വിജയ് ബാബുവിനെതിരെ നടപടി ; അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് ; നിർണ്ണായകം!

നടൻ വിജയ് ബാബുവിനറെ ബലാത്സംഗ കേസിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം ബലാത്സംഗ പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് താര സംഘടനയായ അമ്മ വിശദീകരണം തേടിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് എക്സിക്യൂട്ടീവ് യോഗം. വിജയ് ബാബു നൽകിയ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തിൽ ഇന്ന് ചർച്ച ചെയ്യും. അതേസമയം, ഈ വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്.നടനും നിര്‍മാതാവുമായ വിജയ് ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന പുതുമുഖ നടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി താരസംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് യോഗം ചേരും. വിജയ് ബാബുവിനോട് രാജി ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര പരാതി പരിഹാര സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. അമ്മയുടെ നിയമാവലി ഭേതഗതി ചെയ്ത ശേഷമുള്ള ആദ്യ സംഭവമാണ് എന്നതും ശ്രദ്ധേയമാണ്.

സമിതിയുടെ ശുപാര്‍ശ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു കൈമാറിയതായി അധ്യക്ഷ ശ്വേത മേനോന്‍ വെളിപ്പെടുത്തി. എന്നാല്‍ ശുപാര്‍ശ എന്താണെന്നുള്ളതു വെളിപ്പെടുത്താന്‍ തയാറായില്ല. നടി പരാതി നല്‍കിയതിനു പിന്നാലെ 27നു തന്നെ ആഭ്യന്തര പ്രശ്നപരിഹാര സമിതി അടിയന്തരമായി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു.

തുടര്‍ന്നു മൂന്നു തവണ കൂടി യോഗം കൂടിയ ശേഷമാണ് ഇന്ന് അന്തിമ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറുമണിക്കു കൊച്ചിയില്‍ ചേരുന്ന കമ്മിറ്റിക്കു ശേഷം തീരുമാനം അറിയിക്കും എന്ന് അവര്‍ പറഞ്ഞു.
പീഡനക്കേസില്‍ സിനിമാ താരങ്ങളില്‍നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ടുള്ള യോഗം. അമ്മ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമാകില്ല എന്ന് പൊലീസ് അറിയിച്ചിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നടൻ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ വേണമെങ്കിൽ വിദേശത്ത് പോകും.നടൻ എതിരായ പുതിയ മീടു ആരോപണത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. തന്നെ ബ്ലാക്മെയിൽ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും സിനിമയിൽ അവസരം നൽകാത്തതിൽ ഉള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിജയ് ബാബു ആരോപിച്ചു.


എന്നാൽ, അറസ്റ്റ് തടയണമെന്നോ ഇടക്കാല ഉത്തരവ് വേണമെന്നോ എന്ന് നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, പ്രതിക്കെതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കീഴടങ്ങുതാണ് നല്ലതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞിരുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന വരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി കഴിഞ്ഞിരിക്കുന്നു. ഈ പരാതിക്ക് പിന്നിൽ അത്തരമൊരു ദുരുദ്ദേശം ആണ് ഉള്ളതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നുണ്ട്.താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ഈ പരാതി.കേസിന്റെ യഥാർത്ഥ സത്യാവസ്ഥ കോടതിയെയും അന്വേഷണ സംഘത്തെയും ബോധ്യപ്പെടുത്താൻ കഴിയും. താൻ നിരപരാധിയാണ്.

തന്റെ നിരപരാധിത്വം തെളിയിക്കാൻ വാട്സ്ആപ്പ് ചാറ്റുകളും വീഡിയോകളും മെസേജുകളും തന്റെ പക്കലുണ്ട്.എന്നാൽ, അന്വേഷണ സംഘവും പരാതിക്കാരിയായ നടിയും ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി മാധ്യമ വാർത്തയാക്കി കൊടുക്കുകയാണെന്നും വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. ഇതിനുപുറമേ, താൻ കേസിന്റെ അന്വേഷണവുമായി ഏതു വിധം വേണമെങ്കിലും സഹകരിക്കാം എന്നും പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യം ഇല്ലെന്നും ഹർജിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശം ഒന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ല എന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് കൊണ്ടുവരാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ദുബായിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ABOUT VIJAY BABU

AJILI ANNAJOHN :