മണ്ടനാക്കാൻ നോക്കരുത് ,ഇത് ഇവിടെ പറ്റില്ല; പൊട്ടിത്തെറിച്ച് ലാലേട്ടൻ; റോബിന് പുറത്തേക്കോ ?

ബിഗ് ബോസ് മലയാളം സീസൺ ഫോർ പ്രേക്ഷകരെ ആവേശത്തിലാക്കി കൊണ്ട് ആവേശകരമായി മുന്നേറികൊണ്ടിരിക്കുകയാണ് . വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്നത് പതിനാല് മത്സരാർഥികളാണ്. മൂന്ന് പേരാണ് വിവിധ ആഴ്ചകളിലായി ഇതുവരെ പുറത്തുപോയിട്ടുള്ളത്. നൂറ് ദിവസം തികച്ച് കപ്പുയർത്തുക എന്നത് തന്നെയാണ് ഓരോ മത്സരാർഥിയുടേയും ലക്ഷ്യം. എത്രത്തോളം മാന്യമായി ഗെയിം കളിച്ചും നിലപാടുകൾ വ്യക്തമാക്കിയും മുന്നേറുന്നുവോ അവർക്കായിരിക്കും പ്രേക്ഷക പിന്തുണയും വിജയവും.

വ്യത്യസ്ത സ്വഭാവങ്ങളുള്ള ആളുകൾക്കൊപ്പം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുക എന്നതും ശ്രമകരമായ ജോലിയാണ്. വിവിധ സ്ട്രാറ്റജികൾ പയറ്റിയാണ് എല്ലാവരും വീടിനുള്ളിൽ പിടിച്ച് നിൽക്കുന്നത്. ചിലർ ഗ്രൂപ്പിസം കാണിച്ച് ദിവസങ്ങൾ തള്ളി നീക്കുമ്പോൾ ഒറ്റയ്ക്ക് നിന്ന് ഗെയിം കളിച്ച് മുന്നേറുന്നവരുമുണ്ട്.

വീട്ടിൽ ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥികളിൽ ഒരാളാണ് റോബിൻ. എന്നാൽ റോബിന്റെ കഴിഞ്ഞ ആഴ്ചയിലെ ന്യായീകരിക്കാൻ കഴിയാത്ത ഒരു പ്രവൃത്തിയെ മോഹൻലാൽ ചോദ്യം ചെയ്യുന്ന പ്രമോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.


ബിഗ് ബോസിലെ നിയമങ്ങൾ അനുസരിക്കാത്ത റോബിനോട് രൂക്ഷമായ ഭാഷയിൽ താക്കീത് നൽകുന്നത് പോലെയാണ് മോഹൻലാൽ സംസാരിക്കുന്നത്. ജയിൽ നോമിനേഷനിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട റോബിൻ ലക്ഷ്മിപ്രിയയെ ഒറ്റയ്ക്ക് ജയിലിലേക്ക് അയക്കാതിരിക്കാൻ ജയിൽ ടാസ്ക് അലസതയോടെയാണ് കളിച്ചത്.

സുഹൃത്തുക്കളുമായി പിണങ്ങിയ ലക്ഷ്മിപ്രിയ ജയിൽ ടാസ്ക് നടക്കുന്ന സമയങ്ങളിൽ വലിയ വിഷമത്തിലായിരുന്നു. ജയിലിലേക്ക് കൂടി അയച്ചാൽ ലക്ഷ്മിപ്രിയ തളർന്ന് പോകുമെന്ന് മനസിലാക്കിയാണ് റോബിൻ മനപൂർവം തോറ്റ് കൊടുത്തത്.
മത്സരിക്കാനിറങ്ങും മുമ്പ് ബ്ലസ്ലിയോട് ഇതേ കുറിച്ച് റോബിൻ സംസാരിക്കുകയും ചെയ്തിരുന്നു. ജയിൽ ടാസ്ക്കിൽ ലക്ഷ്മിപ്രിയയും ബ്ലസ്ലിയും ജയിക്കുകയും അവസാനം റോബിൻ മാത്രം ജയിലാവുകയുമായിരുന്നു. അന്ന് മത്സരം വിലയിരുത്തിയ സഹമത്സരാർഥികളടക്കം റോബിൻ മനപൂർവം കളിക്കാതിരുന്നതാണെന്ന് കണ്ടെത്തിയിരുന്നു.

ഇപ്പോൾ അവതാരകൻ മോഹൻലാൽ നിയമങ്ങൾ പാലിക്കാതെയുള്ള റോബിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയാണ്. ‘റോബിന് വലിയ പ്രയാസമായിരുന്നോ ജയിൽ ടാസ്ക് ചെയ്യാൻ? ഒന്നുകൂടി ചെയ്ത് കാണിക്കൂ…’

‘എല്ലാത്തിനും നൂറ് ശതമാനം ഇട്ടാണ് കളിക്കുന്നതെന്ന് നിരന്തരം പറയാറുള്ളതാണല്ലോ റോബിൻ… റോബിൻ മത്സരത്തിൽ ഉഴപ്പിയതായിരുന്നില്ലേ? എന്താണ് ഇങ്ങനെ കാണിച്ചത്. നമുക്ക് ബിഗ് ബോസ് വീട്ടിൽ ഒരു നിയമവ്യവസ്ഥയുണ്ട്. ഇത്തരം നിയമ വ്യവസ്ഥകൾ തെറ്റിക്കാനാണ് ഭാവമെങ്കിൽ റോബിനെ ഞാൻ തിരികെ വിളിക്കും…’ എന്നാണ് മോഹൻലാൽ താക്കീത് നൽകുന്നത്.അതേസമയം റോബിൻ ഇത്തവണത്തെ എലിമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മോഹൻലാൽ റോബിന് താക്കീത് നൽകിയത് തുടർന്നുള്ള ദിവസങ്ങളിൽ റോബിന് ഗുണം മാത്രമെ ചെയ്യുകയുളളൂവെന്നാണ് പുതിയ പ്രമോ പുറത്തിറങ്ങിയതോടെ ആരാധകർ കുറിക്കുന്നത്.

അതേസമയം വീട്ടിൽ സെയിഫ് ഗെയിം കളിക്കുന്നവരെയടക്കം കഴിഞ്ഞ ദിവസം മോഹൻലാൽ‌ കൈയ്യോടെ പൊക്കി. അഞ്ച് ആഴ്ചയായിട്ടും നോമിനേഷനിൽ വരാത്ത സുചിത്രയെയാണ് മോഹൻലാൽ ചോദ്യം ചെയ്തത്. എന്തുകൊണ്ടാണ് നോമിനേഷനിൽ ഉൾപ്പെടാത്തതെന്ന് ചോദിച്ചപ്പോൾ നിലപാടുകൾ വ്യക്തമായി പറയുന്നതുകൊണ്ടാണ് എന്നാണ് സുചിത്ര ‌പറഞ്ഞത്. അഭിപ്രായങ്ങൾ കൃത്യമായി പറയുന്ന ആളാണ് സുചിത്രയെന്ന് ധന്യയും പറഞ്ഞിരുന്നു. എന്നാൽ ഇരുവരും സേഫ് ഗെയിമാണ് കളിക്കുന്നതെന്നായിരുന്നു നവീൻ, ഡെയ്സി, റോബിൻ എന്നിവർ പറഞ്ഞത്. ഇവരുടെ ഗെയിം താൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത വാരം മുതൽ ഹൌസിൽ താൻ ഉണ്ടെങ്കിൽ ഇവർക്ക് പണി കൊടുക്കുമെന്ന് റോബിനും കൂട്ടിച്ചേർത്തു.

അതേസമയം ഏഴ് പേരാണ് എലിമിനേഷൻ ലിസ്റ്റിൽ വിധിക്കായി കാത്തിരിക്കുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡിൽ അപർണയും റോൺസണും സേഫായിരുന്നു.

about bigboss

AJILI ANNAJOHN :