വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ…. ’: നിലപാട് കടുപ്പിച്ച് ശ്വേതാ മേനോനും ബാബു രാജും ; അമ്മയിൽ നിർണ്ണായകം !

കഴിഞ്ഞ ദിവസമായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. ഇതി പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി വന്നിരുന്നു .ഇപ്പോഴിതാ ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നിലപാട് കടുപ്പിച്ച് ബാബുരാജും ശ്വേതാ മേനോനും. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നും വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി.ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്.

അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു. വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ലെന്ന നിലപാട് ചില അംഗങ്ങൾ സ്വീകരിച്ചിരുന്നു. വിജയ് ബാബുവിന് 15 ദിവസത്തെ സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പുറത്താക്കരുതെന്നാണ് ആവശ്യം ഉയർന്നത്. ഈ ആവശ്യത്തിനെതിരെയാണ് ബാബു രാജും ശ്വേതാ മേനോനും എത്തിയത്.

ഇന്നലെ ശ്വേതാ മേനോന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇന്ന് നടക്കുന്ന അടിയന്തിര എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു വിജയ് ബാബു വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ന് നടക്കുന്ന യോഗത്തിൽ മോഹൻലാൽ പങ്കെടുക്കില്ല. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിൽ നടക്കുന്നതിനാൽ താരം സ്ഥലത്തില്ലാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തത്.

വിജയ് ബാബുവിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്റേണൽ കമ്മിറ്റി(ഐസി ) രേഖാമൂലം എഴുതി കൊടുത്തിരുന്നു. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഐസി ശുപാർശ ചെയ്തു.

about shetha menon

AJILI ANNAJOHN :