പിണറായി വിജയനെ വിമർശിക്കുന്നത് നടൻ മമ്മൂട്ടിയ്ക്ക് ഇഷ്ടമില്ല; വെളിപ്പെടുത്തി ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നത് നടൻ മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലെന്ന് നടനും സംവിധായകനും ആയ ജോയ് മാത്യു. മമ്മൂട്ടിയും പിണറായി വിജയനും തമ്മിലുള്ള സൗഹൃദം അദ്ദേഹത്തിനെ അടുത്തറിയുന്നവർക്ക് സുപരിചിതമാണ്. 2016ൽ മുഖ്യമന്ത്രിയായി പിണറായി സത്യപ്രതിജ്ഞ ചെയ‌്തപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

ജോയ് മാത്യുവിന്റെ വാക്കുകൾ

‘മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്ഐക്കാരനായിരുന്നു. അത് തുടർന്ന് പോകുന്നു. പിണറായി വിജയൻറെ വേണ്ടപ്പെട്ട ആളാണ്. നമ്മൾ പിണറായി വിജയനെ വിമർശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാൻ തിരക്കഥ എഴുതിയ അങ്കിൾ എന്ന സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. കഥയിൽ സദാചാരത്തിന്റെ പേരിൽ കുട്ടിയെ തടഞ്ഞു വെയ്ക്കുന്ന ഒരു രംഗത്തിൽ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, ‘വേണ്ടി വന്നാൽ ഞാൻ വിജയേട്ടനെ വിളിക്കുമെന്ന്’ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് വിജയൻ എന്നായിരുന്നു. തിയേറ്ററിൽ ഈ സംഭാഷണം കേട്ട് എല്ലാരും കൈയടിച്ചു. എന്നാൽ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാൽ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദ്ദേശിച്ചത്‌.

എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഈ സംഭാഷണം ഞാൻ തിരുത്താൻ ശ്രമിച്ചു എന്നാൽ മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയിൽ പറയുന്നത് ശരിയല്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സംഭാഷണം ശരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു

Noora T Noora T :