മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് എന്‍ ജില്‍. ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരിടവേളയ്ക്ക് ശേഷം ഛായഗ്രഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന “ജാക്ക് എന്‍ ജില്‍ ” എന്ന സിനിമ റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ രസികൻ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയുണ്ടായി. ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായാണ് “ജാക്ക് എൻ ജിൽ ” പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിനിടയിലുണ്ടായ ചില സംഭവങ്ങള്‍ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ‘ജാക്ക് എന്‍ ജില്‍’ സിനിമയുടെ സംഭാഷണ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ രവീന്ദ്രൻ.ജാക്ക് എൻ ജിൽ’, അവസാന ദിവസത്തെ ഷൂട്ട് നടക്കുന്ന സമയം. തലേദിവസത്തെ ഫൈറ്റ് രംഗത്തിനിടയിൽ സംഭവിച്ച പരിക്ക് (തലയിൽ 3 സ്റ്റിച്ച്) വക വയ്ക്കാതെ, ഒരു ‘സ്‌പെഷ്യൽ ആക്ഷൻ’ ഉൾപ്പെടെ മണിക്കൂറുകൾ നീണ്ടു നിന്ന മറ്റൊരു ഫൈറ്റ് രംഗം അസാധ്യമായി പെർഫോം ചെയ്തു കഴിഞ്ഞ്, മഞ്ജു മാഡം ലാസ്റ്റ് ഫ്രെയിമിന് പോസ് ചെയ്യുന്നു.
ഏതാണ്ട് ഒന്നോ രണ്ടോ മിനിറ്റ് നീണ്ടു നിന്ന നിശബ്ദതയ്ക്കു ശേഷം, ക്യാമറയുടെ പിറകിൽ നിന്ന് സന്തോഷ് സാർ ഉറക്കെ വിളിച്ചു പറഞ്ഞു, “കട്ട് ഇറ്റ്… ആൻഡ്… “.”ആൻഡ്?” “ആൻഡ്…. പാക്കപ്പ്!” പിന്നെ അവിടെ സംഭവിച്ചത് ‘ഹരിപ്പാട് പൂര’മായിരുന്നു! ഏറെ നേരം നീണ്ടു നിന്ന കരഘോഷം അവിടമാകെയൊരു ഉത്സവപ്രതീതി സൃഷ്ടിച്ചു. നീണ്ട 43 ദിവസത്തെ ആ ഷെഡ്യൂൾ അവസാനിച്ചതിൽ ഒരുപാട് വിഷമം തോന്നി.അവസാന ദിവസത്തെ ഷൂട്ട് മാറ്റി വയ്‌ക്കേണ്ടി വരുമോ എന്നു പോലും ഭയപ്പെട്ടിരുന്ന സാഹചര്യത്തിൽ, “വിശ്രമം കൂടിയേ തീരൂ” എന്ന ഡോക്ടറിന്‍റെ നിർദ്ദേശം പോലും വക വയ്ക്കാതെ, ധൈര്യപൂർവ്വം ക്യാമറയ്ക്കു മുന്നിലെത്തിയ മഞ്ജു മാഡത്തിന്‍റെ ആ ഒരു മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അപ്പോൾ അവിടെ മുഴങ്ങി കേട്ട കരഘോഷത്തിന്‍റെ പകുതിയും ആൾക്കു വേണ്ടിയുള്ളതായിരുന്നു
‘സന്തോഷ് ശിവൻ, മഞ്ജു വാരിയർ’ കോമ്പിനേഷൻ എന്നത് എല്ലാക്കാലവും സംഭവിക്കുന്ന ഒന്നല്ല എന്ന ഉൾബോധത്തോടൊപ്പം ഇരുവരുടെയും പ്രൊഫഷണൽ സമീപനത്തിന്‍റെ പാരമ്യതയും ചേരുമ്പോൾ, ആ ദിവസത്തെ ആ ഒരു സെഷൻ, ‘ജാക്ക് എൻ ജിൽ’ ക്രൂവിനെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയാത്തൊരു അനുഭവമാണ്.മെയ് 20ന് സ്‌ക്രീനിൽ ഓരോ രംഗവും തെളിയുമ്പോൾ, മനസ്സിൽ അതാത് രംഗങ്ങളുടെ പിറകിലെ രസകരമായ അനുഭവങ്ങളും തെളിയും, ഉറപ്പാണ്. കാത്തിരിക്കുന്നു, പാക്കപ്പ് പറഞ്ഞതിന് ശേഷമുള്ള ഫോട്ടോ സെഷനിൽ മാഡത്തോടൊപ്പം. ഫോട്ടോ എടുത്തത് ബിജിത്ത് ബ്രോ”, സുരേഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസർ-വി സി പ്രവീൺ, ബൈജു ഗോപാലൻ. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, കേസിൽ ജോസഫ്,അജു വർഗീസ്,ഇന്ദ്രൻസ്, നെടുമുടി വേണു, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഛായാഗ്രഹണം-സന്തോഷ് ശിവൻ,ബി കെ ഹരിനാരായണൻ, റാം സുന്ദർ എന്നിവർ എഴുതിയ വരികൾക്ക് റാം സുരേന്ദർ,ഗോപി സുന്ദർ ജയിക്‌സ് ബിജോയ് എന്നിവർ സംഗീതം പകരുന്നു. തിരക്കഥ സംവിധാനം- സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം-വിജീഷ് തോട്ടിങ്ങല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-കൃഷ്ണമൂര്‍ത്തി,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-അലക്‌സ് ഇ കുര്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍,
അസോസിയേറ്റ് ഡയറക്ടർ-കുക്കു സുരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം,ആര്‍ട്ട് ഡയറക്ടർ-അജയന്‍ ചാലിശ്ശേരി, എഡിറ്റർ- രഞ്ജിത് ടച്ച് റിവര്‍, വിഎഫ്എക്‌സ്- ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്-ഫൈസല്‍, സൗണ്ട് ഡിസൈന- വിഷ്ണു പിസി, അരുണ്‍ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ്-ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം-സമീറ സനീഷ്, മേക്കപ്പ്-റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, സുന്ദരന്‍,
മെയ് 20-ന് ജോയ് മൂവി പ്രോഡക്ഷന്‍സ് ” ജാക്ക് എൻ ജിൽ” തീയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും. പി ആർ ഒ-എ എസ് ദിനേശ്.
about manju warrier