‘ആര് വായിച്ചാലും അത് മനസിലാക്കാം’; ഇത് നിരാശ മാത്രമാണ് സമ്മാനിക്കുന്നത്; നമ്മുടെ സമയം മുഴുവൻ ഇതിനുവേണ്ടി ചെലവഴിച്ചു; എന്നിട്ടും…; സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കിയില്ലെന്ന് പത്മപ്രിയ!

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നിരാശാജനകമെന്ന അഭിപ്രായവുമായി ഡബ്ല്യുസിസി. അടൂർ കമ്മിറ്റി റിപ്പോർട്ട് പോലെ തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണമെന്ന് നടി പത്മപ്രിയ പറഞ്ഞു. മുൻപത്തേക്കാൾ അനശ്ചിതത്വം മാത്രമാണ് നിർദ്ദേശങ്ങൾ സമ്മാനിക്കുന്നത് എന്നും പത്മപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

പത്മപ്രിയയുടെ പ്രതികരണം, “നിർദ്ദേശങ്ങൾ നിരാശാജനകമാണ്. ഈ നിർദ്ദേശങ്ങൾ അയവുവരുത്തിയാണ് ഒരുക്കിയിരിക്കുന്നത് എന്ന് ആരുവായിച്ചാലും മനസിലാകും. പല ചോദ്യങ്ങളുമുണ്ട്. സർക്കാർ ഇതിനായി വേണ്ടുന്ന സമയവും പരിഗണനയും നൽകിയിട്ടുണ്ടോ എന്ന് സംശയമാണ്. അടൂർ കമ്മിറ്റി റിപ്പോർട്ട് പോലെ ഹേമ കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണം. ഇത് നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. നമ്മുടെ സമയം മുഴുവൻ ഇതിനുവേണ്ടി ചെലവഴിച്ചു. എന്നിട്ടും ഇത് മുൻപത്തേക്കാൾ അനശ്ചിതത്വം മാത്രമാണ് നൽകുന്നത്’, പത്മപ്രിയ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വ്യക്തതയില്ല. രഹസ്യാത്മകത സൂക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണം എന്നും ഡബ്ല്യുസിസി വ്യക്തമാക്കി.അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറല്ല എന്ന നിലപാടിലാണ് മന്ത്രി സജി ചെറിയാന്‍. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പറയുന്നത് വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ചാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം.

സര്‍ക്കാര്‍ വെച്ച റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോയെന്ന് മന്ത്രി ചോദിച്ചു.

കുറച്ചുകൂടി ശക്തമായ നിയമം ആവശ്യമാണെന്നും ആര്‍ക്കും പരാതി ഇല്ലാത്ത തരത്തില്‍ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചു. അതാണ് പ്രധാനം. അല്ലാതെ റിപ്പോര്‍ട്ട് തള്ളിക്കളയുകയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാരുമായി നടത്തിയ ചർച്ചയിൽ പത്മപ്രിയ, ബീന പോൾ, ആശ ജോർജ് എന്നിവരാണ് ഡബ്ല്യുസിസി പ്രതിനിധികളായി എത്തിയത്. അമ്മ, ഫെഫ്ക, ഫിലിം ചേമ്പര്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലേക്ക് മാക്ട ഫെഡറേഷനെ ക്ഷണിച്ചിരുന്നില്ല. നടന്മാരായ ഇടവേള ബാബു, സിദ്ദിഖ്, മണിയൻപിള്ള രാജു എന്നിവരാണ് അമ്മയുടെ പ്രതിനിധികളായി എത്തിയത്.”

about pathmapriya

Safana Safu :