘പിന്നീട് ഉള്ള ഒരു ഫാക്ടർ ദിൽഷയാണ്. ദിൽഷയുമായി ഉള്ള ഇഷ്ടത്തെ ഉപയോഗിച്ച് ആർക്ക് വേണമെങ്കിലും റോബിനെ മാനസികമായി തളർത്താമെന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. ജയിൽ നോമിനേഷനിൽ ദിൽഷയെ ബ്ലസ്ലിയുടെ കൂടെ നോമിനേറ്റ് ചെയ്ത് അഖിൽ ഇത് വിജയകരമായി പരീക്ഷിച്ചതാണ്.’

‘ഈ വഴിയിൽ റിയാസ് നീങ്ങുകയാണെങ്കിൽ അതായത് റോബിനെ ഒരു പൊസസീവ് ടോക്സിക്ക് പേഴ്സണായി ചിത്രീകരിച്ചാൽ റോബിന് അതിനെതിരെ സംസാരിച്ച് പ്രതിരോധിക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്’ എന്നായിരുന്നു കുറിപ്പ്.

about bigg boss

Safana Safu :