BIG BREAKING ;”കാവ്യാ മാധവന് വീണ്ടും നോട്ടീസ്”; ഇന്ന് 11 മണിക്ക് തന്നെ ഹാജരാകണം ;കാവ്യാ മാധവന്റെ മറുപടി ഞെട്ടിച്ചു; ചടുലനീക്കത്തിന് പിന്നിൽ ക്രൈം ബ്രാഞ്ച് ലക്ഷ്യം അതോ..?

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. ഇന്ന് 11 മണിക്ക് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ആവശ്യം. ഹാജരാകേണ്ട സ്ഥലം അറിയിക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് കാവ്യയും പ്രതികരിച്ചു. ആലുവയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യാ മറുപടി നൽകി. അപ്രതീക്ഷിതമായ ക്രൈം ബ്രാഞ്ചിന്റെ നീക്കം പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാകാനും സാധ്യത ഉണ്ട്

ഇതിപ്പോൾ രണ്ടിൽ കൂടുതലായി കാവ്യയെ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് പരക്കം പായുന്നു. എന്നാൽ; ഇന്ന് 11 മണിക്ക് എന്താകും സംഭവിക്കുക എന്നാണ് നടിയ്ക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്നവർ ഉറ്റുനോക്കുന്നത്.

അതേസമയം, കാവ്യയെ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബിൽ എത്തണമെന്ന് ആവശ്യപ്പെട്ട് ഇതിനു മുൻപും ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. അനൂപിൻ്റെയും സൂരജിൻ്റെയും ചോദ്യം ചെയ്യൽ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കാവ്യയെ ചോദ്യം ചെയ്യാൻ വിളിച്ചത്.നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ കാവ്യയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

എന്നാൽ കേസിൽ സാക്ഷി മാത്രമാണ് കാവ്യ മാധവൻ. കാവ്യയുടെ പേര് പരാര്‍ശിക്കുന്ന ചില ശബ്ദരേഖകള്‍ പുറത്തു വരികയും കേസിലെ ഇടപെടലുകള്‍ സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിൻ്റെ പുതിയ നീക്കങ്ങള്‍.

ഇതിനിടെ വധഗൂഢാലോചനക്കേസിലെ കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യത്തിനെതിരെ ദിലീപ് നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്ന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. താൻ പ്രതീക്ഷിച്ച വിധിയാണ് ഇതെന്നും തെളിവുകള്‍ കോടതി അംഗീകരിച്ചെന്നുമാണ് കാണുന്നതെന്ന് സംവിധായകൻ ബാലചന്ദ്രകുമാറും പ്രതികരിച്ചു.

കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ക്രൈം ബ്രാഞ്ച് വ്യാജതെളിവുകളുണ്ടാക്കാനാണ് കൂടുതൽ സമയം തേടുന്നതെന്നുമായിരുന്നു ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

Safana Safu :