മഴ ശക്തി പ്രാപിക്കുന്നു -മലപ്പുറത്തു റോഡ് ഒലിച്ചു പോയി ; വീഡിയോ കാണാം
കനത്ത മഴ വൻ നാശനഷ്ടങ്ങൾ ആണ് കേരളത്തിൽ വഴിവെച്ചിരിക്കുന്നത്. 26 പേരോളമാണ് ഇതുവരെ മരണപ്പെട്ടത്. ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം വണ്ടൂരിൽ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി. വെളളാമ്പുറം – നടുവത്ത് റൂട്ടിലെ റോഡാണ് ശക്തമായ മഴവെളളപ്പാച്ചിലിൽ പൂർണമായും തകർന്നത്.
മലപ്പുറത്ത് കഴിഞ്ഞ 24 മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. നീലഗിരി, ഗൂഢല്ലൂർ, കോഴിക്കോടിലേക്കുളള അന്തർ സംസ്ഥാന പാതയിൽ റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡ് വെളളത്തിൽ മുങ്ങിയതിനാൽ ചെറിയ വാഹനങ്ങൾക്കുപോലും ഇതുവഴി കടന്നുപോകാനാൻ കഴിയുന്നില്ല. മമ്പാടും റോഡ് ഗതാഗതം തടസ്സപ്പെട്ടു. പുന്നപ്പുഴയും ചാലിയാറും കരകവിഞ്ഞൊഴുകിയതോടെയാണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടത്.
malappuram road collapsed in rain