എട്ട് വർഷമായിട്ടും എനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്ന തോന്നലുണ്ട് ; എന്റെ സിനിമ ജീവിതം കീഴ്പോട്ടാണെന്ന് വാപ്പിച്ചി പറയും ; ഷഹീൻ സിദ്ദീഖ് പറയുന്നു !

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വഭാവനടനായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് സിദ്ദീഖ് നാല് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യയിൽ നായകനായും വില്ലനായും ഹാസ്യനടനായുമെല്ലാം സിദ്ദീഖ് മലയാള സിനിമയൽ അരങ്ങു വാഴുകയാണ് ..തമിഴിലെ പ്രകാശ് രാജ്, നാസർ തുടങ്ങിയ കലാകാരന്മാരെപ്പോലെ സിദ്ദീഖിന്റെയടുത്ത് എന്തും പോകും. അദ്ദേഹം ഏത് കഥാപാത്രവും നിഷ്പ്രയാസം സ്വഭാവിക തന്മയത്വത്തോടെ അവതരിപ്പിക്കും. പിതാവിന്റെ പാത പിന്തുടർന്ന് മകൻ ഷഹീൻ സിദ്ദീഖും സിനിമകളിൽ അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ വലിയ ഓളം സൃഷ്ടിക്കാൻ ഷഹീന് സാധിച്ചിട്ടില്ല.

2015ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പത്തേമാരിയിൽ മമ്മൂട്ടിയുടെ മകന്റെ വേഷം അഭിനയിച്ചുകൊണ്ടായിരുന്നു ഷഹീന്റെ തുടക്കം.അമ്പലമുക്കിലെ വിശേഷങ്ങളാണ് ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. അച്ഛൻ അറിയപ്പെടുന്ന നടനായിരുന്നിട്ടും മകൻ എന്തുകൊണ്ട് നായകവേഷത്തിലേക്ക് ഉയരുന്നില്ല എന്നത് സിനിമയെ സ്നേഹിക്കുന്നവരെല്ലാം ഷഹീനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ചോദിക്കാറുള്ള ഒന്നാണ്.

സിനിമയോടുള്ള സ്നേഹം കൊണ്ടുതന്നെ സിനിമയിലെത്തിയ വ്യക്തി കൂടിയാണ് ഷഹീൻ സിദ്ദീഖ്. എട്ട് വർഷത്തോളം നീണ്ട സിനിമാ ജീവിതത്തെ കുറിച്ചും റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ മാഹിയെ കുറിച്ചുമുള്ള വിശേഷങ്ങൾ

പങ്കു വെക്കുകയാണ് ഷഹീൻ സിദ്ദീഖ്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷഹീൻ മനസ്സ് തുറന്നത് . ‘മുമ്പ് വാപ്പിച്ചിയുടെ ബിസിനസ് നോക്കി നടത്തുകയായിരുന്നു.’ സിദ്ദീഖും ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ലോ​ഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷഹീൻ അഭിനയിച്ചു.അദ്ദേഹത്തിന് സിനിമാത്തിരക്കുകൾ വരുമ്പോൾ ബിസിനസ് ശ്രദ്ധിക്കാൻ കഴിയാതെ വരും ആ സമയങ്ങളിൽ ഞാനായിരുന്നു അവയെല്ലാം ശ്രദ്ധിച്ചിരുന്നത്. കൂട്ടുകാരും പരിചയക്കാരുമാണ് സിനിമയിൽ ഒന്ന് ട്രൈ ചെയ്ത് നോക്കൂവെന്ന് ആദ്യം പറഞ്ഞത്.’

‘അങ്ങനെയാണ് പത്തേമാരിയിൽ എത്തിയത്. പത്തേമാരിയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ഞാൻ ചിത്രത്തിന്റെ സംവിധായകൻ സലീം അഹമ്മദിനോട് ചോദിച്ചിരുന്നു… ഞാൻ എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്തണോയെന്ന്.’

‘അന്ന് അദ്ദേഹം നീ വെറും വെള്ളപേപ്പർപോലെ വന്നാൽ മതി എനിക്ക് ആവശ്യമുള്ളത് ഞാൻ ചെയ്യിപ്പിച്ച് എടുത്തോളാമെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട് എല്ലാവരേയും കുറിച്ച്. മമ്മൂട്ടി അങ്കിൾ ഒരു മൾട്ടി ടാലന്റഡായിട്ടുള്ള വ്യക്തിയാണ്.’

നമ്മളോട് സംസാരിക്കുമ്പോൾ‌ തന്നെ അദ്ദേഹം വാർത്ത കേൾക്കുകയും ഫോണിൽ പല കാര്യങ്ങൾ പരിശോധിക്കുകയുമെല്ലാം ചെയ്യുന്നുണ്ടാകും. എന്റെ സിനിമയിലെ തുടക്കത്തിൽ വാപ്പിച്ചി ത‍ൃപ്തനല്ല.’

‘എട്ട് വർഷമായിട്ടും എനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്ന തോന്നലുണ്ട് വാപ്പിച്ചിക്ക്. അത് എന്റെ ശ്രമങ്ങളും ആത്മാർഥയും കുറവായതുകൊണ്ടാണ്. ഞാൻ നന്നായി പരിശ്രമിച്ചാൽ അത് സാധ്യമായേക്കും.’

‘അതുകൊണ്ടാണ് ഒരിക്കൽ വാപ്പിച്ചി എന്റെ സിനിമാ ജീവിതം കീഴ്പ്പോട്ടാണ് വളരുന്നതെന്ന് പറഞ്ഞത്. ഞാൻ സംവിധായകരോട് ചാൻസ് ചോദിക്കാൻ മടിയുള്ള വ്യക്തിയാണ്. മറ്റൊന്നും കൊണ്ടല്ല… പകുതിയിലേറെ ആളുകളും വാപ്പിച്ചിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരിക്കും.

ഞാൻ ചാൻസ് ചോ​ദിച്ചാൽ അവർക്ക് നോ പറയാൻ മടികാണും. അവരെ ബുദ്ധിമുട്ടിക്കാൻ ആ​ഗ്രഹിക്കുന്നില്ല. വാപ്പിച്ചിയോടും ഞാൻ ചാൻസ് കിട്ടാൻ സഹായം ചോദിച്ചിട്ടില്ല.’

‘ചോദിച്ചാലും അദ്ദേഹം സഹായിക്കില്ലെന്ന് ഉറപ്പാണ്. കാരണം ആരും സഹായിച്ചിട്ടല്ല വാപ്പിച്ചി ഇതുവരെ എത്തിയത്. സിദ്ദീഖിന്റെ മകൻ എന്ന വിശേഷണം എനിക്ക് ഭയങ്കര ഇഷ്ട‌വും അഭിമാനവുമാണ്.”ഷഹീൻ സിദ്ദീഖ് എന്നറിയപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല’ ഷഹീൻ സിദ്ദീഖ് കൂട്ടിച്ചേർത്തു.

about siddhique

AJILI ANNAJOHN :