എന്റെ പൊന്നോ; ഇത് കാവ്യാ തന്നെയോ! പുത്തൻ ചിത്രം വൈറൽ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബാലതാരമായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു കാവ്യാ മാധവൻ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് തികഞ്ഞ കുടുംബിനിയായി മാറുകയായിരുന്നു. ലാൽജോസ്- ദിലീപ് കൂട്ടുകെട്ടിലൊരുങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി മാറിയത്. ആദ്യ സിനിമ വൻവിജയമായി മാറിയതോടെയാണ് ഈ താരജോഡികളെ നായികനായകൻമാരാക്കിയുള്ള സിനിമകളുടെ എണ്ണവും വർദ്ധിച്ചു. ജീവിതത്തിലും പിന്നീട് ഇവർ ഒന്നിച്ചു

ഇപ്പോൾ ഇതാ കാവ്യ മാധവനൊപ്പമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് മേക്കപ്പ് ആർടിസ്റ്റായ ഉണ്ണി. ചുരിദാറിൽ അതീവ സുന്ദരിയായി ചിരിച്ച്‌ നിൽക്കുന്ന താരത്തിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.കാവ്യ മാധവന്റെ ഈ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നായിരുന്നു ഉണ്ണി കുറിച്ചത്. കാവ്യ മാധവനെ ഒരുക്കുന്നതിന്റെ ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുടിയിലും ഇത്തവണ പരീക്ഷണം നടത്തിയിരുന്നു.

വിവാഹത്തിനായി കാവ്യ മാധവനെ ഒരുക്കിയതും ഉണ്ണിയായിരുന്നു. മുഹൂർത്തത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കവെയായിരുന്നു ദിലീപ് ആ രഹസ്യം പരസ്യമാക്കിയത്. സിനിമാലോകത്തെ ചിലരൊക്കെ ഇതേക്കുറിച്ച്‌ നേരത്തെ അറിഞ്ഞിരുന്നു. നവവധുവായി കാവ്യയെ ഒരുക്കിയതോടെയായിരുന്നു ഉണ്ണിയെയും ആളുകൾ ശ്രദ്ധിച്ച്‌ തുടങ്ങിയത്. സിംപിൾ മേക്കപ്പിലൂടെയായിരുന്നു കാവ്യ തിളങ്ങിയത്. സെറ്റ് സാരിയിലായിരുന്നു കാവ്യ വിവാഹത്തിനെത്തിയത്. പിന്നീടങ്ങോട്ടുള്ള ചടങ്ങുകളിലും കാവ്യയ്‌ക്കൊപ്പം ഉണ്ണിയുണ്ടായിരുന്നു.

Noora T Noora T :